AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“ജ്യോതികയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല’; വിവാഹത്തെ എതിർത്ത അച്ഛനോട് സൂര്യ പറഞ്ഞ വാക്കുകൾ!

From Co-Stars to Real-Life Couple: The Beautiful Love Story of Suriya and Jyotika: ഇന്ത്യൻ സിനിമാലോകത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് തമിഴ് സൂപ്പർ താരം സൂര്യയും ജ്യോതികയും. ഇരുവരും വിവാഹിതരായിട്ട് ഇപ്പോൾ ഇരുപത് വർഷം പൂർത്തിയാവുകയാണ്. 1999-ൽ പുറത്തിറങ്ങിയ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

Sumeesh T Unneen
Sumeesh T Unneen | Published: 15 Aug 2026 | 11:53 AM
സൂര്യ നൽകിയ വലിയ ബഹുമാനമാണ് അദ്ദേഹത്തെ വിവാഹം കഴിക്കാൻ കാരണം എന്ന് ജ്യോതിക നേരത്തെ ഒരു അഭിമുഖത്തിൽ  വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുമിച്ചുള്ള ആദ്യ സിനിമയുടെ സെറ്റിൽ വച്ച് തന്നെ സൂര്യയോട് ബഹുമാനം തോന്നിയിരുന്നു. പ്രണയരംഗങ്ങൾ അഭിനയിക്കുമ്പോൾ സംവിധായകൻ പറയുന്നതിനപ്പുറം സൂര്യ ഒന്നും ചെയ്യാറില്ല. അത്തരം സാഹചര്യങ്ങളെ അദ്ദേഹം ഒരു അവസരമായി കണ്ടിരുന്നില്ല എന്നും ജ്യോതിക ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. (Image Credit source: Instagram Jyotika)

1 / 5
2003 മൂന്നിൽ പുറത്തിറങ്ങിയ കാക്ക കാക്ക എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ സൂര്യയുടെ പിതാവും നടനുമായ ശിവകുമാർ ആദ്യം ഈ വിവാഹത്തെ ശക്തമായി എതിർത്തിരുന്നു. ജ്യോതികയെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്നും, മറിച്ചാണെങ്കിൽ ജീവിതകാലം മുഴുവൻ താൻ ഒറ്റയ്ക്ക് ജീവിക്കുമെന്നും സൂര്യ അന്ന് അച്ഛനോട് ഉറപ്പിച്ചു പറഞ്ഞു.

2 / 5
മകൻ്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ ഒടുവിൽ പിതാവ് ശിവകുമാറിന് സമ്മതം മൂളേണ്ടി വന്നു. അങ്ങനെ വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ 2006-ൽ സൂര്യയും ജ്യോതികയും വിവാഹിതരായി. പത്ത് വർഷത്തോളം സിനിമയിൽ സജീവമായിരുന്ന ജ്യോതിക പക്ഷേ വിവാഹശേഷം അഭിനയത്തിൽ നിന്നും വലിയൊരു ഇടവേള എടുത്തു.

3 / 5
ജ്യോതിക സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ കാരണം സൂര്യയാണെന്ന ആരോപണങ്ങൾ ഈ സമയത്ത് ഉയർന്നുവന്നിരുന്നു. എന്നാൽ പത്ത് വർഷം നീണ്ട സിനിമാ ജീവിതം തനിക്ക് ശാരീരികമായും മാനസികമായും വലിയ കിഷീണം ഉണ്ടാക്കിയിരുന്നു. ഇനി കുടുംബ ജീവിതത്തിനായി കുറച്ച് സമയം മാറ്റിവക്കുകയാണെന്നും ഇത്ര നല്ല ഒരു കുടുംബത്തിലേക്കാണ് താൻ വന്നുചേർന്നത് എന്നതിൽ വലിയ സന്തോഷം തോന്നുന്നുണ്ട് എന്നും വിവാദങ്ങൾക്ക് മറുപടിയായി ജ്യോതിക പറഞ്ഞിരുന്നു.

4 / 5
നീണ്ട ഇടവേളയ്ക്ക് ശേഷം ‘മുപ്പത്തിയാറു വയതിനിലെ’ എന്ന ചിത്രത്തിലൂടെ 2015-ൽ ജ്യോതിക വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. പിന്നീട് തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ മികച്ച വേഷങ്ങളാണ് ജ്യോതികയെ തേടിയെത്തിയത്. അടുത്തിടെ സൂര്യയും ജ്യോതികയും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു.

5 / 5
Follow Us