AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mallika Sukumaran Opens Up About Cyber Attacks: ‘ട്രോളന്മാർക്ക് പിന്നിൽ ആരെങ്കിലും കാണും’; മക്കളോടുള്ള ശത്രുതയാകാമെന്ന് മല്ലിക സുകുമാരൻ

Mallika Sukumaran Talks About Cyber Bullying: ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനെ ഒന്ന് പ്രശംസിച്ച് സംസാരിച്ചാൽ 'അതെന്താ അങ്ങനെ പറയുന്നത്, അവിടുന്നാണോ ഇപ്പോ ചെലവിന് തരുന്നത്’ എന്ന് ചോദിച്ചുകൊണ്ട് ചിലർ വരും. ഈ പറയുന്നവർ ആരുടെയെങ്കിലും കയ്യിൽ നിന്ന് ചിലവിന് വാങ്ങിച്ചുകാണും അതുകൊണ്ടായിരിക്കും അവർ അങ്ങനെ പറയുന്നത്

Mallika Sukumaran Opens Up About Cyber Attacks: ‘ട്രോളന്മാർക്ക് പിന്നിൽ ആരെങ്കിലും കാണും’; മക്കളോടുള്ള ശത്രുതയാകാമെന്ന് മല്ലിക സുകുമാരൻ
Mallika SukumaranImage Credit source: Instagram
Sumeesh T Unneen
Sumeesh T Unneen | Published: 15 Aug 2026 | 01:39 PM

സിനിമാ- രാഷ്ട്രീയ രംഗങ്ങളിലെ വിഷയങ്ങളിൽ തൻ്റെ നിലപാട് ഉറക്കെ പറയാൻ മടിയിലാത്ത അഭിയത്രിയാണ് മല്ലിക സുകുമാരൻ\. അതിൻ്റെ പേരിൽ വലിയ സൈബർ ആക്രമണങ്ങൾ മല്ലിക സുകുകാരന് നേരിടേണ്ടി വരാറൂണ്ട്. അടൂത്തിടെ താര സംഘടനയായ അമ്മയിൽ ഉണ്ടായ പ്രശ്നങ്ങളിൽ തൻ്റെ നിലപാട് തുറന്നുപറഞ്ഞ മല്ലിക സുകുമാരൻ ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെ സംഘടനയിൽ നിന്ന് രാജി വച്ചിരുന്നു. തനിക്ക് നേരെ ഉയരുന്ന ട്രോളുകൾക്കും സൈബർ ആക്രമണങ്ങൾക്കും കാരണം ഒരുപക്ഷേ മക്കാളോടുള്ള ശത്രുയാകാം എന്ന് തുറന്നുപറയുകയാണ് മല്ലിക സുകുമാരൻ.

ടോക് ഷോ വിത്ത് അന്ന നിത്താര എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരരൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ഇപ്പോഴത്തെ ട്രോളന്മാർക്ക് തന്നെ വ്യക്തിപരമായി അറിയില്ല. അവർ തന്നെ കണ്ടിട്ടുപോലുമുണ്ടാകില്ല എന്നിട്ടും തനിക്കെതിരെ പറയണമെങ്കിൽ മാറ്റാർക്കോ വേണ്ടി ചെയ്യുന്നതാകാം എന്ന് മല്ലിക സുകുമാരൻ പറയുന്നു. അവർക്ക് പിന്നിലെ ആരെങ്കിലും കാണും, മക്കളോടുള്ള ശത്രുതയാകാം ഒരുപക്ഷേ കാരണം എന്നും അവർ പറയുന്നു.

ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനെ ഒന്ന് പ്രശംസിച്ച് സംസാരിച്ചാൽ ‘അതെന്താ അങ്ങനെ പറയുന്നത്, അവിടുന്നാണോ ഇപ്പോ ചെലവിന് തരുന്നത്’ എന്ന് ചോദിച്ചുകൊണ്ട് ചിലർ വരും. ഈ പറയുന്നവർ ആരുടെയെങ്കിലും കയ്യിൽ നിന്ന് ചിലവിന് വാങ്ങിച്ചുകാണും അതുകൊണ്ടായിരിക്കും അവർ അങ്ങനെ പറയുന്നത്. താര സംഘടനയുടെ കാര്യത്തിലേക്ക് വന്നാൽ ഒരാളെ അനുസരിച്ച് അവരുടെ കള്ളത്തരങ്ങളെ പേടിച്ച് നിൽക്കേണ്ട കാര്യമില്ല. ഇന്നുവരെ അമ്മയുടെ ഒരു അഞ്ച് പൈസ താൻ എടുത്തിട്ടില്ല. തനിക്ക് വേണ്ടതെല്ലാം സുകുമാരൻ ഉണ്ടാക്കിയിട്ടുണ്ട് എന്നും മല്ലിക പറയുന്നു.

Also Read: “ജ്യോതികയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല’; വിവാഹത്തെ എതിർത്ത അച്ഛനോട് സൂര്യ പറഞ്ഞ വാക്കുകൾ!

തൻ്റെ ഏറ്റവും വലിയ സമ്പാദ്യം രണ്ട് മക്കളെന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്. “എന്ത് കാര്യം വന്നാലും അവർ എൻ്റെ ഇടവും വലവും ഉണ്ടാകും. സുകുവേട്ടൻ ഒരുപക്ഷേ ഇത് അത് മുൻപേ മനസ്സിൽ കണ്ടിട്ടുണ്ടാകും. അദ്ദേഹത്തിൻ്റെ ആഗ്രഹം നിറവേറുന്നതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്” മല്ലിക സുകുമാരൻ പറഞ്ഞു.

സുകുമാരൻ എന്നത് തന്നെയാണ് തൻ്റെ ഏറ്റവും വലിയ മേൽവിലാസം, പൃഥ്വിരാജിൻ്റെയും ഇന്ദ്രജിത്തിൻ്റെയും ഒക്കെ മേൽ വിലാസത്തിൽ അറിയപ്പെടാൻ തുടങ്ങിയത് പിന്നീടാണ്. ‘അച്ഛൻ്റെ പേരിൽ അമ്മയ്ക്ക് ആവശ്യമില്ലാത്ത ദുരഭിമാനമുണ്ട്’ എന്ന് മക്കൾ ചിലപ്പോൾ പറയും. അച്ഛൻ കരുതി ജീവിച്ചതുകൊണ്ടാണ് ഇപ്പോഴും എല്ലാ കാര്യത്തിലും മക്കളെ ആശ്രയിൽക്കേണ്ട അവസ്ഥ വരാത്തത് എന്നാണ് അവരോട് പറയാറ്. ഏതാവശ്യത്തിനും മക്കൾ ഒപ്പമുണ്ടാകാറുണ്ട് പക്ഷേ തനിക്ക് സുഗമായി ജീവിക്കാനുള്ളതല്ലാം ജീവിച്ചിരുന്ന കാലത്ത് ഭർത്താവ് ഉണ്ടാക്കിയിട്ടിട്ടുണ്ട് എന്ന് അവർ പറയുന്നു.

പ്രതികരണ ശേഷിയാണ് ഭർത്താവിൽ നിന്നും കിട്ടിയ ഏറ്റവും വലിയ ക്വാളിറ്റി എന്ന് മല്ലിക പറയുന്നു. പണ്ട് ഇതേ താര സംഘടന അദ്ദേഹത്തെ എതിർത്തിരുന്നു. അഭിനയത്തിൽ നിന്നും മാറ്റി നിർത്തണമെന്ന് അന്നവർ പറഞ്ഞു. അദ്ദേഹത്തിന് അതിലൊന്നും വിഷമം തോന്നിയില്ല. ഒരാളെ കുറിച്ച് ഓർത്ത് മാത്രമാമേ വിഷമം പറഞ്ഞിട്ടൊള്ളു. അത് മമ്മൂട്ടിയെ കുറിച്ചായിരുന്നു. അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. മമ്മൂട്ടിക്ക് ഏതാണ്ട് എൻ്റെ സ്വഭാവമാണ് പെട്ടന്ന് ദേഷ്യം വരുമ്പോൾ എന്തെങ്കിലും പറയും എന്നേ ഒള്ളു. സ്നേഹം അഭിനയിക്കുന്നവനല്ല. സ്നേഹം ഉള്ളവനാണ്” എന്ന് എപ്പോഴും പറയുമായിരുന്നു എന്നും അവർ പറഞ്ഞു.

English Summary

Actress Mallika Sukumaran states that the online trolls targeting her might actually be driven by hidden hostility towards her sons, Prithviraj and Indrajith. In a recent interview, she proudly highlighted her financial independence secured by her late husband Sukumaran, and discussed her fearless, outspoken stance against the actors’ association AMMA.

Follow Us