Alleppey Ashraf: സിമ്പുവുമായി നയന്‍താര പിരിയാനുണ്ടായ കാരണമിതാണ്; ആലപ്പി അഷ്‌റഫ്

Alleppey Ashraf About Simbu Nayanthara Breakup: നയൻതാരയുടെ മുൻ പ്രണയബന്ധങ്ങളെ കുറിച്ചും അത് തകരാനുണ്ടായ കാരണങ്ങളെ പറ്റിയുമാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.

Alleppey Ashraf: സിമ്പുവുമായി നയന്‍താര പിരിയാനുണ്ടായ കാരണമിതാണ്; ആലപ്പി അഷ്‌റഫ്

ആലപ്പി അഷ്‌റഫ്, സിമ്പു, നയൻ‌താര

Updated On: 

23 Mar 2025 15:14 PM

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒരുപാട് ആരാധകരുള്ള നടിയാണ് നയൻതാര. ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടി അടുത്തിടെ തന്നെ അങ്ങനെ വിളിക്കരുതെന്ന അപേക്ഷയുമായി ഒരു ഔദ്യോഗിക പ്രവാസ്തവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ വ്യാപകമായി വിമർശനങ്ങളും ഉയർന്നിരുന്നു. അതിനിടെ നടിയെ കുറിച്ച് ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷറഫ്. നയൻതാരയുടെ മുൻ പ്രണയബന്ധങ്ങളെ കുറിച്ചും അത് തകരാനുണ്ടായ കാരണങ്ങളെ പറ്റിയുമാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരിക്കുന്നത്.

താൻ ഡേറ്റിംഗും പ്രേമവും വിവാഹവുമൊക്കെ എല്ലായിടത്തും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് നയൻതാര പറയാറുണ്ടെന്നും ആലപ്പി അഷറഫ് പറയുന്നു. തന്നെ കുറിച്ചുള്ള ഗോസിപ്പുകളൊന്നും തന്നെ തളർത്താറില്ലെന്നാണ് നടി പറയുന്നത്. നയൻതാരയുടെ ആദ്യ പ്രണയം സിമ്പു എന്ന സിലമ്പരസനുമായിട്ടാണ്. സ്വകാര്യ നിമിഷത്തില്‍ പകര്‍ത്തിയ ഇവരുടെ ചില ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചതാണ് ഇരുവരും പിരിയാനുള്ള കാരണമായി പറയപ്പെടുന്നത്. എന്നാൽ സിമ്പുമായി നടി പിരിഞ്ഞത് നന്നായെന്നാണ് മിക്കവരുടെയും അഭിപ്രായം എന്നും ആലപ്പി അഷറഫ് പറയുന്നു.

നയൻതാരയുടെ രണ്ടാം പ്രണയമാണ് കൂടുതൽ പുലിവാലുകള്‍ക്ക് കാരണമായത്. പ്രഭുദേവയുമായിട്ടുള്ള പ്രണയം തീവ്രമായതോടെ നയൻതാര അദ്ദേഹത്തിന്റെ പേര് തന്റെ കയ്യിൽ പച്ചകുത്തി. ഇവരുടെ പ്രണയവും പച്ചകുത്തലുമെല്ലാം തമിഴ് സിനിമ ലോകത്ത് വലിയ കോളിളക്കമുണ്ടാക്കി. പിന്നാലെ പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നതോടെ ജനങ്ങളെല്ലാം ഭാര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒടുവിൽ ആ പ്രണയം അവസാനിപ്പിക്കാൻ ഇവർ നിർബന്ധിതരായി. അങ്ങനെ ആണ് ഇരുവരും ആ ബന്ധത്തിൽ നിന്ന് പിന്മാറിയതെന്നും സംവിധായകൻ പറയുന്നു.

ആളുകൾ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞെങ്കിലും നയൻതാരയുടെ കരിയറിനെ ഇത് ബാധിച്ചില്ല. ഈ സമയത്തിനകം നയന്‍താര നൂറ് കോടി സമ്പാദിച്ച് കഴിഞ്ഞു. ആഡംബര വീടുകളും കാറുമെല്ലാം സ്വന്തമാക്കി. തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി സ്ഥലം വാങ്ങുകയും ദുബായിലെ ഒരു പ്രെട്രോളിയം കമ്പനിയില്‍ നൂറ് കോടി ഇന്‍വെസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെല്ലാം പുറമെ ഇവർക്ക് സ്വന്തമായി ഒരു സ്വകാര്യ വിമാനവുമുണ്ടെന്ന് പറയപ്പെടുന്നു.

ALSO READ: ‘എമ്പുരാൻ വൻ വിജയമായാലേ ലൂസിഫർ മൂന്നാം ഭാഗത്തെപ്പറ്റി ആലോചിക്കൂ’; 150 കോടി ബജറ്റെന്നത് കളവെന്ന് പൃഥ്വിരാജ്

നാനും റൗഡി താൻ എന്ന സിനിമ നയൻതാരയുടെ ജീവിതം മാറ്റിമറിച്ചു. നയന്‍താരയുടെ കഥാപാത്രത്തിന് പ്രധാന്യം ലഭിക്കാനായി സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ അവരിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിൽ ചിത്രത്തിന്റെ നിര്‍മാതാവായ ധനുഷിന് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. ആ സമയത്തിനുള്ളിൽ നയന്‍താരയും വിഘ്‌നേശും പ്രണയത്തിലായി. വിഘ്‌നേശ് ശിവന്റെ അമ്മ ഒരു പോലീസുകാരി ആയിരുന്നു. വളരെ അച്ചടക്കത്തോടെ അവർ വളർത്തിയ ഈ മകന് എല്ലാ മേഖലയിലും കഴിവ് തെളിയിക്കാന്‍ സാധിച്ചുവെന്നും അഷറഫ് പറഞ്ഞു.

തന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന വിഘ്‌നേശ് തന്നെയാണ് തന്റെ ഭർത്താവെന്ന് നയൻ‌താര നേരത്തെ തീരുമാനിച്ചു. പിന്നീട് രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ പ്രൗഢഗംഭീരമായ വിവാഹം നടത്തി. സത്യൻ അന്തിക്കാട് മുതൽ ഷാരൂഖ് ഖാൻ വരെയുള്ളവർ ഇവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെ തമിഴ് സിനിമാമേഖലയിൽ ഇതുവരെ കേട്ട് കേൾവിയില്ലാത്ത ഒരു കാര്യം കൂടി നയൻ‌താര ചെയ്തു. പ്രസവം ഒഴിവാക്കുന്നതിന് വേണ്ടി വാടകഗർഭപാത്രമെടുത്ത് ഇരട്ടക്കുട്ടികൾക്ക് ജന്മം കൊടുത്തു എന്നും അഷറഫ് കൂട്ടിച്ചേർത്തു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും