“ബാന്ദ്ര ഒരു മോശം സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല”; ഒ.ടി.ടി റിലീസിനെ കുറിച്ച് അരുൺ ഗോപി
Bandra OTT Release: Director Arun Gopy Takes Responsibility for the Dileep-Starrer's Box Office Failure: ചിത്രത്തിൻ്റെ പരാജയത്തിൻ്റെ പൂർണമായ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു എന്ന് ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അരുൺ ഗോപി പറഞ്ഞു. ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയ സിനിമയാണ് ബാന്ദ്ര. വർഷങ്ങൾക്ക് ശേഷം ചിത്രം ഒ.ടി.ടി റിലീസിനെത്തുന്നു എന്നത് സംവിധായകൻ എന്ന നിലയിൽ എറെ സന്തോഷം നൽകുന്ന കാര്യമാണ്
2023 നവംബറിൽ അതായത് കൃത്യമായി പറഞ്ഞാൽ 3 വർഷങ്ങൾക്ക് മുൻപാണ് അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ ബാന്ദ്ര തീയറ്ററുകളിൽ എത്തുന്നത്. രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അതേ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്നതിനാൽ ആ മട്ടിലുള്ള രീതിയിൽ ഒരു ഹിറ്റ് സിനിമ തന്നെ പ്രേക്ഷകരും പ്രത്രീക്ഷിച്ചിരുന്നു എന്നാൽ വമ്പൻ താര നിരയോടെ വലിയ ക്യാൻവാസിൽ എത്തിയ ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറി. പിന്നീട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലോ, ടെലിവിഷൻ ചാനലുകളിലോ ചിത്രം ഏറ്റെടുക്കാൻ തയ്യാറായില്ല. മൂന്ന് വർഷങ്ങൾക്കിപ്പുറം സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട ഇപ്പോൾ പ്രതികരണം നടത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ അരുൺ ഗോപി.
ചിത്രത്തിൻ്റെ പരാജയത്തിൻ്റെ പൂർണമായ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു എന്ന് ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അരുൺ ഗോപി പറഞ്ഞു. ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയ സിനിമയാണ് ബാന്ദ്ര. വർഷങ്ങൾക്ക് ശേഷം ചിത്രം ഒ.ടി.ടി റിലീസിനെത്തുന്നു എന്നത് സംവിധായകൻ എന്ന നിലയിൽ എറെ സന്തോഷം നൽകുന്ന കാര്യമാണ്. സിനിമയെ പ്രേക്ഷകർ ഏത് തരത്തിൽ എടുത്താലും, അതിനെ പൂർണ മനസ്സോടെ സ്വീകരിക്കും.എന്നും സംവിധായകൻ വ്യക്തമാക്കി.
Also Read: Ramayana Movie: മൂന്നാം ദിനം 250 കോടി ക്ലബ്ബിൽ! ബോക്സ് ഓഫീസിൽ തരംഗം തീർത്ത് രാമായണ
സിനിമയിൽ മാറ്റങ്ങളോ, കൂട്ടിച്ചേർക്കലുകളോ ഒന്നും തന്നെ വരുത്തിയിട്ടില്ല. 2023-ൽ തീയറ്ററുകളിൽ എത്തിയ അതേ രീതിയിൽ തന്നെയാണ് സിനിമ ഒ.ടി.ടിയിലും എത്തുന്നത് എന്ന് അരുൺ ഗോപി പറയുന്നു ” ബാന്ദ്ര ഒരു മോശം സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാണാത്തവർ സിനിമ കാണട്ടെ. ഒരു കൂട്ടത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൾ എപ്പോഴും അഭിപ്രായം പറയുന്നത്. ഇനി സിനിമ കണ്ട ശേഷവും മോശം സിനിമയാണ് എന്ന് പ്രേക്ഷകർ പറഞ്ഞാൽ അതിനെ അംഗീകരിക്കും” അരുൺ ഗോപി പറഞ്ഞു. ഇപ്പോഴും തനിക്ക് പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ബാന്ദ്ര എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയുമായി നിർമ്മാതാവ് ഉയർത്തിയ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ കുറിച്ചും. അരുൺ ഗോപി സംസാരിക്കുന്നുണ്ട്. അജിത് വിനയക എന്ന നിർമ്മാതാവിന് താൻ കാരണം സാമ്പത്തിക നഷ്ടം ഉണ്ടായി എന്നത് യാഥാർത്ഥ്യമാണ് എന്നും അദ്ദേഹത്തിന് ഉണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു എന്നും സംവിധായകൻ പറഞ്ഞു. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതിൻ്റെ സങ്കടത്തിൽ അദ്ദേഹം തനിക്കെതിരെ എതെങ്കിലും തരത്തിലുള്ള പ്രതികരണം നടത്തി എങ്കിൽ അതിനെ തെറ്റുപറയാനാകില്ല. അതിനുള്ള എല്ലാ അവക്കാശങ്ങളും അദ്ദേഹത്തിനുണ്ട്. വിമർശനത്തിലെ വിഷയത്തിനപ്പുറം അതിനുള്ള വൈകാരികമായ തലം അദേഹത്തിനുണ്ട് എന്നും അരുൺ ഗോപി പറഞ്ഞു.
English Summary
Three years after its theatrical failure, Dileep’s movie Bandra is getting an OTT release. Director Arun Gopy defended the film, accepted responsibility for its failure, and addressed the producer’s financial losses.