AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘കഥ അറിയാതെ അഭിനയിക്കാനില്ല, സ്ക്രിപ്റ്റ് നൽകില്ലെന്ന് പറഞ്ഞ സിനിമകൾ ഒഴിവാക്കി’; വെളിപ്പെടുത്തി അനുശ്രീ

"I Won't Act Without Reading the Script": Anusree Opens Up About Rejecting Films: തനിക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള കഥാപാത്രമാണോ എന്ന് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ ഒരു സിനിമ ഏറ്റെടുക്കണോ വേണ്ടയോ എന്ന തീരുമാനത്തിലെത്താൻ സാധിക്കു. ഒന്നും അറിയാതെ സിനിമ കമ്മിറ്റ് ചെയ്ത ശേഷം ‘തനിക്ക് ഇത് ചെയ്യാനാകില്ല’ എന്ന് പറയുന്നതിൽ അർത്ഥമില്ല

‘കഥ അറിയാതെ അഭിനയിക്കാനില്ല, സ്ക്രിപ്റ്റ് നൽകില്ലെന്ന് പറഞ്ഞ സിനിമകൾ ഒഴിവാക്കി’; വെളിപ്പെടുത്തി അനുശ്രീ
അനുശ്രീImage Credit source: Facebook Anusree
Sumeesh T Unneen
Sumeesh T Unneen | Published: 08 Nov 2026 | 01:02 PM

സിനിമയുടെ കഥ പൂർണമായും അറിയിമ്പോൾ മാത്രമേ അഭിനയതാവ് എന്ന നിലയിലുള്ള ജോലി കൃത്യമായി ചെയ്യാനാകു എന്നും തിരക്കഥ വായിക്കാൻ നൽകില്ല എന്ന പറഞ്ഞ സിനിമകളിൽ നിന്നും അക്കാരണം കൊണ്ട് തന്നെ പിന്മാറിയിട്ടുണ്ടെന്നും നടി അനുശ്രീ. സിനിമയുടെ കഥ അണിയറ പ്രവർത്തകർ വിവരിച്ച് തരുന്നതിനേക്കാൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുക തിരക്കഥ സ്വന്തമായി വായിക്കുമ്പോഴാണ് എന്നും താരം പറഞ്ഞു. ‘പ്രേംപാറ്റ’ എന്ന പുതിയ ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ‘മൂവീ വേൾഡ് ഒറിജിനൽസ്’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാരൂങ്ങൾ വ്യക്തമാക്കിയത്.

സിനിമയിൽ അഭിനയിക്കുമ്പോൾ സ്വന്തം ഭാഗം ഭംഗിയായി ചെയ്യാൻ ആ സിനിന് മുൻപും ശേഷവും നടക്കുന്നതെന്ത് എന്ന് കൃത്യമായി മനസ്സിലുണ്ടാകണം. അതുകൊണ്ട് തന്നെ തിരക്കഥ വായിക്കണം എന്ന ആവശ്യം സിനിമയുമായി സമീപികുന്നവർക്ക് മുന്നിൽ വയ്ക്കാറുണ്ട്. എല്ലാ അഭിനയതാക്കൾക്കും ഇപ്പോൾ തിരക്കഥ നൽകാറുണ്ടെന്നും അപുർവം ചിലർ മാത്രമാണ് അതിന് വിമുഖത കാട്ടാറുള്ളത് എന്നും അനുശ്രീ വ്യക്തമാക്കി. അത്തരത്തിൽ താൻ നേരിട്ട ഒരു അനുഭവവും താരം വിവരിക്കുന്നുണ്ട്.

ഒന്നര വർഷം മുൻപ് ഒരു സിനിമയ്ക്കായുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ തിരക്കഥ വായിക്കാൻ തരാനാകില്ല എന്ന നിലപാടായിരുന്നു നിർമ്മാതാവിന് എന്ന് അനുശ്രീ പറയുന്നു. തിരക്കഥ തരുന്നതിൽ സംവിധായകന് എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ നിർമ്മാതാവിന് സമ്മതമല്ല. ‘തിരക്കഥ മുഴുവനായി വായിച്ചാൽ മാത്രമേ സിനിമ ചെയ്യാനാകൂ?” എന്ന ചോദ്യം അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായി. ‘അതേ’ എന്ന് തന്നെ താൻ മറുപടി പറഞ്ഞു എന്നും താരം പറയുന്നു.

Also Read: “ബാന്ദ്ര ഒരു മോശം സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല”; ഒ.ടി.ടി റിലീസിനെ കുറിച്ച് അരുൺ ഗോപി

തനിക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള കഥാപാത്രമാണോ എന്ന് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ ഒരു സിനിമ ഏറ്റെടുക്കണോ വേണ്ടയോ എന്ന തീരുമാനത്തിലെത്താൻ സാധിക്കു. ഒന്നും അറിയാതെ സിനിമ കമ്മിറ്റ് ചെയ്ത ശേഷം ‘തനിക്ക് ഇത് ചെയ്യാനാകില്ല’ എന്ന് പറയുന്നതിൽ അർത്ഥമില്ല. കഥയിൽ ഒരു സസ്പെൻസ് ഉണ്ട് അത് ഇപ്പോൾ പുറത്തറിയിക്കാനാകില്ല’ എന്ന് ഒരാൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. സിനിമയുടെ ഭാഗമായ അഭിനയതാക്കാൾക്ക് തിരക്കഥ നൽകണം എന്ന് തന്നെയാണ് തൻ്റെ അഭിപ്രായം. തിരക്കഥ നൽകാനാകില്ല എന്ന് പറഞ്ഞ സിനിമകൾ ചെയ്തിട്ടില്ല എന്നും അത് അഹങ്കാരമല്ല എന്നും അനുശ്രീ കൂട്ടിച്ചേർത്തു.

തിരക്കഥ പൂർണമായി വായിക്കാതെ കരിയറിൾ ചെയ്ത ഒരേയൊരു ചിത്രം ‘മഹേഷിൻ്റെ പ്രതികാരം’ ആണെന്നും അനുശ്രീ പറയുന്നുണ്ട്. എന്നാൽ, എന്താണ് സിനിമയുടെ കഥ എന്നും തൻ്റെ കഥാപാത്രം എങ്ങനെയായിരിക്കും എന്നും ദിലീഷ് പോത്തൻ കൃത്യമായി പറഞ്ഞുതന്നിരുന്നു. പൂർണമായും എഴുതിയ ഒരു തിരക്കഥ ഉണ്ടായിരുന്നില്ല. ഡയലോഗുകൾ എഴുതിയിരുന്നില്ല. അത് ചിത്രീകരണ സമയത്ത് സംസാരിച്ച് തിരുമാനിക്കാം എന്നുമായിരുന്നു പറഞ്ഞിരുന്നത് എന്നും അനുശ്രീ വ്യക്തമാക്കി.

English Summary

Actress Anusree revealed she rejects film offers if makers refuse to provide the full script, emphasizing that reading the screenplay is essential for actors to understand and perform their characters effectively.

Follow Us