AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ramayana Movie: മൂന്നാം ദിനം 250 കോടി ക്ലബ്ബിൽ! ബോക്സ് ഓഫീസിൽ തരം​ഗം തീർത്ത് രാമായണ

രൺബീർ കപൂർ നായകനായ ഇതിഹാസ ചിത്രം രാമായണ തിയേറ്ററുകളിൽ വൻ തരംഗം തീർക്കുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം മൂന്നാം ദിവസം തന്നെ 250 കോടി ക്ലബ്ബ് പിന്നിട്ടു. ദീപാവലി റിലീസായി എത്തിയ സിനിമയ്ക്ക് വൻ സ്വീകരണമാണ് ബോക്സ് ഓഫീസിൽ ലഭിക്കുന്നത്. സിനിമയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 300 കോടിയിലേക്ക് എത്തുകയാണ്.

Ramayana Movie: മൂന്നാം ദിനം 250 കോടി ക്ലബ്ബിൽ! ബോക്സ് ഓഫീസിൽ തരം​ഗം തീർത്ത് രാമായണ
Ramayana Movie Image Credit source: Social Media
Amal KV
Amal KV | Updated On: 07 Nov 2026 | 11:02 PM

രൺബീർ കപൂർ നായകനായ ഇതിഹാസ ചിത്രം രാമായണ തിയേറ്ററുകളിൽ വൻ തരംഗം തീർക്കുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം മൂന്നാം ദിവസം തന്നെ 250 കോടി ക്ലബ്ബ് പിന്നിട്ടു. ദീപാവലി റിലീസായി എത്തിയ സിനിമയ്ക്ക് വൻ സ്വീകരണമാണ് ബോക്സ് ഓഫീസിൽ ലഭിക്കുന്നത്. സിനിമയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 300 കോടിയിലേക്ക് എത്തുകയാണ്.

സിനിമയുടെ ആദ്യ ഷോ മുതലേ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാവണനായി യഷ് ആണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സീതാ ദേവിയായി സായി പല്ലവിയും എത്തുന്നു. ഹിന്ദി കണ്ണട തെലുങ്ക് തമിഴ് മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. നമിത് മൽഹോത്രയുടെ ഉടമസ്ഥതയിലുള്ള പ്രൈം ഫോക്കസ് സ്റ്റുഡിയോയും ഓസ്കാർ അവാർഡ് ജേതാക്കളായ വിഷ്വൽ എഫ് എക്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

സോണി പിച്ചേഴ്സ് ആണ് സിനിമയുടെ അന്താരാഷ്ട്ര ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തിരിക്കുന്നത്. ഓപ്പണിങ് കളക്ഷനും ആദ്യ പ്രതികരണങ്ങളും വ്യക്തമാക്കുന്നത് ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായി ചിത്രം മാറും എന്നാണ്.

 

Follow Us