Allu Arjun: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം:അല്ലു അർജുനും ഹൈക്കോടതിയിൽ
Allu Arjun: തന്റെ അറിവും അനുമതിയും ഇല്ലാതെ ഫോട്ടോയും ശബ്ദവും മറ്റും ഉപയോഗിക്കുന്നതിനെതിരെയാണ് താരം നടപടി സ്വീകരിച്ചിരിക്കുന്നത്. പല ബ്രാൻഡുകളും വ്യക്തികളും അല്ലു അർജുന്റെ ജനപ്രീതി മുതലെടുത്ത് അനധികൃതമായി പരസ്യങ്ങൾ നൽകുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും അല്ലു അർജുന് വേണ്ടി ഹാജരായ അഭിഭാഷകരുടെ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ തന്റെ വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ആണെന്ന് നടൻ കോടതിയിൽ വാദിച്ചു.
വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി നടൻ അല്ലു അർജുൻ ഹൈക്കോടതിയിൽ. പരസ്യങ്ങളിലും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കും വേണ്ടി തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് അല്ലു അർജുൻ ഹർജി നൽകിയിരിക്കുന്നത്. തന്റെ അറിവും അനുമതിയും ഇല്ലാതെ ഫോട്ടോയും ശബ്ദവും മറ്റും ഉപയോഗിക്കുന്നതിനെതിരെയാണ് താരം നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ തന്റെ വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ആണെന്ന് നടൻ കോടതിയിൽ വാദിച്ചു.
തന്റെ സമ്മതമില്ലാതെ പേരും രൂപവും ശബ്ദവും മറ്റ് സ്വഭാവസവിശേഷതകളും ഉപയോഗിക്കുന്നത് തടയുക എന്നതാണ് ഈ നിയമനടപടിയിലൂടെ നടൻ ലക്ഷ്യമിടുന്നത്. ഇതിനുപുറമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള ദുരൂപയോഗങ്ങളും പ്രത്യേകം നടൻ പരാമർശിച്ചിട്ടുണ്ട്. AI ഉപയോഗിച്ച് തന്റെ രൂപമോ ശബ്ദമോ അനുകരിക്കപ്പെടുന്നത് വലിയ തരത്തിലുള്ള വിപത്തുകൾ ഉണ്ടാക്കും എന്നും അദ്ദേഹം പറയുന്നു.
വ്യാജ നിർമിതികൾ തടയാൻ
പല ബ്രാൻഡുകളും വ്യക്തികളും അല്ലു അർജുന്റെ ജനപ്രീതി മുതലെടുത്ത് അനധികൃതമായി പരസ്യങ്ങൾ നൽകുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും അല്ലു അർജുന് വേണ്ടി ഹാജരായ അഭിഭാഷകരുടെ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം വ്യാജമായ നിർമിതികൾ തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം എന്നും നടന്റെ അഭിഭാഷകസംഘം വ്യക്തമാക്കി. മലയാളത്തിൽ നിന്നും നടൻ മോഹൻലാലും ഇത്തരത്തിൽ തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടാതെ അമിതാഭ് ബച്ചൻ, സോനാഷി സിൻഹ, സൽമാൻ ഖാൻ, ഐശ്വര്യ റായി എന്നിവരും ഇത്തരത്തിൽ വ്യക്തിത്വ അവകാശങ്ങൾക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ച സെലിബ്രിറ്റികളാണ്\
ഒടുവിൽ
Allu Arjun wins Delhi High Court protection to safeguard his image from unauthorized use and AI misuse! A big win in the fight against digital exploitation. #AlluArjun #DigitalRights #EntertainmentNews pic.twitter.com/4LEjMi4CXu
— Dumtika (@DumtikaMedia) April 21, 2026