Drishyam 3: ദൃശ്യം 3ന്റെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസിന് ഇനി യാതൊരു ബന്ധവുമില്ല; പ്രസ്താവനയിറക്കി ആമസോൺ
Drishyam 3 Copyrights: ഏപ്രിൽ രണ്ടിനായിരുന്നു സിനിമ തിയേറ്ററുകൾ എത്തുമെന്ന് പ്രഖ്യാപനം എങ്കിലും റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല.റിലീസ് തീയതി മാറ്റിവെച്ച കാര്യം നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. പുതുക്കിയ തീയ്യതി പ്രകാരം ചിത്രം മെയ് 21ന് തിയേറ്ററുകളിൽ എത്തും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ അവകാശങ്ങൾ സംബന്ധിച്ച് amazon പുറത്തിറക്കിയ പ്രസ്താവനയാണ് ശ്രദ്ധയാകുന്നത്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന് ചിത്രമാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം മൂന്ന്. ഒരു സിനിമയുടെ ഒന്നാം ഭാഗത്തിനും രണ്ടാം ഭാഗത്തിനും ഒരേപോലെ സ്വീകാര്യത ലഭിച്ച അപൂർവ്വം മലയാള സിനിമകളിൽ ഒന്നാണ് ദൃശ്യം. ഇപ്പോൾ അതേ ആകാംക്ഷയോടെയും ആവേശത്തോടെയും ആണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായും ആരാധകർ കാത്തിരിക്കുന്നത്. ഏപ്രിൽ രണ്ടിനായിരുന്നു സിനിമ തിയേറ്ററുകൾ എത്തുമെന്ന് പ്രഖ്യാപനം എങ്കിലും റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല.
റിലീസ് തീയതി മാറ്റിവെച്ച കാര്യം നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. പുതുക്കിയ തീയ്യതി പ്രകാരം ചിത്രം മെയ് 21ന് തിയേറ്ററുകളിൽ എത്തും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ അവകാശങ്ങൾ സംബന്ധിച്ച് amazon പുറത്തിറക്കിയ പ്രസ്താവനയാണ് ശ്രദ്ധയാകുന്നത്.
ALSO READ:തരംഗമായി ‘കത്തനാർ’; യൂട്യൂബ് ട്രെൻഡിംഗിൽ ചരിത്ര നേട്ടം കുറിച്ച് ടീസർ ട്രെയിലർ
ദൃശ്യം മൂന്നിന്റെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോസ് സ്വന്തമാക്കി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇനിമുതൽ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ ഹൗസിനെ യാതൊരുവിധത്തിലുള്ള ബന്ധം ഉണ്ടാവില്ലെന്ന് ആമസോൺ വ്യക്തമാക്കുന്നു.രണ്ടുവർഷം 2011 ഫെബ്രുവരി 19നായിരുന്നു രണ്ടാം ഭാഗം പുറത്തിറങ്ങിയത്. amazon പ്രൈമിലൂടെ ഒടിടി റിലീസ് ആയിട്ടായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്.
ഇതിനാണ് ചിത്രം വീണ്ടും തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററിൽ കാണാൻ സാധിക്കും. ഇന്ത്യയിൽ മാത്രമാണ് ചിത്രം റിലീസിന് എത്തുക. മൂന്നാം ഭാഗത്തിന് മുൻപ് രണ്ടാം ഭാഗം വീണ്ടും തിയേറ്ററിൽ കാണാൻ സാധിക്കും.പ്രേക്ഷകർ നെഞ്ചോട് ചേർത്ത് സിനിമയാണ് ദൃശ്യം. ഒന്നും രണ്ടും ഭാഗങ്ങൾ നിരാശപ്പെടുത്താത്ത തരത്തിൽ തന്നെ മൂന്നാം ഭാഗവും പ്രേക്ഷകർക്ക് നിരാശപ്പെടുത്താത്ത തരത്തിൽ ആയിരിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
പോസ്റ്റ് കാണാം
Amazon issues legal warning over distribution of #Drishyam3 🔴
Amazon asserts exclusive digital rights for #Drishyam3 🔒
Streaming giant Amazon has issued a public notice confirming its sole and exclusive digital rights for Drishyam 3, starring #Mohanlal.
The notice warns all… pic.twitter.com/aKSjSIDygT
— Milagro Movies (@MilagroMovies) April 3, 2026