AMMA General Body: “ലാലേട്ടൻ ഒറ്റ കാര്യം മാത്രമേ പറഞ്ഞൊള്ളു”; ‘അമ്മ’ ജനറൽബോഡിയിൽ നടന്ന സംഭവങ്ങൾ വിവരിച്ച് ബീന ആൻ്റണി

Beena Antony on AMMA Controversy: Actress Opens Up About Shwetha Menon's Resignation and Internal Rifts: മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന ഒരു വലിയ താരനിരയെ നയിക്കുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടി ഗൗരവത്തോടെ കാണണമായിരുന്നു എന്ന് ബീന ആൻ്റണി വിമർശിച്ചു. ഒരു പ്രശ്നം വരുമ്പോൾ നേതൃത്വത്തിലുള്ളവർ ചിന്തിക്കണമായിരുന്നു. പുറത്തുപോയി ഇതുപോലെയുള്ള വൃത്തികേടുകൾ വിളിച്ചുപറയുക, അമ്മയുടെ തലപ്പത്തിരുന്ന് പറയാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുക. അതാണ് അവർക്ക് പറ്റിയ തെറ്റ്

AMMA General Body: ലാലേട്ടൻ ഒറ്റ കാര്യം മാത്രമേ പറഞ്ഞൊള്ളു”; ‘അമ്മ’ ജനറൽബോഡിയിൽ നടന്ന സംഭവങ്ങൾ വിവരിച്ച് ബീന ആൻ്റണി

ബീന ആൻ്റണി

Updated On: 

24 Jun 2026 | 01:52 PM

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളും ഭരണസമിതിയുടെ രാജിയും സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ, സംഘടനയുടെ നിലവിലെ അവസ്ഥയിൽ കടുത്ത സങ്കടവും ആശങ്കയും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന നടി ബീന ആൻ്റണി. ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ നടന്ന നാടകീയ സംഭവങ്ങളെക്കുറിച്ചും, നേതൃത്വത്തിന് സംഭവിച്ച വീഴ്ചകളെക്കുറിച്ചും മോഹൻലാലിൻ്റെ നിലപാടിനെക്കുറിച്ചും റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ബീന ആൻ്റണി മനസ്സ് തുറന്നു.

എല്ലാ വർഷവും വളരെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് അമ്മയുടെ മീറ്റിംഗുകളിൽ പങ്കെടുക്കാറുള്ളതെന്ന് ബീന ആൻ്റണി പറയുന്നു. “എല്ലാവരെയും ഒന്നിച്ച് കാണാനാണ് ഞാൻ ഈ ദിവസം ഇവിടെ വരുന്നത് എന്ന് ഒരിക്കൽ മമ്മൂക്ക പറഞ്ഞിട്ടുണ്ട്. ഞാനും ആ ആഗ്രഹത്തോടെയാണ് വരാറുള്ളത്. എന്നാൽ ഇത്തവണ മീറ്റിംഗിന് പോകുന്നതിന് മുൻപ് തന്നെ നെഞ്ചിൽ ഒരു പടപടപ്പായിരുന്നു. എന്താണ് സംഭവിക്കുക എന്ന കാര്യത്തിൽ വലിയ ടെൻഷൻ ഉണ്ടായിരുന്നു. ഒടുവിൽ വിചാരിച്ചതുപോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു. അവിടെ നടന്ന കാര്യങ്ങൾ തികച്ചും നിർഭാഗ്യകരമാണ്,” ബീന വ്യക്തമാക്കി.

സ്ത്രീ നേതൃത്വം പരാജയപ്പെട്ടോ? ചേരിതിരിവിനെക്കുറിച്ച് തുറന്നുപറച്ചിൽ

സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകൾ വന്നപ്പോൾ വലിയ അഭിമാനവും സന്തോഷവുമാണ് തോന്നിയതെന്ന് ബീന ആൻ്റണി ഓർക്കുന്നു. സ്ത്രീകൾക്കും ഭരണം ഭംഗിയായി നടത്താൻ സാധിക്കുമെന്ന് അവർ തെളിയിക്കണമെന്നായിരുന്നു ആഗ്രഹം. അവർ തീർത്തും പരാജയമാണെന്ന് താൻ പറയില്ലെന്നും ഒരുപാട് നല്ല കാര്യങ്ങൾക്ക് അവർ തുടക്കമിട്ടിട്ടുണ്ടെന്നും ബീന കൂട്ടിച്ചേർത്തു.

ശ്വേത മേനോനോ കുക്കു പരമേശ്വരനോ മോശക്കാരാണെന്ന് താൻ കരുതുന്നില്ല. എന്നാൽ തുടക്കം മുതൽ ഇവർക്കിടയിൽ പാളിച്ചകൾ ഉണ്ടായി. ശ്വേതയ്ക്കും കുക്കുവിനും ഇടയിൽ പ്രശ്നങ്ങളുണ്ടാവുകയും നേതൃത്വത്തിൽ തന്നെ ചേരിതിരിവ് രൂപപ്പെടുകയും ചെയ്തു. അവർ ഒരുമിച്ച് നിന്ന് കാര്യങ്ങൾ നടത്തണമായിരുന്നുവെന്ന് ബീന ചൂണ്ടിക്കാണിക്കുന്നു.

Also Read: Actress Krishna Prabha: ഗണേഷേട്ടൻ ഒക്കെ വന്നില്ലേ ഇനി “അമ്മ”യിൽ എല്ലാം ശരിയാകും! അൻസിബയ്ക്ക് നീതി കിട്ടി എന്നും കൃഷ്ണപ്രഭ

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന ഒരു വലിയ താരനിരയെ നയിക്കുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടി ഗൗരവത്തോടെ കാണണമായിരുന്നു എന്ന് ബീന ആൻ്റണി വിമർശിച്ചു. ഒരു പ്രശ്നം വരുമ്പോൾ നേതൃത്വത്തിലുള്ളവർ ചിന്തിക്കണമായിരുന്നു. പുറത്തുപോയി ഇതുപോലെയുള്ള വൃത്തികേടുകൾ വിളിച്ചുപറയുക, അമ്മയുടെ തലപ്പത്തിരുന്ന് പറയാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുക. അതാണ് അവർക്ക് പറ്റിയ തെറ്റ്. അല്ലാതെ സ്ത്രീകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന അഭിപ്രായം തനിക്കില്ല.

ശ്വേതയുടെ രാജിയിൽ സങ്കടം

ശ്വേത മേനോൻ രാജിവെച്ചതിൽ വലിയ സങ്കടമുണ്ട്. അവർ ഒരിക്കലും രാജിവെക്കരുതായിരുന്നു. കാരണം അവർ തെറ്റൊന്നും ചെയ്തിട്ടില്ല, അതിനുമാത്രമുള്ളള്ള ക്രിമിനൽ കുറ്റമൊന്നും അവരാരും ചെയ്തിട്ടില്ല. അൻസിബയുടെ പ്രശ്നങ്ങൾ കേൾക്കാൻ അവർ ഒരു അവസരം പോലും കൊടുത്തില്ല, അത് തെറ്റായിപ്പോയി. ശ്വേത സംസാരിച്ചത് കേട്ടപ്പോൾ അവർക്ക് ഒരു അവസരം കൂടി നൽകണമെന്നാണ് തോന്നിയതെന്നും ബീന പറഞ്ഞു.

ജനറൽ ബോഡിയിലെ നാടകീയതയും മോഹൻലാലിൻ്റെ ഉറപ്പും

ജനറൽ ബോഡി യോഗത്തിൽ പിന്നീട് വലിയ നാടകീയ രംഗങ്ങളാണ് അരങ്ങേറിയതെന്ന് ബീന വെളിപ്പെടുത്തി. അൻസിബ വന്ന് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. പിന്നീട് ഭരണസമിതിക്ക് മുന്നോട്ട് പോകാൻ കഴിയാത്ത രീതിയിലുള്ള ഒരു അന്തരീക്ഷമാണ് അവിടെ ഉണ്ടായത്. ജനറൽ ബോഡിയിലെ 75 ശതമാനത്തോളം ആളുകളും എതിർത്ത് നിന്നതോടെ അവർക്ക് നേതൃസ്ഥാനം ഒഴിയാതെ മറ്റ് വഴികളില്ലായിരുന്നു.

“യോഗത്തിൽ മമ്മൂട്ടി പങ്കെടുത്തിരുന്നില്ല. എന്നാൽ മോഹൻലാൽ വൈകുന്നേരം വരെ അവിടെ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് ആ സാഹചര്യത്തിൽ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.” ലാലേട്ടൻ അവിടെ വെച്ച് പറഞ്ഞ വാക്കുകൾ ബീന ആന്റണി ഓർത്തെടുത്തു:

“ഈ ഭരണസമിതി തുടരണം എന്ന് പറയാൻ എനിക്ക് കഴിയില്ല. ഇവർക്ക് 45 ദിവസം കൂടി അനുവദിക്കുന്ന കാര്യം ഞാൻ ഈ ജനറൽ ബോഡിക്ക് വിട്ടുനൽകുകയാണ്. ഇവർക്ക് സമയം അനുവദിക്കണമെന്ന് പറയാൻ ഞാൻ ആളല്ല. പക്ഷേ ഒരു കാര്യം ഞാൻ പറയാം, നിങ്ങളാരും പേടിക്കേണ്ട. ഇനി എന്തൊക്കെ സംഭവങ്ങൾ ഉണ്ടായാലും ‘അമ്മ’ സുരക്ഷിതമായിരിക്കും, അത് ഞാൻ ഉറപ്പുതരുന്നു.”

സംഘടനക്കുള്ളിൽ തീർക്കേണ്ട പ്രശ്നങ്ങൾ തെരുവിലെത്തിയതാണ് പ്രശ്നങ്ങൾ വശളാക്കിയത് എന്നും ‘അമ്മ’യുടെ ഇപ്പോഴത്തെ അവസ്ഥയിൽ വലിയ സങ്കടമുണ്ടെന്നും ബീന ആൻ്റണി പറഞ്ഞു.

English Summary

Actress Beena Antony has expressed deep sorrow over the recent controversies and internal divisions within the ‘AMMA’ (Association of Malayalam Movie Artists) organization. In a recent interview, she admitted being tense before the general body meeting and expressed disappointment over the failure of the women-led committee. While she strongly opposed Shwetha Menon’s resignation, stating she committed no crime, Beena pointed out the lack of unity and seriousness among the leaders. She also revealed that superstar Mohanlal assured the members that despite the ongoing crisis, the organization remains entirely safe.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം