Bethlehem Kudumba Unit : ബെത്‌ലഹേം അല്ല, ‘ബട്ടർലഹേം’ കുടുംബ യൂണിറ്റ് ! ബി. കെ. യു റഫറൻസുമായി അമുൽ പരസ്യം
Amul New Topical on Bethlehem Kudumba Unit Movie : റിലീസ് ചെയ്ത് മൂന്നാം വാരവും മികച്ച പ്രേക്ഷക പിന്തുണയുമായി മുന്നേറുകയാണ് നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ബേത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ. സിനിമയുടെ വേൾഡ് കളക്ഷൻ 300 കോടിയിലേക്ക് കുതിക്കുകയാണ്. ഓണം റിലീസ് ആയി എത്തി വൻവിജയം നേടി മുന്നേറുന്ന ഈ സിനിമയെ റഫറൻസ് ആക്കിയിരിക്കുകയാണ് അമുൽ.

Bethlehem Kudumbayunit In Amul Ad
റിലീസ് ചെയ്ത് മൂന്നാം വാരവും മികച്ച പ്രേക്ഷക പിന്തുണയുമായി മുന്നേറുകയാണ് നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ബേത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ. സിനിമയുടെ വേൾഡ് കളക്ഷൻ 300 കോടിയിലേക്ക് കുതിക്കുകയാണ്. ഓണം റിലീസ് ആയി എത്തി വൻവിജയം നേടി മുന്നേറുന്ന ഈ സിനിമയെ റഫറൻസ് ആക്കിയിരിക്കുകയാണ് അമുൽ. സിനിമയിൽ നിവിൻ പോളിയും മമിത ബൈജുവും അവതരിപ്പിച്ച കഥാപാത്രങ്ങൾ റെയിൽവേ പ്ലാറ്റ്ഫോമിൽ ഇരുന്ന് അമുൽ ബട്ടർ ചേർത്ത് ബ്രഡ് കഴിക്കുന്നതാണ് ടോപിക്കൽ ആയി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ബത്ലഹേം കുടുംബയൂണിറ്റ് എന്ന പേരിനു പകരം ‘ബട്ടർലഹേം’ കുടുംബയൂണിറ്റ് എന്ന ടൈറ്റിലാണ് പരസ്യത്തിന് നൽകിയിരിക്കുന്നത്. നിവിൻ പോളിയുടെയും മമിതയുടെയും കാരിക്കേച്ചർ രൂപങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. അമുൽ സൂപ്പർ ഹിറ്റ് ടേസ്റ്റ് എന്ന് ടാഗ് ലൈനും നൽകിയിരിക്കുന്നു. പോസ്റ്റ് വൈറൽ ആയതോടെ സിനിമയുടെ അണിയറ പ്രവർത്തകർ ഉൾപ്പെടെ കമന്റ് രേഖ പ്പെടുത്തിയിട്ടുണ്ട്. നായകനായ നിവിൻ പോളിയും നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസും പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
Also Read : കഥകൾ കേൾക്കുന്നുണ്ടായി, ഇപ്പോഴാണ് ചെയ്യാൻ തോന്നിയത്, സംവൃത സുനിൽ തിരിച്ചെത്തുന്നു, ഒപ്പം ദിലീഷ് പോത്തനും അൽഫോൺസ് പുത്രനും
ഒരു സാധാരണ റൊമാന്റിക് കോമഡി സിനിമയായി എത്തിയ ബത്ലഹേം കുടുംബയൂണിറ്റ് തിരക്കഥയിലെ പ്രത്യേകതകൾ കൊണ്ടും വ്യത്യസ്തമായ മേക്കിങ് കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷക മനസ്സുകളെ കീഴടക്കുകയായിരുന്നു. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയത്തെ ആധാരമാക്കി ഒരുക്കിയ സിനിമ മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. സംവിധായകൻ ഗിരീഷ് എ.ഡിയുടെ മാജിക് എന്ന തരത്തിലാണ് ഈ സിനിമയെ പലരും വിശേഷിപ്പിക്കുന്നത്.
നിവിൻ പോളിക്കും മമിത ബൈജുവിനും പുറമെ വലിയ താരനിരയും സിനിമയിൽ അണി നിരന്നിട്ടുണ്ട്. സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, ബിന്ദു പണിക്കർ, ശ്യാം മോഹൻ, സുരേഷ് കൃഷ്ണ, ഷമീർ ഖാൻ, സ്രിന്ദ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ആണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. അജ്മൽ സാബു ഛായാഗ്രഹണവും, ആകാശ് ജോസഫ് വർഗീസും സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.
English Summary
Bethlehem Kudumbayunit, directed by Girish A.D. and starring Nivin Pauly, continues to garner strong audience support in its third week of release. The film’s worldwide box office collection is racing towards the ₹300 crore mark. Amul has now featured this massive Onam hit in one of its iconic advertisements.