AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Anali Web Series : സയനൈഡിൽ ചുറ്റിയ ‘അണലി’ ! മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ്

Midhun Manuel Thomas's Anali Web Series : ആട് എന്ന ഹിറ്റ് ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആദ്യ വെബ് സീരീസായ 'അണലി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒറ്റനോട്ടത്തിൽ തന്നെ ത്രില്ലർ സ്വഭാവം പ്രകടമാക്കുന്ന പോസ്റ്റർ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

Anali Web Series : സയനൈഡിൽ ചുറ്റിയ ‘അണലി’ ! മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ്
Midhun Manuel Thomas , Anali Web SeriesImage Credit source: Facebook , Midhun Manuel Thomas
Amal KV
Amal KV | Published: 01 Aug 2026 | 12:12 AM

ആട് എന്ന ഹിറ്റ് ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആദ്യ വെബ് സീരീസായ ‘അണലി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒറ്റനോട്ടത്തിൽ തന്നെ ത്രില്ലർ സ്വഭാവം പ്രകടമാക്കുന്ന പോസ്റ്റർ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. ഇതുവരെ മലയാളത്തിൽ നിന്ന് ഇറങ്ങയിട്ടുള്ള വെബ് സീരിസുകളിൽ നിന്ന് തീർത്തും വ്യത്യസ്തമാകും അണലി എന്നാണ് ലഭിക്കുന്ന വിവരം.

വിപുലമായ ക്യാൻവാസിൽ വലിയ താരനിരയെ അണിനിരത്തിയാണ് അണലി ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരീസിൽ നിഖില വിമൽ, രമേഷ് പിഷാരടി, നിഷാന്ത് സാഗർ, ആതിര പട്ടേൽ, അബിൻ പോൾ, അങ്കിത് മാധവ്, അനിൽ കെ. ശിവറാം, ആശാ മടത്തിൽ എന്നിവരുൾപ്പെടെ നിരവധി പേരാണ് അണിനിരക്കുന്നത്. ഷോർട്ട് വീഡിയോ രംഗത്ത് ശ്രദ്ധേയരായ ഏഷ്യാവില്ലിന്റെ ബാനറിലാണ് സീരീസ് ഒരുങ്ങുന്നത്. മുതിർന്ന മാധ്യമപ്രവർത്തകനായ ശശി കുമാറും തുഹിൻ മേനോനും ചേർന്നാണ് നിർമ്മാണം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി ഭാഷകളിലും സീരീസ് റിലീസ് ചെയ്യും.

Also Read : രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്, സംഭവം ഷൂട്ടിംഗിനിടെ

അണിയറ പ്രവർത്തകർ വെള്ളിയാഴ്ച പുറത്ത് വിട്ട ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ജിയോ ഹോട്ട്സ്റ്റാറിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തു വന്ന ടൈറ്റിൽ പോസ്റ്ററിൽ സയനൈഡ് വിഷക്കുപ്പിയെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന പാമ്പിന്റെ ചിത്രമാണുള്ളത്. ഈ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകൾക്ക് തുടക്കമിട്ടത്. മലയാളികളെ സംബന്ധിച്ചിടത്തോളം സയനൈഡ് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്നത് കൂടത്തായി കേസും ജോളിയുമൊക്കെയാണ്. അതുകൊണ്ട് തന്നെ പോസ്റ്ററിന് താഴെ ഇത്, കൂടത്തായി കേസാണോ എന്ന് ചോദിച്ച് നിരവധി കമന്റുകൾ വന്നിട്ടുണ്ട്.

ആട് എന്ന കോമഡി ഫ്രാഞ്ചൈസ് വിജയിപ്പിച്ച മിഥുൻ മാനുവേൽ തോമസ്, പിന്നീട് അഞ്ചാം പാതിര, ആബ്രഹാം ഓസ്ലർ തുടങ്ങിയ ശ്രദ്ധേയമായ ത്രില്ലർ ചിത്രങ്ങളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. ഓസ്ലറിന് ശേഷം മിഥുൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ സീരീസാണ് ‘അണലി’ എന്നതും പ്രേക്ഷരിൽ ഉദ്വേ​ഗം ജനിപ്പിക്കുന്നു. എന്നാണ് അണലിയുടെ റിലീസ് എന്നോ എത്ര എപിസോഡുകൾ ഉണ്ടെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

English Summary

The title poster for ‘Anali’ the debut web series directed by Midhun Manuel Thomas, who rose to fame with the hit ‘Aadu’ franchise has been released. The poster, which instantly conveys a thriller vibe, has already become a topic of discussion on social media. The series will stream on Jio Hotstar.

Follow Us