Ansiba Hassan: 15 വയസ്സ് മുതൽ അമ്മയ്ക്കും സഹോദരങ്ങൾക്കും തുണയായവൾ; “അമ്മ”യോട് നിലപാടുയർത്തുന്ന അൻസിബ
Ansiba Hassan Life Story:പതിനഞ്ചാം വയസ്സിലാണ് ഉമ്മയുടെ വിവാഹം കഴിഞ്ഞത് അതിനാൽ തന്നെ തങ്ങൾ തമ്മിൽ 16-ഓ 17ഓ വയസ്സിന്റെ വ്യത്യാസം മാത്രമേയുള്ളൂ അതിനാൽ അമ്മ മാത്രമല്ല ഒരു സുഹൃത്തു കൂടിയാണ് തങ്ങൾ എല്ലാം തുറന്നു പറയാറുണ്ട് എന്ന് അൻസിബ പറഞ്ഞിട്ടുണ്ട്.അമ്മയ്ക്ക് സിനിമയിൽ അഭിനയിക്കാൻ വലിയ ഇഷ്ടമായിരുന്നു എന്നാൽ.......

Ansiba Hassan
ചുരുങ്ങിയ കാലയളവിൽ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയ നടിയാണ് അൻസിബ ഹസൻ. ബിഗ് ബോസിലും മറ്റു റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ അൻസിബ ഇപ്പോൾ തന്റെ നിലപാടുകൾ കൊണ്ടും ഉറച്ച തീരുമാനങ്ങൾ കൊണ്ടും കൂടുതൽ ശ്രദ്ധ നേടുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമകളിലൂടെയാണ് അൻസിബ പ്രേക്ഷകരിലേക്ക് കൂടുതൽ അടുത്തുവരുന്നത്. ജോർജുകുട്ടിയുടെ മകൾ ആയിട്ട് തന്നെയാണ് ഏറ്റവും കൂടുതൽ അൻസിബ അറിയപ്പെടുന്നത്.
നിലപാടുകളാൽ ശ്രദ്ധ നേടി
എന്നാൽ ഈ അടുത്തായി അമ്മ എന്ന താരസംഘടനയിൽ നിന്നും താൻ നേരിടേണ്ടിവന്ന അപമാനങ്ങളും മോശം അവസ്ഥകളും താരം തുറന്നു പറഞ്ഞിരുന്നു. അതിന് അമ്മയിൽ തന്നെയുള്ള ചില ആളുകൾ ഒഴിച്ചാൽ പൊതുവിൽ സിനിമ താരങ്ങളെല്ലാം തന്നെ ഒറ്റക്കെട്ടായി അൻസിബയെ പിന്തുണയ്ക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. നടൻ ടിനി ടോമിനെതിരായി ആണ് ആദ്യം തന്നെ അൻസിബ സത്യാവസ്ഥകൾ തുറന്നു പറഞ്ഞു രംഗത്തെത്തിയത്. തന്നെ ജിഹാദി ആക്കുവാൻ ശ്രമിച്ചു മറ്റു നടന്മാരുമായി ചേർത്ത് അവിഹിതങ്ങൾ പറഞ്ഞു പരത്തുന്നു കൂടാതെ അമ്മയിലെ എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ ഒരു വ്യാജ പരാതി നൽകി അതിന്റെ പേരിൽ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ വച്ച് വലിയ രീതിയിലുള്ള അപമാനം നേരിട്ട് എന്നൊക്കെ കോൺഫിഡൻസോടു കൂടിയാണ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞത്.
അൻസിബയുടെ ഈ വാക്കുകൾക്ക് താഴെ എല്ലാം സോഷ്യൽ മീഡിയ ഒന്നടങ്കം നിലപാട് എന്ന് ഉറച്ചു പറയുകയാണ് മാത്രമല്ല നിനക്ക് ഒപ്പം എന്നും പറയുന്നു. വളരെ ആത്മവിശ്വാസത്തോടെ വ്യക്തതയോടെയാണ് അൻസിബ കാര്യങ്ങൾ തുറന്നു പറയുന്നത് അതുകൊണ്ടുതന്നെ ആളുകൾ താരത്തിന്റെ വാക്കുകൾക്കും പ്രാധാന്യം നൽകുന്നു. ഈ ആത്മവിശ്വാസവും നിലപാടുകളും ഒന്നും അൻസിബയ്ക്ക് ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല തന്റെ ജീവിച്ചു വന്ന വഴികളിലൂടെയാണ് താരത്തിന് അത് നേടിയെടുക്കുവാൻ സാധിച്ചത്.
കോഴിക്കോട് നടക്കാവിലാണ് അൻസിബ ഹസൻ ജനിച്ചത്
1992 ജൂൺ 18ന് കോഴിക്കോട് നടക്കാവിലാണ് അൻസിബ ഹസൻ ജനിച്ചത്. ഹസന്റെയും റസിയയുടെയും മകളായിരുന്നു ജനനം. ദമ്പതികളുടെ ആറുമക്കളിൽ മൂത്തയാളാണ് അൻസിബ. തന്നെക്കാൾ തന്റെ ഉമ്മയായിരുന്നു താനൊരു നടിയാകാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്ന് അൻസിബ ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലൂടെ തന്റെ ജീവിതം തുറന്നു പറഞ്ഞിരുന്നു. പതിനഞ്ചാം വയസ്സിലാണ് ഉമ്മയുടെ വിവാഹം കഴിഞ്ഞത് അതിനാൽ തന്നെ തങ്ങൾ തമ്മിൽ 16-ഓ 17ഓ വയസ്സിന്റെ വ്യത്യാസം മാത്രമേയുള്ളൂ അതിനാൽ അമ്മ മാത്രമല്ല ഒരു സുഹൃത്തു കൂടിയാണ് തങ്ങൾ എല്ലാം തുറന്നു പറയാറുണ്ട് എന്ന് അൻസിബ പറഞ്ഞിട്ടുണ്ട്.
അമ്മയ്ക്ക് സിനിമയിൽ അഭിനയിക്കാൻ വലിയ ഇഷ്ടമായിരുന്നു എന്നാൽ ഒരു പരമ്പരാഗത മുസ്ലിം കുടുംബത്തിൽ ജനിച്ചതിനാൽ തന്നെ അത് സാധ്യമായില്ല എന്നാൽ തന്നെ ഒരു അഭിനേതാവാക്കി മാറ്റണമെന്ന് അവർ തീരുമാനിച്ചിരുന്നു എല്ലാ സിനിമയും മുടങ്ങാതെ കാണാൻ അവർ എന്നെ തിയേറ്ററിൽ കൊണ്ടുപോയി ഒടുവിൽ തനിക്ക് സിനിമയോടുള്ള ഭ്രമം വളർന്നു.ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടാണ് ആദ്യമായി സ്റ്റേജ് ഷോകളിൽ അൻസിബ സജീവമാകുന്നത്. തന്റെ അറിവില്ലാതെ തന്റെ അനുജനെ കൊണ്ട് ഷോയ്ക്ക് വേണ്ടി തന്റെ ഫോട്ടോകൾ അയച്ചു നൽകിയത് അമ്മയാണെന്ന് അൻസിബ പറഞ്ഞിരുന്നു. ആ മത്സരത്തിലെ ജനപ്രിയ നായികയായി താരം തിരഞ്ഞെടുക്കപ്പെട്ടു.
15 വയസ്സ് മുതൽ ഉമ്മയ്ക്കും സഹോദരങ്ങൾക്കും തുണയായി
റിയാലിറ്റി ഷോയിൽ തിളങ്ങിയതോടെ സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. അതിനുശേഷം മലയാളത്തിലും തമിഴിലുമായി ഒരു പിടി നല്ല ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി അൻസിബ എത്തി. തന്റെ 15 വയസ്സ് മുതൽ ഉമ്മയ്ക്കും സഹോദരങ്ങൾക്കും തുണയായ താരം ഇന്നും തന്റെ കുടുംബത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. ഈയടുത്തും വിവാദങ്ങൾക്ക് ഇവിടെ പ്രതികരിക്കുമ്പോൾ പറഞ്ഞിട്ടുണ്ട് തനിക്ക് വളരെ ചുരുക്കം സിനിമകളും ഷോകളും മാത്രമാണ് കിട്ടാറുള്ളത് തന്റെ കുടുംബം താൻ പുലർത്തുന്നത് ഇങ്ങനെയാണെന്നും അൻസിബ പറഞ്ഞിരുന്നു.
ENGLISH SUMMARY
Actress Ansiba Hassan is an actress who has carved a niche for herself in Malayalam cinema in a short period of time. Ansiba, who is well-known to the audience through Bigg Boss and other reality shows, is now gaining more attention for her stances and firm decisions.