AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jana Nayagan Release: വിജയുടെ ‘ജനനായകൻ’ റിലീസ് തീയതിയിൽ വീണ്ടും മാറ്റം!

Jana Nayagan Update: Makers Announce Another Change in the Release Date of the Vijay Starrer: ഏഴ് മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം റിലീസിന് ഒരുങ്ങുന്നത്. പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സി.ബി.എഫ്.സിയുമായുള്ള തർക്കത്തെ തുടർന്ന് നിയമ പോരട്ടങ്ങളിലേക്ക് നീങ്ങിയതാണ് സിനിമയുടെ റിലീസ് ഇത്രയും വൈകാൻ കാരണം

Jana Nayagan Release: വിജയുടെ ‘ജനനായകൻ’ റിലീസ് തീയതിയിൽ വീണ്ടും മാറ്റം!
JananayakanImage Credit source: X KVN Productions
Sumeesh T Unneen
Sumeesh T Unneen | Published: 15 Jul 2026 | 05:04 PM

മാസങ്ങൾ നീണ്ട അനിശ്ചിത്വങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കുമൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയുടെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന ജനനായകൻ സിനിമയുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ 23ന് സിനിമ തീയറ്ററുകളിലെത്തുമെന്നാണ് നിർമ്മാന കമ്പനിയായ കെ.വി.എൻ പ്രൊഡക്ഷൻസ് ‘എക്സി’ൽ അറിയിച്ചിരിക്കുന്നത്. സിനിമ ജൂലൈ 24-ന് റിലീസ് ചെയ്യുമെന്ന് കെ.വി.എൻ പ്രൊഡക്ഷൻസിൻ്റെ ബിസിനസ് ഹെഡും നിർമ്മാതാവുമായ സുപ്രീത് മോഹൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഒരു ദിവസം മുൻപ് തന്നെ സിനിമ തീയറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

ഏഴ് മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം റിലീസിന് ഒരുങ്ങുന്നത്. പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സി.ബി.എഫ്.സിയുമായുള്ള തർക്കത്തെ തുടർന്ന് നിയമ പോരട്ടങ്ങളിലേക്ക് നീങ്ങിയതാണ് സിനിമയുടെ റിലീസ് ഇത്രയും വൈകാൻ കാരണം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി പൊങ്കൽ റിലീസ് എന്ന നിലയിൽ ജനുവരി 9-ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മാസങ്ങൾക്കിപ്പുറം വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമാണ് സിനിമ റിലീസിനെത്തുന്നത്.

2025 ഡിസംബർ 18-ന് തന്നെ സർട്ടിഫിക്കേഷനായി സി.ബി.എഫ്.സിക്ക് മുന്നിൽ നിർമ്മാതാക്കൾ ‘ജനനായകൻ’ സമർപ്പിച്ചിരുന്നു. ബോർഡിലെ അഞ്ചംഗ സമിതി സിനിമ കാണുകയും ചില മാറ്റങ്ങൾ വരുത്തിയ ശേഷം യു/എ 16+ സർട്ടിഫിക്കറ്റ് നൽകാമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചെങ്കിലും സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ ചെയർപേഴ്സൺ തീരുമാനിച്ചതോടെ റിലീസിന് ദിവസങ്ങൾക്ക് മുൻപ് സർട്ടിഫിക്കേഷൻ നടപടികൾ നിർത്തിവെക്കുകയായിരുന്നു.

Also Read: Basil joseph – Allu Arjun: ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ അല്ലു അർജുൻ ? വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്

ഇതിനെതിരെ അണിയറ പ്രവർത്തകർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. തുടർന്ന് റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയാണ് ഉണ്ടായത്. പിന്നീട് സിംഗിൾ ബെഞ്ച് യു/എ 16+ സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശിച്ചെങ്കിലും ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. നിയമക്കുരുക്കുകളിൽ പെട്ട് റിലീസ് നീണ്ടുപോയതോടെ നിർമ്മാതാക്കൾ സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിച്ചിരുന്നു.

അതേസമയം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ സി.ബി.എഫ്.സിക്കെതിരെയും ആരോപണം ഉയർന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സെൻസർ ബോർഡ് വ്യക്തമാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാൻസ് ഫിലിം എഡിറ്റർ ഉൾപ്പെടെ നിരവധി പേരെ തമിഴ്‌നാട് പോലീസ് പിടികൂടുകയും ചെയ്തു. ഈ പ്രതിസന്ധികളെയെല്ലാം മറികടന്നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. വിജയെ കൂടാതെ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, നാസർ തുടങ്ങി വമ്പൻ താരനിര തന്നെ ജനനായകനിൽ അണിനിരക്കുന്നുണ്ട്.

English Summary

Tamil Nadu Chief Minister Vijay’s final film, Jananayakam, will officially release on July 23 after a seven-month delay caused by legal disputes with the Censor Board. Directed by H. Vinod and granted an ‘A’ certificate, the political action drama overcame multiple hurdles, including a leaked fake version, to hit theaters.

Follow Us