I Nobody Movie: ‘എടാ നമുക്കൊരു ബാങ്ക് റോബറി പടം ചെയ്യാം’… ഐ നോബഡി സിനിമ ആയതിങ്ങനെ
Prithviraj Starring I Nobody Movie: പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഐ നോബഡി. ജൂലൈ 9 ന് റിലീസ് ചെയ്ത ചിത്രം നിലവില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സിനിമയിലേക്ക് എത്തിയതെന്നും കഥ രൂപപ്പെട്ടത് എങ്ങനെയാണെന്നും സംവിധായകന്‍ നിസാം ബഷീര്‍ തുറന്നു പറയുകയാണ്.
പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഐ നോബഡി. ജൂലൈ 9 ന് റിലീസ് ചെയ്ത ചിത്രം നിലവില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന സിനിമ എന്ന പ്രത്യേകതയും ഐ നോബഡിക്ക് ഉണ്ടായിരുന്നു. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സിനിമയിലേക്ക് എത്തിയതെന്നും കഥ രൂപപ്പെട്ടത് എങ്ങനെയാണെന്നും സംവിധായകന്‍ നിസാം ബഷീര്‍ തുറന്നു പറയുകയാണ്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചുള്ള കൂടുതല്‍ അണിയറ വിശേഷങ്ങള്‍ സംവിധായകന്‍ പങ്കുവെച്ചത്.
ഒരു കൊമേഷ്യല്‍ ആക്ഷന്‍ പടം എന്നുള്ള രീതിയില്‍ തന്നെയാണ് ഐ നോബഡിയെ തുടക്കം മുതല്‍ തങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്നത്. ഇറങ്ങുമ്പോള്‍ തന്നെ സിനിമയുടെ തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളിനോട് ‘എടാ നമുക്കൊരു ബാങ്ക് ചെയ്യാം എന്നാണ് പറഞ്ഞത്’. എന്നാല്‍ ഈ ബാങ്ക് റോബറിലെ എങ്ങനെ വേറെ രീതിയില്‍ പറയാം എന്ന ചിന്ത മനസ്സില്‍ ഉണ്ടായിരുന്നു. ആക്ഷന്‍ പടത്തെ റെലവെന്റായ ഒരു കഥയിലൂടെ അവതരിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചു. സിനിമയിലെ പ്രധാന കഥാപാത്രമായ രാജീവന്‍, അതായത് പൃഥ്വിരാജ് കൈകാര്യം ചെയ്തിരിക്കുന്ന കഥാപാത്രം എങ്ങനെയാണ് ആ ബാങ്കിലേക്ക് എത്തുന്നത് എന്നത് കഥയില്‍ ഉള്‍പ്പെടുത്തി. അതൊരു സ്‌ട്രോങ്ങ് ഇമോഷണല്‍ കണക്ഷന്‍ കഥാപാത്രത്തോട് ഉണ്ടാക്കിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്.
Also Read: ആക്ഷന്‍ വേറെ ലെവല്‍… മറ്റൊരു മണി ഹീസ്‌റ്റോ… സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഐ നോബഡി
ചുരുക്കി പറഞ്ഞാല്‍ തുടക്കത്തില്‍ കൊമേഴ്‌സ്യല്‍ പടം എന്ന ആശയത്തിലാണ് വര്‍ക്ക് ചെയ്തു തുടങ്ങിയത് എങ്കിലും അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഇമോഷണല്‍ എലമെന്റ്‌സിനും പ്രാധാന്യം വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അകപ്പെട്ടു പോകുന്ന ഒരാളുടെ മാനസികാവസ്ഥയും അയാളെ എങ്ങനെ സമൂഹം കാണുന്നു എന്നുള്ള കാര്യങ്ങളും വിശദമായി സ്‌ക്രിപ്റ്റില്‍ ഉള്‍പ്പെടുത്തി. അടുത്തൊരു ഘട്ടം എന്ന നിലയില്‍ ഇയാളെ എങ്ങനെ തരണം ചെയ്യുമെന്നുള്ള ആംഗിളും കൊണ്ടുവന്നു.
സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും ബോഡി ലാംഗ്വേജും മാനറിസവും എല്ലാം തിരക്കഥ തയ്യാറാക്കുമ്പോള്‍ തന്നെ തങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതൊരു ടീം വര്‍ക്കായിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍മാരുടെ ഉള്‍പ്പെടെ അഭിപ്രായം ഓരോ ഘട്ടത്തിലും തേടാറുണ്ട്. രണ്ട് ഴാനറുകള്‍ മിക്‌സ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് ഹാഫ് സെറ്റ് ചെയ്ത രീതിയില്‍ വ്യത്യസ്തമായാണ് സെക്കന്‍ഡ് ഹാഫ് കൈകാര്യം ചെയ്തത് എന്നും സംവിധായകന്‍ പറഞ്ഞു.
English Summary
I, Nobody is a film directed by Nizam Basheer, starring Prithviraj in the lead role. Released on July 9, the movie is currently running in theaters. Director Nizam Basheer opens up about how he came to be involved in this project and how the story took shape.