Ansiba Hassan: മത്സരിക്കാനില്ല, കരുത്തുറ്റ പുതിയ തലമുറ നയിക്കട്ടെ; മാറ്റങ്ങൾക്കായി വഴിമാറുന്നു! പോസ്റ്റുമായി അൻസിബ ഹസൻ

Ansiba Hassan Latest Post:തന്റെ ജീവിതയാത്രയിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ നിന്നും തനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്കാരം. അമ്മ സംഘടനയിൽ ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കുവാനോ

Ansiba Hassan: മത്സരിക്കാനില്ല, കരുത്തുറ്റ പുതിയ തലമുറ നയിക്കട്ടെ; മാറ്റങ്ങൾക്കായി വഴിമാറുന്നു! പോസ്റ്റുമായി അൻസിബ ഹസൻ

Ansiba Hassan

Published: 

23 Jun 2026 | 05:15 PM

നാടകീയമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി അമ്മ സംഘടനയിൽ നടന്നത്. ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ട് അമ്മ താരസംഘടനയിൽ എത്തിയ ഭരണകൂടമാണ് കഴിഞ്ഞ ദിവസങ്ങളിലായി കൂട്ടത്തോടെ രാജിവച്ചു പോകുന്ന അവസ്ഥ സംഘടനയിൽ ഉണ്ടായത്. അമ്മ സംഘടനയ്ക്കുള്ളിൽ നിന്നും നേരിടേണ്ടിവന്ന മാനസികമായ പ്രശ്നങ്ങൾ അൻസിബാ ഹസൻ സമൂഹത്തോട് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് നിരവധി ആളുകൾ സംഘടനയ്ക്കുള്ളിൽ നേരിടുന്ന പല പ്രശ്നങ്ങളും പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിക്കുവാൻ ആരംഭിച്ചത്. ഏറേ കോളിളക്കങ്ങൾക്ക് ശേഷം അമ്മ സംഘടനയിലെ മാറ്റം ആഗ്രഹിച്ചു വന്ന നേതൃത്വം ആണ് ഇപ്പോൾ രാജിവെച്ച് സംഘടനയിൽ നിന്നും മാറി നിൽക്കുന്നത്.

ജീവിതയാത്രയിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം

അതേസമയം തനിക്ക് നീതി കിട്ടിയെന്നാണ് അൻസിബ പറയുന്നത്. തന്നോട് കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ട് പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം.തന്നോട് കാണിച്ച സ്നേഹത്തിന് നന്ദി എന്നും മാറ്റങ്ങൾ അനിവാര്യമാണ് ഇനി പുതിയ തലമുറ നയിക്കട്ടെ എന്നാണ് അൻസിബ ഹസൻ ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ ജീവിതയാത്രയിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ നിന്നും തനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്കാരം. അമ്മ സംഘടനയിൽ ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കുവാനോ താൻ ആഗ്രഹിക്കുന്നില്ല.

അൻസിബ ഹസന്റെ പോസ്റ്റ്

 

സംഘടനയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു എന്നും ശക്തവും കരുണയും ആർജ്ജവവും ഉള്ള ഒരു പുതിയ യുവനിര ഇതിനായി വരട്ടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി എന്നും അൻസിബാ ഹസൻ ഫേസ്ബുക്കിൽ കുറിച്ചു.അതിനിടെ അമ്മ താരസംഘടനയിൽ നിന്നും പ്രസിഡണ്ട് ആയ ശ്വേതാ മേനോൻ രാജിവച്ചതിൽ ശ്വേതയെ പിന്തുണച്ചുകൊണ്ട് നടി മല്ലിക സുകുമാരനും അമ്മ സംഘടനയിൽ നിന്നും രാജി വെച്ചിരുന്നു. ശ്വേതയ്ക്കൊപ്പമാണ് താനെന്ന നിലപാട് വ്യക്തമാക്കി കൊണ്ടാണ് മല്ലിക സുകുമാരൻ സംഘടനയിൽ നിന്നും രാജിവെച്ചത്. ശ്വേതാ മേനോൻ അമ്മ താരസംഘടനയിൽ നിന്നും രാജിവച്ചു എന്ന് വാർത്തകൾ വന്നതിൽ പിന്നാലെ തന്നെ മല്ലിക സുകുമാരൻ രാജിവെക്കേണ്ടിയിരുന്നത് ശ്വേതാ മേനോൻ അല്ല സെക്രട്ടറിയും ട്രഷററും ആണ് എന്ന അഭിപ്രായം വ്യക്തമാക്കിയതാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ താൻ രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.

ENGLISH SUMMARY

Ansiba says she has got justice. The star has come up with a post expressing her gratitude for the love and support shown to her. Ansiba Hasan wrote on Facebook that she is grateful for the love shown to her and that changes are inevitable and that the new generation should lead.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം