AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Anumol wedding Video: ലൈഫിലെ ബിഗ് ഡേ ആരോടും പറയാൻ തോന്നിയില്ല! എല്ലാവരുടെയും അനുഗ്രഹം വേണമെന്ന് അനുമോൾ

Watch Anumol wedding Video: എന്നാണ് അനുമോളുടെ കല്യാണം എന്ന് ചോദിക്കുന്നവരോട് ഇന്നാണ് ആ ദിവസം എന്നും നമ്മുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും എല്ലാവരോടും പറഞ്ഞു നടക്കേണ്ട കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല. നിങ്ങളുടെ പ്രാർത്ഥനകളും സ്നേഹങ്ങളും മാത്രമാണ് എനിക്ക് വേണ്ടത് എന്ന് അനുമോൾ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. തന്റെ വിവാഹ വീഡിയോ അനുമോൾ തന്നെ തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്.തമിഴ് നടനും മോഡലുമായ ഭുവനേഷ് ആണ് അനുമോൾക്ക് മിന്നു ചാർത്തിയത്.........

Anumol wedding Video: ലൈഫിലെ ബിഗ് ഡേ ആരോടും പറയാൻ തോന്നിയില്ല! എല്ലാവരുടെയും അനുഗ്രഹം വേണമെന്ന് അനുമോൾ
Anumol Wedding Image Credit source: Anumol Youtube Channel
Ashli C
Ashli C | Published: 18 Aug 2026 | 08:41 AM

നടിയും റിയാലിറ്റി ഷോ താരവുമായ അനുമോൾ വിവാഹിതയായി. തീർത്തും ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെ ഗുരുവായൂർ അമ്പലനടയിൽ വച്ചാണ് തമിഴ് നടനായ ഭുവനേശ് അനുമോൾക്ക് താലി ചാർത്തിയത്. അതേസമയം വിവാഹത്തെക്കുറിച്ച് ആരോടും പറയാൻ തനിക്ക് തോന്നിയില്ല എന്നാണ് അനുമോൾ പറയുന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ ദിവസം

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ് എന്നാൽ അത് ഒരു സർപ്രൈസ് ആയി ഇരിക്കട്ടെ എന്ന് കരുതി. ആരോടും കൂടുതൽ തുറന്നു പറയാൻ തോന്നിയില്ല എന്നാൽ കഴിഞ്ഞ ദിവസം തന്നെ ബ്രൈഡ് ടു ബി ചിത്രങ്ങളൊക്കെ താൻ പങ്കുവെച്ചിരുന്നു. ഇത് കണ്ട് കുറച്ചു പേർക്കെങ്കിലും തന്റെ വിവാഹമാണ് ഇന്ന് എന്ന കാര്യം മനസ്സിലായിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും എല്ലാവരോടും പറഞ്ഞു നടക്കേണ്ട കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല.

ALSO READ:അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ

ഇന്നാണ് ആ ദിവസം

എല്ലാവരും എന്നോട് അനുമോളുടെ കല്യാണം എന്നാണ് എന്ന് ചോദിക്കാറുണ്ട് അവരോട് പറയാനുള്ളത് ഇന്നാണ് ആ ദിവസം. എല്ലാവരുടെയും അനുഗ്രഹമാണ് എനിക്ക് വേണ്ടത് എന്നും താരം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.അതേസമയം തമിഴ് നടനും മോഡലുമായ ഭുവനേഷ് ആണ് അനുമോൾക്ക് മിന്നു ചാർത്തിയത്. നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. അനുമോളുടെ കൈ ഭുവനേശിനെ പിടിച്ചു കൊടുത്തുകൊണ്ട് കൈപിടിച്ചൊ എന്ന് സുരേഷ് ഗോപി പറയുന്നത് വിവാഹവുമായി ബന്ധപ്പെട്ട പങ്കുവെച്ച വീഡിയോയിൽ കാണാം.

അനുമോൾ പങ്കുവെച്ച വിവാഹ വീഡിയോ

അതേസമയം കഴിഞ്ഞദിവസം തന്നെ അനുമോൾ വിവാഹിതയാകാൻ പോകുന്നു എന്ന സൂചനകൾ ലഭിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട പങ്കുവെച്ച വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു. നല്ല മൊഞ്ചുള്ള ചെക്കൻ രണ്ടുപേരും നല്ല മാച്ച് ഉണ്ട് എല്ലാവിധ ആശംസകളും എന്നിങ്ങനെയാണ് ആരാധകർ നടിക്ക് ആശംസകൾ അറിയിക്കുന്നത്.

ENGLISH SUMMARY

Actress and reality show star Anumol got married.she shared marriage video in youtube channel. The wedding took place in a very simple ceremony in the presence of close relatives and friends. Tamil actor Bhuvanesh performed the thali for Anumol at the Guruvayur temple at 5:30 am today. Meanwhile, Anumol says that she did not feel like telling anyone about the wedding.

Follow Us