Anupama Parameswaran: വധുവായി നൃത്തം ചെയ്ത് അനുപമ; ക്രേസി കല്യാണം സ്പെഷ്യൽ പോസ്റ്റർ എത്തി

Anupama Parameswaran’s new movie: അനുപമയ്‌ക്കൊപ്പം വി കെ നരേഷ്, തരുൺ ഭാസ്കർ, 'രാജു വെഡ്‌സ് രാംബായ്' ഫെയിം അഖിൽ ഉദ്ദമരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Anupama Parameswaran: വധുവായി നൃത്തം ചെയ്ത് അനുപമ; ക്രേസി കല്യാണം സ്പെഷ്യൽ പോസ്റ്റർ എത്തി

Anupama Parameswaran’s Birthday Poster from Crazy Kalyanam Unveiled

Edited By: 

Arun Nair | Updated On: 19 Feb 2026 | 03:40 PM

ഹൈദരാബാദ്: തെന്നിന്ത്യൻ താരം അനുപമ പരമേശ്വരന്റെ ജന്മദിനത്തോടനുബന്ധിച്ച്, താരം പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ക്രേസി കല്യാണം സിനിമയുടെ അണിയറപ്രവർത്തകർ പ്രത്യേക പോസ്റ്റർ പുറത്തുവിട്ടു. വധുവിന്റെ വേഷത്തിൽ നൃത്തം ചെയ്യുന്ന അനുപമയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ‘കീർത്തി’ എന്ന കഥാപാത്രമായാണ് അനുപമ ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

അനുപമയ്‌ക്കൊപ്പം വി കെ നരേഷ്, തരുൺ ഭാസ്കർ, ‘രാജു വെഡ്‌സ് രാംബായ്’ ഫെയിം അഖിൽ ഉദ്ദമരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പൂർണ്ണമായും ഒരു എന്റർടെയ്‌നർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലുള്ള രസകരമായ കഥയാണ് പറയുന്നത്.

അണിയറ പ്രവർത്തകർ

സംവിധാനം ഭദ്രപ്പ ഗജുലയും നിർമ്മാണം ആരോ സിനിമാസിന്റെ ബാനറിൽ ബൂസം ജഗൻ മോഹൻ റെഡിയും നിർവ്വഹിക്കുന്നു. സുരേഷ് ബൊബ്ബിലിയാണ് സം​ഗീതം. തെലങ്കാനയിലെ ഗ്രാമീണ മേഖലകളിലായാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
വിവാഹവും അതിനോടനുബന്ധിച്ചുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം എന്ന് അണിയണ പ്രവർത്തകർ പങ്കുവെയ്ക്കുന്നു. അനുപമയുടെ വേറിട്ട പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്