Anushka Shetty: അഭ്യൂഹങ്ങൾ സത്യമായോ? അനുഷ്ക ഷെട്ടി വിവാഹിതയാകുന്നെന്ന് റിപ്പോർട്ട്

Anushka Shetty Wedding Rumours: അനുഷ്കയുടെ വിവാഹത്തെക്കുറിച്ച് നിരവധി ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നടൻ പ്രഭാസുമായി പ്രണയത്തിലാണെന്ന തരത്തിലും വാർത്തകൾ വന്നു.

Anushka Shetty: അഭ്യൂഹങ്ങൾ സത്യമായോ? അനുഷ്ക ഷെട്ടി വിവാഹിതയാകുന്നെന്ന് റിപ്പോർട്ട്

Anushka Shetty

Updated On: 

14 Mar 2026 | 10:53 AM

തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ടുകൾ. ബംഗളൂരു സ്വദേശിയായ ഒരു പ്രമുഖ വ്യവസായിയാണ് അനുഷ്കയുടെ വരൻ എന്നാണ് പുറത്തുവരുന്ന സൂചനകൾ. കുടുംബങ്ങൾ സംസാരിച്ച് വിവാഹക്കാര്യത്തിൽ തീരുമാനമായെന്നും വെെകാതെ ഔ​ദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും തെലുങ്ക് മാധ്യമങ്ങളിൽ പറയുന്നു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി അനുഷ്കയുടെ വിവാഹത്തെക്കുറിച്ച് നിരവധി ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നടൻ പ്രഭാസുമായി പ്രണയത്തിലാണെന്ന തരത്തിലും വാർത്തകൾ വന്നു. ഓൺസ്ക്രീനിലെ ഹിറ്റ് ജോ‍ഡിയായ ഇരുവരും ജീവിതത്തിലും ഒരുമിക്കുമെന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ. എന്നാൽ രണ്ട് പേരും ആ വാർത്തകൾ നിഷേധിക്കുകയാണുണ്ടായത്. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും താരങ്ങൾ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായാണ് വാർത്തകൾ പ്രചരിക്കുന്നത്. ബംഗളൂരുവിലെ ഒരു പ്രമുഖ വ്യവസായിയുമായാണ് അനുഷ്കയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, വിവാഹത്തെക്കുറിച്ച് അനുഷ്കയോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ALSO READ: “ഫസ്മിന എന്നെ ചതിച്ചു, തൊപ്പി ബൈസെക്ഷ്വൽ ആണെന്ന് പറഞ്ഞു”; ആരോപണവുമായി മുൻ പങ്കാളി ലല്ലു

യോ​ഗ പരിശീലകയായിരുന്ന അനുഷ്ക യാദൃശ്ചികമായാണ് സിനിമരം​ഗത്തേക്ക് വന്നെത്തിയത്. നടൻ നാ​ഗാർജുനയാണ് അനുഷ്കയെ സിനിമാ രം​ഗത്തേക്ക് കൊണ്ട് വരുന്നത്. തുടക്ക കാലത്ത് ​ഗ്ലാമർ വേഷങ്ങളാണ് ചെയ്തതെങ്കിലും പിന്നീട് ശ്രദ്ധേയ റോളുകൾ താരത്തെ തേ‌ടിയെത്തി അരുദ്ധതി എന്ന ഹിറ്റ് ചിത്രം അനുഷ്കയുടെ താരപദവി ഉയർത്തി. ബാഹുബലിയോടെ ഗ്രാഫ് ഇരട്ടിച്ചു.

എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി അനുഷ്ക സിനിമയിൽ അത്ര സജീവമല്ല. ‘മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി’ എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. നിലവിൽ ‘കത്തനാർ’ എന്ന മലയാള ചിത്രത്തിൽ അനുഷ്ക അഭിനയിക്കുന്നുണ്ട്. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ.

Loading...
Unable to load recommendations.
Follow Us
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്