Mammootty: പിണറായി വന്നിരുന്നല്ലോ? മമ്മൂട്ടിയെ മാത്രം എന്തിനാണ് ആക്രമിക്കുന്നത്? ബി ഗോപാലകൃഷ്ണൻ
നവംബർ ഒന്നിന് ഗുരുവായൂരിൽ വെച്ചായിരുന്നു ഗോപാലകൃഷ്ണന്റെ മകൾ അനഘയുടെയും അൻജിത്തിന്റേയും വിവാഹത്തിൽ എത്തുമെന്ന് മമ്മൂട്ടി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ചടങ്ങിനായി എറണാകുളത്തു നിന്നും പുറപ്പെട്ട മമ്മൂട്ടിക്ക് ആലുവ പാലത്തിൽ ഗതാഗതക്കു കാരണം മടങ്ങേണ്ടി വന്നു. മറ്റൊരു ദിവസം നവദമ്പതികളെ കാണാൻ മമ്മൂട്ടിയെത്തിയത് എന്നാണ് റിപ്പോർട്ട്....
തന്റെ വീട്ടിലെത്തിയതിന്റെ പേരിൽ നടൻ മമ്മൂട്ടി നേരിട്ട് കൊണ്ടിരിക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്ത്. മമ്മൂട്ടിയെ ഇത്തരത്തിൽ ആക്രമിക്കുന്നത് സൈബർ സഖാക്കൾ അല്ല എന്നും പ്രത്യേക തല്പരരാണ് എന്നും ബി ഗോപാലകൃഷ്ണൻ പറയുന്നു. മമ്മൂട്ടി മാത്രമല്ല വന്നത് നിരവധി കോൺഗ്രസ് നേതാക്കളും വന്നിട്ടുണ്ട്. കൂടാതെ പിണറായി വിജയനും വന്നിരുന്നു. എന്താ പിണറായി വിജയൻ സിപിഎം വിടാൻ പോവുകയാണോ എന്നും ഗോപാലകൃഷ്ണൻ ചോദിക്കുന്നു.
മമ്മൂട്ടിക്ക് ആലുവ പാലത്തിൽ ഗതാഗതക്കു കാരണം മടങ്ങേണ്ടി വന്നു…
ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹത്തിന് എത്തിപ്പെടാൻ കഴിയാത്തതിന്റെ സാഹചര്യത്തിൽ ആയിരുന്നു മമ്മൂട്ടി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ആശംസകൾ അറിയിച്ചിരുന്നത്.നവംബർ ഒന്നിന് ഗുരുവായൂരിൽ വെച്ചായിരുന്നു ഗോപാലകൃഷ്ണന്റെ മകൾ അനഘയുടെയും അൻജിത്തിന്റേയും വിവാഹത്തിൽ എത്തുമെന്ന് മമ്മൂട്ടി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ചടങ്ങിനായി എറണാകുളത്തു നിന്നും പുറപ്പെട്ട മമ്മൂട്ടിക്ക് ആലുവ പാലത്തിൽ ഗതാഗതക്കു കാരണം മടങ്ങേണ്ടി വന്നു. മറ്റൊരു ദിവസം നവദമ്പതികളെ കാണാൻ മമ്മൂട്ടിയെത്തിയത് എന്നാണ് റിപ്പോർട്ട്.
ALSO READ:ആ ഭയം ഇപ്പോൾ ഇല്ല! കുറ്റകൃത്യങ്ങളിൽ പ്രായം നോക്കാതെ നടപടിയെടുക്കണമെന്ന് അനുശ്രീ
പ്രമുഖ കോൺഗ്രസ് നേതാക്കൾ എല്ലാം വീട്ടിൽ വന്നിരുന്നു കൂടാതെ പിണറായി വിജയനും വന്നിരുന്നു, എന്താ പിണറായി വിജയൻ സിപിഎം വിടാൻ പോവുകയാണോ എന്തിനാണ് മമ്മൂട്ടിയെ മാത്രം ഇത്തരത്തിൽ അതിക്രമിക്കുന്നത് എന്നാണ് ബി ഗോപാലകൃഷ്ണൻ ചോദിക്കുന്നത്. മമ്മൂട്ടിയെ ഇത്തരത്തിൽ സൈബർ ആക്രമിക്കുന്നതിലൂടെ സിപിഎം ചെറുതാവുകയാണ് എന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. മമ്മൂട്ടി രഹസ്യമായല്ല പരസ്യമായിട്ടാണ് വന്നത് എല്ലാവരും ഒരുമിച്ചു പോകുന്നത് ഇഷ്ടപ്പെടാത്തവരാക്രമിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു.
ഇക്കാര്യത്തിൽ രാഷ്ട്രീയം എന്ന വാക്ക് ഉപയോഗിക്കരുതെന്നും മകളുടെ വിവാഹത്തെ ഈ രീതിയിൽ വലിച്ചിടാൻ താല്പര്യം ഇല്ലെന്നു ഗോപാലകൃഷ്ണൻ വ്യക്തമാക്കി. നേതാക്കളുമായുള്ളത് വ്യക്തി ബന്ധമാണെന്നും മനുഷ്യന്റെ ക്വാളിറ്റി ബന്ധങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു താൻ അടിമുടി ബിജെപി കാരനാണ് വ്യക്തിപരമായ എല്ലാവരും സൗഹൃദങ്ങൾ ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി കൂടിയാണ്. കേരളവർമയിൽ എസ്എഫ്ഐക്കാരുടെ വോട്ട് കൊണ്ടാണ് താൻ ജയിച്ചത് എന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
ENGLISH SUMMARY
BJP leader B. Gopalakrishnan has responded to the cyber-attacks directed at actor Mammootty following a visit to his home. Gopalakrishnan asserts that those attacking Mammootty in this manner are not ‘cyber comrades’ (pro-CPM online activists), but rather individuals with specific vested interests. He points out that it was not just Mammootty who visited; several Congress leaders have also visited, as did Pinarayi Vijayan. Gopalakrishnan further asks, “Does this mean Pinarayi Vijayan is planning to leave the CPM?”