Apsara Rathnakaran: ‘ഡിവോഴ്‌സ് ഒട്ടും സന്തോഷവും സുഖവും തരില്ല, വിവാഹമെന്ന ആശയത്തോട് ഭയമാണ്‌’

Apsara Rathnakaran about marriage: ഡിവോഴ്‌സ് എന്ന പ്രോസസ് ഒട്ടും സന്തോഷവും സുഖവും തരില്ലെന്ന് അപ്‌സര രത്‌നാകരന്‍. ഒരാളെ കണ്ട് ഇഷ്ടപ്പെട്ടതിന്റെ പേരില്‍ ചാടിക്കയറി വിവാഹം കഴിക്കരുതെന്നും അപ്‌സര.

Apsara Rathnakaran: ഡിവോഴ്‌സ് ഒട്ടും സന്തോഷവും സുഖവും തരില്ല, വിവാഹമെന്ന ആശയത്തോട് ഭയമാണ്‌

അപ്‌സര രത്‌നാകരൻ

Published: 

07 Mar 2026 | 05:03 PM

ഡിവോഴ്‌സ് എന്ന പ്രോസസ് ഒട്ടും സന്തോഷവും സുഖവും തരില്ലെന്ന് നടി അപ്‌സര രത്‌നാകരന്‍. ഒരാളെ കണ്ട് ഇഷ്ടപ്പെട്ടതിന്റെ പേരില്‍ ചാടിക്കയറി വിവാഹം കഴിക്കരുതെന്നും താരം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അപ്‌സര. നമ്മുടെ ദുഃഖത്തിലും സുഃഖത്തിലും, നമ്മുടെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനും ഒരാളെ വേണം. പിന്നീട് ഈ വ്യക്തി തീരെ പറ്റില്ലെന്ന സാഹചര്യം വരുമ്പോള്‍ ‘സമൂഹം നമ്മളെ കൊല്ലും’ എന്ന ഭയത്തില്‍ ആ ബന്ധം തുടരുന്ന കുറേ പേര്‍ ഇപ്പോഴുമുണ്ടെന്ന് അപ്‌സര പറഞ്ഞു.

പണ്ടുള്ളവരെ അപേക്ഷിച്ച്, ഇപ്പോഴത്തെ പിള്ളേര്‍ കുറേ മാറിയിട്ടുണ്ട്. വിവാഹം എന്ന ആശയത്തോട്‌ ഇപ്പോള്‍ ഭയമാണ്. കാരണം താന്‍ അതില്‍ നേരിടേണ്ടി വന്ന കുറേ കാര്യങ്ങളുണ്ട്. ആ ബന്ധം വേണ്ടെന്ന് വരുന്ന സിറ്റുവേഷനില്‍ അനുഭവിക്കേണ്ടി വരുന്ന ഒരു ട്രോമയുണ്ട്. പുറത്തുനിന്നുള്ള ആള്‍ക്കാരാകാം ആ ട്രോമ കൂടുതല്‍ തരുന്നതെന്നും അപ്‌സര അഭിമുഖത്തില്‍ പറഞ്ഞു.

50 ആര്‍ട്ടിസ്റ്റുകള്‍ കല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍ അതില്‍ പത്ത് പേര് മാത്രമാകാം ഡിവോഴ്‌സ് ആകുന്നത്. ആര്‍ട്ടിസ്റ്റുകളുടെ വിവാഹത്തിന് മീഡിയയില്‍ പബ്ലിസിറ്റി വരും. ഇപ്പോഴും നല്ല വിവാഹജീവിതവുമായി മുന്നോട്ടുപോകുന്ന ആര്‍ട്ടിസ്റ്റുകള്‍ പോലും വിവാഹിതരായ സമയത്ത് ‘ഇത് എത്ര കാലം പോകും’ എന്ന കമന്റ് വന്നിട്ടുണ്ട്. രണ്ട് വര്‍ഷം തികയ്ക്കില്ലെന്നും കമന്റുകള്‍ ചെയ്യുന്നവരുണ്ട്. മീഡിയയില്‍ വരുന്ന വാര്‍ത്തകളെക്കാള്‍ ഇങ്ങനെ കമന്റ് ചെയ്യുന്നവരോടാണ് ദേഷ്യവും അമര്‍ഷവും വെറുപ്പും തോന്നിയിട്ടുള്ളതെന്നും അപ്‌സര വ്യക്തമാക്കി.

Also Read: Vijay-Sangeetha Divorce : ‘വിജയ് വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ല’; നടനെതിരെ വീണ്ടും ഹർജി സമർപ്പിച്ച് സംഗീത

തനിക്കെതിരെ താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത വാര്‍ത്തകള്‍ വരുമ്പോള്‍, അതിലെ കമന്റുകള്‍ നോക്കാറില്ല. പക്ഷേ, ചില സുഹൃത്തുക്കള്‍ ആ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് അയച്ചുതരും. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ കമന്റുകള്‍ ചെയ്യുന്നതെന്ന് അറിയില്ല. നമ്മള്‍ അനുഭവിക്കേണ്ടി വരുന്ന വിഷമം ഭീകരമായിരിക്കും. മീഡിയയില്‍ വരുന്ന എല്ലാം വിശ്വസിക്കരുതെന്ന് മാത്രമേ ജനങ്ങളോട് പറയാനുള്ളൂവെന്നും താരം തുറന്നുപറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം

Follow Us
Related Stories
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
20 Years Of Suriya And Jyotika: “പ്രണയം മാത്രം”; ജ്യോതികയുമൊത്തുള്ള 20 വർഷങ്ങളെ കുറിച്ച് സൂര്യ
‘സിനിമയിൽ മകൾ എന്നൊന്നുമില്ല കഥാപാത്രം മാത്രം’; മകൾക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് മോഹൻലാൽ
Vismaya Mohanlal’s Thudakkam Movie : ‘തുടക്കം സംഭവിക്കുന്നത് ഇങ്ങനെ… ‘വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ
Suchithra Mohanlal : ചിലത് എനിക്ക് ഇഷ്ടമാവാറില്ല… മോഹൻലാലിന്റെ സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞ് സുചിത്രയും വിസ്മയയും
Actor Mohanlal: ഞങ്ങൾക്കൊന്നും ഇങ്ങനെ ഒരുപാട് പേരോട് ഉത്തരം പറയേണ്ടി വന്നിട്ടില്ല..! വിസ്മയ നേരിടുന്നതിനെക്കുറിച്ച് മോഹൻലാൽ
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു