AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arya: ‘ഞാനും ഖുഷിയും ചേർന്ന് ഉച്ചത്തിൽ യെസ് പറഞ്ഞ ദിവസം’; പ്രൊപ്പോസൽ വീഡിയോ പങ്കുവെച്ച് ആര്യ

ഇപ്പോഴിതാ, സിബിൻ പ്രൊപ്പോസ് ചെയ്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആര്യ. കഴിഞ്ഞ വർഷം ആര്യയുടെ പിറന്നാൾ ദിനത്തിൽ സിബിൻ നൽകിയ സർപ്രൈസിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലാണ് താരം പോസ്റ്റ് ചെയ്തത്.

Arya: ‘ഞാനും ഖുഷിയും ചേർന്ന് ഉച്ചത്തിൽ യെസ് പറഞ്ഞ ദിവസം’; പ്രൊപ്പോസൽ വീഡിയോ പങ്കുവെച്ച് ആര്യ
ആര്യയും സിബിനും ഖുശിക്കൊപ്പം Image Credit source: Arya Badai/Instagram
nandha-das
Nandha Das | Updated On: 14 Sep 2025 13:42 PM

ഇക്കഴിഞ്ഞ ഓഗസ്റ്റ് 20നായിരുന്നു നടിയും അവതാരകയുമായ ആര്യയും ഡിജെയും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായത്. കുറെ വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ഒരു ലളിതമായ വിവാഹം ആയിരുന്നു ഇവരുടേത്.

ഇപ്പോഴിതാ, സിബിൻ പ്രൊപ്പോസ് ചെയ്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആര്യ. കഴിഞ്ഞ വർഷം ആര്യയുടെ പിറന്നാൾ ദിനത്തിൽ സിബിൻ നൽകിയ സർപ്രൈസിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലാണ് താരം പോസ്റ്റ് ചെയ്തത്. ഹോളിവുഡ് സ്റ്റൈലിൽ ആര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ മോതിരം നീട്ടി സിബിൻ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഇത് അപ്രതീക്ഷിതമായിരുന്നു. അന്ന് ആര്യ യെസ് പറയുന്നതിന് മുമ്പ് തന്നെ മകൾ ഖുഷി പിന്നിൽ നിന്നും ഉച്ചത്തിൽ യെസ് എന്ന് പറയുന്നതും കേൾക്കാം.

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

വീഡിയോയ്ക്ക് ഒരു മനോഹരമായ ക്യാപ്‌ഷനും ആര്യ നൽകിയിട്ടുണ്ട്. “2024 സെപ്റ്റംബർ 17ന് എന്റെ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് ഞാൻ അകത്തേക്ക് പ്രവേശിക്കുമ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലേക്കാണ് ഞാൻ കടക്കുന്നതെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. എല്ലാ വർഷവും ലഭിക്കാറുള്ളത് പോലെ പതിവ് രീതിയിൽ ഉള്ള ഒരു ബർത്ത്ഡേ പാർട്ടി ആയിരിക്കും എന്നാണ് കരുതിയത്.

അല്ലാതെ അതിനപ്പുറത്തേക്ക് അവിടെ എന്തെങ്കിലും സംഭവിക്കുമെന്ന് കരുതിയിട്ടേ ഇല്ല. പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യം അന്ന് സംഭവിച്ചു. സിബിൻ എന്നെ പ്രൊപ്പോസ് ചെയ്തു. ജീവിതത്തിൽ ആദ്യമായി ഞാനും ഖുഷിയും ചേർന്ന് ഉച്ചത്തിൽ യെസ് പറഞ്ഞ ദിവസം കൂടിയായിരുന്നു അന്ന്. ഈ പ്രൊപ്പോസൽ വീഡിയോ നിങ്ങൾക്കായി ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു” എന്നുമാണ് ആര്യ കുറിച്ചത്.