Jayaram: ജയറാം പുറകെ നടന്ന് ശല്യപ്പെടുത്തിയിട്ടുണ്ടോ? ആ ‘കഥ’ വെളിപ്പെടുത്തി ആശാ ശരത്‌

Asha Sharath about Jayaram: ജയറാം തന്റെ പുറകെ നടന്ന് ശല്യപ്പെടുത്തിയിട്ടില്ലെന്നും, അത് അദ്ദേഹം തമാശയ്ക്ക് ഉണ്ടാക്കിയ കഥയാണെന്നും ആശാ ശരത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആശാ ശരത് ഇക്കാര്യം വ്യക്തമാക്കിയത്.

Jayaram: ജയറാം പുറകെ നടന്ന് ശല്യപ്പെടുത്തിയിട്ടുണ്ടോ? ആ കഥ  വെളിപ്പെടുത്തി ആശാ ശരത്‌

Jayaram, Asha Sharath

Published: 

06 Feb 2026 | 06:18 PM

ജയറാം തന്റെ പുറകെ നടന്ന് ശല്യപ്പെടുത്തിയിട്ടില്ലെന്നും, അത് അദ്ദേഹം തമാശയ്ക്ക് ഉണ്ടാക്കിയ കഥയാണെന്നും ആശാ ശരത്. ‘ആശകള്‍ ആയിരം’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആശാ ശരത് ഇക്കാര്യം വ്യക്തമാക്കിയത്. പുറകെ നടന്നിട്ടുണ്ടെന്നും, ചെരിപ്പ് തേഞ്ഞെന്നും ജയറാം പറഞ്ഞിട്ടുണ്ടല്ലോയെന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

“ജയറാമേട്ടന്‍ തന്റെ പിറകെ നടന്നിട്ടുണ്ടെന്നത് തമാശയ്ക്ക് അദ്ദേഹം ഉണ്ടാക്കിയ കഥയാണ്. ഒരു ഫിലിം അവാര്‍ഡില്‍ അദ്ദേഹം തമാശയ്ക്ക് ഉണ്ടാക്കിയ കഥയാണ് ഇത്. അതില്‍ യാഥാര്‍ത്ഥ്യമില്ല”-ആശാ ശരത് പറഞ്ഞു.

ജയറാമേട്ടനും താനും അയല്‍വാസികളായിരുന്നു. തങ്ങള്‍ പെരുമ്പാവൂരുകാരാണ്. ജയറാമേട്ടന്റെ അനിയത്തിയും താനും ഒരുമിച്ചാണ് കോളേജില്‍ പോയിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴെ അദ്ദേഹം സിനിമാ നടനാണ്. താന്‍ ആദ്യം കണ്ടിട്ടുള്ള നടന്‍ അദ്ദേഹമാണെന്നും ആശാ ശരത് വ്യക്തമാക്കി.

Also Read: Kalidas Jayaram: ബോംബെയ്ക്ക് ഒന്ന് പോകണം, ഹിന്ദി പ്രൊഡ്യൂസർമാർ വിളിക്കുന്നു; കണ്ണൻ്റെ കള്ളത്തരം കയ്യോടെ പൊക്കി ജയറാം

ജയറാമേട്ടനും കാളിദാസനും അച്ഛന്‍ മകന്‍ എന്നതിനെക്കാളുപരി സുഹൃത്തുക്കളെ പോലെയായിരുന്നു. കാളിദാസന്‍ നല്ലൊരു മകനാണ്. താനും കണ്ണനും (കാളിദാസന്‍) നല്ല കെമിസ്ട്രിയായിരുന്നു. തന്റെ മകന്‍ തന്നെയാണോയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.

തന്റെ മകള്‍ അമ്മു ലൊക്കേഷനില്‍ വരുമായിരുന്നു. കണ്ണനെക്കുറിച്ച് പറയുമ്പോള്‍ അമ്മുവിന് കുശുമ്പ് വരുമായിരുന്നു. തനിക്ക് രണ്ട് പെണ്‍മക്കളാണ്. ഒരു മകന്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മോന്‍ ഉണ്ടായിരുന്നെങ്കില്‍ അവനെ കണ്ണാ എന്ന് വിളിക്കുമായിരുന്നു. മരുമകനെ കണ്ണാ എന്നാണ് വിളിക്കുന്നതെന്നും ആശാ ശരത് പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം

ആശകള്‍ ആയിരം

ജയറാം, ആശാ ശരത്, കാളിദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആശകള്‍ ആയിരം ഇന്നാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകന്‍ കാളിദാസും ഒരു ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പ്രത്യേകത. ജി. പ്രജിത്ത് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഗോകുലം ഗോപാലനും കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നാണ് നിര്‍മ്മാണം. ജൂഡ് ആന്റണി ജോസഫും, അരവിന്ദ് രാജേന്ദ്രനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Follow Us
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?