AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Uthara Sarath: ആശാ ശരത്തിന്റെ മകളുടെ നിശ്ചയത്തിന് പവഴമല്ലി വൈബ്, അനിയത്തിക്കും ഇൻകമിങ് ബ്രദറിനുമൊപ്പം ചുവടു വെച്ച് ഉത്തര

Asha Sharath’s Daughter Keerthana’s Engagement Dance Goes Viral: വിവാഹനിശ്ചയത്തിനായി അണിഞ്ഞൊരുങ്ങിയ വേഷത്തിൽ തന്നെയാണ് താരകുടുംബം ഈ റീൽസ് വീഡിയോ ചെയ്തിരിക്കുന്നത്. ‘എന്റെ ഇൻകമിങ് ബ്രദർ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഉത്തര ശരത് ഈ ഡാൻസ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. ഷെയർ ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 30 ലക്ഷത്തിലധികം ആളുകളാണ് ഈ ഡാൻസ് വീഡിയോ കണ്ടുകഴിഞ്ഞത്.

Uthara Sarath: ആശാ ശരത്തിന്റെ മകളുടെ നിശ്ചയത്തിന് പവഴമല്ലി വൈബ്, അനിയത്തിക്കും ഇൻകമിങ് ബ്രദറിനുമൊപ്പം ചുവടു വെച്ച് ഉത്തര
Asha Sharath’s Daughter Keerthana’s Engagement Dance Goes ViralImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 02 Jun 2026 | 05:45 PM

കൊച്ചി: പ്രശസ്ത നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ ഇളയമകൾ കീർത്തനയുടെ വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള മനോഹരമായ ഒരു നൃത്ത വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നർത്തകിയും നടിയുമായ ഉത്തര ശരത്തും സഹോദരി കീർത്തനയും ചേർന്ന് അവതരിപ്പിച്ച നൃത്തച്ചുവടുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ട്രെൻഡിങ്ങായ പവഴമല്ലി എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. പിന്നാലെ കീർത്തനയുടെ പ്രതിശ്രുത വരൻ അഖിലും ഉത്തരയുടെ ഭർത്താവ് ആദിത്യയും ഇവർക്കൊപ്പം നൃത്തവുമായി ചേർന്നതോടെ വീഡിയോ കൂടുതൽ കളർഫുളായി.

‘എന്റെ ഇൻകമിങ് ബ്രദർ’; വീഡിയോ കണ്ട് ഒപ്പമിറങ്ങിയത് 30 ലക്ഷത്തിലധികം പേർ

വിവാഹനിശ്ചയത്തിനായി അണിഞ്ഞൊരുങ്ങിയ വേഷത്തിൽ തന്നെയാണ് താരകുടുംബം ഈ റീൽസ് വീഡിയോ ചെയ്തിരിക്കുന്നത്. ‘എന്റെ ഇൻകമിങ് ബ്രദർ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഉത്തര ശരത് ഈ ഡാൻസ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. ഷെയർ ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 30 ലക്ഷത്തിലധികം ആളുകളാണ് ഈ ഡാൻസ് വീഡിയോ കണ്ടുകഴിഞ്ഞത്. വീഡിയോയ്ക്ക് താഴെ മികച്ച പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ‘പെർഫെക്ട് ഫ്രെയിം’, ‘വൈബ് ഫാമിലി’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. പെൺകുട്ടികൾക്കൊപ്പം തകർപ്പൻ ചുവടുകളിട്ട അഖിലിനെയും ആദിത്യയെയും പ്രകീർത്തിച്ച് ‘ആൺപിള്ളേർക്കും ഡാൻസ് അറിയാം’ എന്നും ചിലർ കുറിച്ചു.

കൊച്ചിയിൽ താരപ്പൊലിമയോടെ വിവാഹനിശ്ചയം

നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മക്കളായ ഉത്തരയും കീർത്തനയും നൃത്തം അഭ്യസിച്ചവരാണ്. മൂത്തമകൾ ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിലും സിനിമയിലും സജീവമാണ്. ആശ ശരത്തിന്റെ രണ്ടാമത്തെ മകളായ കീർത്തന കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് ബിരുദം പൂർത്തിയാക്കിയത്.

ALSO READ: മലയാള സിനിമ ലോകം ഭാവനയെ കുഴിച്ചുമൂടാൻ ശ്രമിച്ചു; സംവിധായകൻ കമൽ

കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ വെച്ചായിരുന്നു കീർത്തനയുടെയും അഖിലിന്റെയും വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ അതിഥികളായെത്തി. ദിലീപ്, സുരേഷ് ഗോപി, രാധിക സുരേഷ് ഗോപി, ജയറാം, സിദ്ദീഖ്, ലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങി വൻ താരനിരയാണ് ആശാ ശരത്തിന്റെ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ കൊച്ചിയിലെത്തിയത്.

English Summary

Uthara Sharath, the daughter of actress-dancer Asha Sharath, shared a viral dance video from her younger sister Keerthana’s star-studded engagement ceremony in Kochi. The family danced to the trending track ‘Pavizhamalli’, featuring Uthara, the bride-to-be Keerthana, her fiancé Akhil, and Uthara’s husband Aditya. Captioned “My incoming brother,” the video quickly captured the internet’s attention, amassing over 3 million views and winning praise for its infectious family energy.

Follow Us