AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Asif Ali: ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജില്‍ വര്‍ഗീയ പ്രചാരണം; പ്രതികരിച്ച് നടന്‍

Fake Propaganda Spread on Social Media in Actor Asif Ali’s Name: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മത്സരരംഗത്തുള്ളത് ആകെ 890 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അന്തിമചിത്രം തെളിഞ്ഞത്. കോഴിക്കോട് കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍.

Asif Ali: ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജില്‍ വര്‍ഗീയ പ്രചാരണം; പ്രതികരിച്ച് നടന്‍
ആസിഫ് അലിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ്‌ Image Credit source: Asif Ali Facebook Page
Shiji M K
Shiji M K | Published: 27 Mar 2026 | 06:32 AM

കൊച്ചി: നടന്‍ ആസിഫ് അലി പറഞ്ഞതെന്ന പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം. നടന്റെ പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചാണ് പ്രചാരണം. വര്‍ഗീയ പരാമര്‍ശമുള്ള പോസ്റ്റിനെതിരെ താരം രംഗത്തെത്തി. യുഎഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ മുസ്ലിം ലീഗ് ഇല്ലാതാകുമെന്ന് നടന്‍ പറഞ്ഞതായാണ് പോസ്റ്റില്‍. എന്നാല്‍ തെറ്റായ കാര്യങ്ങള്‍ മറ്റൊരാളുടെ പേരില്‍ കെട്ടിവെക്കുന്നത് നിയമപരമായി കുറ്റമാണെന്ന് ആസിഫ് അലി പ്രതികരിച്ചു.

ഇത്തവണ കൂടി യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ മുസ്ലിം ലീഗ് ഇല്ലാതാകും. സംഘപരിവാര്‍ എന്താണ് മുസ്ലിങ്ങളോട് ചെയ്തതെന്ന് എന്റെ ബിടെക് എന്ന സിനിമയില്‍ പറഞ്ഞിട്ടുണ്ട്, എന്ന് ആസിഫ് അലി പറഞ്ഞതായാണ് വ്യാജ പ്രചാരണം. ഈ പോസ്റ്റ് പങ്കിട്ട് മട്ടാഞ്ചേരി കള്ളപ്പണ മാഫിയയുടെ പടങ്ങളില്‍ അഭിനയിക്കുന്ന സുഡാപ്പിയുടെ മനസിലിരിപ്പ് കാണുന്നുണ്ടല്ലോ എന്ന ചോദ്യവും ആളുകള്‍ ഉന്നയിക്കുന്നു.

തെറ്റായ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാന്‍, അത് മറ്റൊരാളുടെ പേരില്‍ കെട്ടിവെക്കുന്നത് നിയമപരമായി കുറ്റകരവും ലജ്ജാകരവുമാണ്, എന്ന് വിഷയത്തില്‍ പ്രതികരിച്ച് ആസി അലി ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: G Sudhakaran: സിപിഎമ്മിൽ എല്ലാം തീറ്റ പണ്ടാരങ്ങൾ, വീണ്ടും വിമർശനങ്ങളുമായി ജി സുധാകരൻ

സംസ്ഥാനത്ത് നിയമസഭാ മത്സരചിത്രം തെളിഞ്ഞു

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മത്സരരംഗത്തുള്ളത് ആകെ 890 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അന്തിമചിത്രം തെളിഞ്ഞത്. കോഴിക്കോട് കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. 13 പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്. തൊട്ടുപിന്നിലായി 11 സ്ഥാനാര്‍ഥികളുമായി മഞ്ചേശ്വരം, പേരാവൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളുമുണ്ട്.

Follow Us