AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

G Sudhakaran: സിപിഎമ്മിൽ എല്ലാം തീറ്റ പണ്ടാരങ്ങൾ, വീണ്ടും വിമർശനങ്ങളുമായി ജി സുധാകരൻ

G Sudhakaran mocks CPM: ചെങ്ങന്നൂരിലെ നേതാവുള്ള കാലത്തോളം ഈ പാർട്ടി നന്നാകില്ല അയാൾ പാർട്ടിയെ നശിപ്പിക്കുകയാണ് ഇവർ തിന്നു കുടിച്ചു നടക്കുകയാണ് എന്ന് സുധാകരൻ പറഞ്ഞു. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആറ് നാസർ ഒന്നിനും കൊള്ളാത്ത സെക്രട്ടറി ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആക്രമിക്കാൻ ആഹ്വാനം ചെയ്തതായി സുധാകരൻ വെളിപ്പെടുത്തി.

G Sudhakaran: സിപിഎമ്മിൽ എല്ലാം തീറ്റ പണ്ടാരങ്ങൾ, വീണ്ടും വിമർശനങ്ങളുമായി ജി സുധാകരൻ
G SudhakaranImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 26 Mar 2026 | 09:19 PM

ആലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ അതിരൂക്ഷമായ അധിക്ഷേപ പരാമർശങ്ങളുമായി മുൻമന്ത്രിയും അമ്പലപ്പുഴ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരൻ രംഗത്ത്. സിപിഎമ്മിലുള്ളവർ വെറും തീറ്റപ്പണ്ടാരങ്ങൾ ആണെന്നും ചെങ്ങന്നൂരിലെ നേതാവ് അതായത് സജി ചെറിയാൻ പാർട്ടിയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ പുഴുക്കുത്തുകളെ എണ്ണിപ്പറഞ്ഞായിരുന്നു സുധാകരന്റെ പ്രസംഗം.

ചെങ്ങന്നൂരിലെ നേതാവുള്ള കാലത്തോളം ഈ പാർട്ടി നന്നാകില്ല അയാൾ പാർട്ടിയെ നശിപ്പിക്കുകയാണ് ഇവർ തിന്നു കുടിച്ചു നടക്കുകയാണ് എന്ന് സുധാകരൻ പറഞ്ഞു. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആറ് നാസർ ഒന്നിനും കൊള്ളാത്ത സെക്രട്ടറി ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആക്രമിക്കാൻ ആഹ്വാനം ചെയ്തതായി സുധാകരൻ വെളിപ്പെടുത്തി.

ആലപ്പുഴയിൽ പാർട്ടി തകർന്നാൽ അത് സിപിഎമ്മിന്റെ നടുവൊടിക്കും എന്നും നിലവിൽ ബുദ്ധിശൂന്യതയും അഹങ്കാരവും നിറഞ്ഞവരാണ് പാർട്ടിയെ നയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെയും സിപിഎമ്മിനെതിരെ സുധാകരൻ രംഗത്തെത്തിയിരുന്നു ചെങ്കൊടി പിടിച്ചു നടക്കുന്നത് കഞ്ചാവ് അടിക്കുന്നവരാണെന്ന് അദ്ദേഹത്തിന്റെ പരാമർശം വലിയ വിവാദമായിരുന്നു.

Follow Us