Askar Ali: ‘എന്റെ ഓവർ കോൺഫിഡൻസാകും സിനിമയെ ബാധിച്ചത്’; അസ്കർ അലി
Askar Ali: ഇപ്പോഴിതാ, പ്രതീക്ഷിച്ച വിജയം നേടാതിരുന്ന തന്റെ ചിത്രങ്ങളെ കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അസ്കർ അലി.
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് അസ്കർ അലി. ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് അസ്കർ ചെമ്പരത്തിപ്പൂ, കാമുകി, ജീം ബൂം ബ തുടങ്ങിയ സിനിമകളുടെയും ഭാഗമായിട്ടുണ്ട്.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ജെഎസ്കെയാണ് താരത്തിന്റേതായി ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം. ഇപ്പോഴിതാ, പ്രതീക്ഷിച്ച വിജയം നേടാതിരുന്ന തന്റെ ചിത്രങ്ങളെ കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം.
‘ചെയ്ത പടങ്ങളിൽ ഒരിക്കലും റിഗ്രറ്റ് തോന്നിയിട്ടില്ല. ആ സിനിമകളൊക്കെ ചെയ്തത് കൊണ്ട് എനിക്ക് കുറെ എക്സ്പീരിയൻസ് കിട്ടി. എങ്ങനെ അഭിനയിക്കണമെന്നും അഭിനയിക്കരുതെന്നും മനസിലാക്കി. അതൊക്കെ മനസിലാക്കാനുള്ള എക്സ്പീരിയൻസ് മാത്രമായിട്ടാണ് മുമ്പ് ചെയ്ത സിനിമകളെ കണ്ടിരിക്കുന്നത്.
ആ സമയത്ത് സിനിമയിൽ വന്നതോടെ ഞാനൊരു സിനിമ നടനായി എന്ന തോന്നലുണ്ടായി. ഇടയ്ക്ക് ഇതൊക്കെ എന്നെ കൊണ്ട് പറ്റുമോയെന്ന് ചിന്തിച്ചിരുന്നു. പക്ഷേ ആളുകൾ സിനിമയുടെ കഥയുമായി എന്നെ അപ്രോച്ച് ചെയ്യുമ്പോൾ എന്നെ കൊണ്ട് പറ്റുന്നത് കൊണ്ടാകും അവർ അപ്രോച്ച് ചെയ്യുന്നത് എന്ന തോന്നലും ഉണ്ടായി.
ഞാൻ ചെയ്യുന്ന സിനിമകളുടെ മേക്കേഴ്സൊക്കെ വളരെ നല്ല ആളുകളായിരുന്നു. എനിക്ക് തോന്നിയ കാര്യം, എന്റെ അഭിനയത്തിലെ പരിചയ കുറവും ഓവർ കോൺഫിഡൻസുമൊക്കെയാകും സിനിമയുടെ വിജയത്തെ ബാധിച്ചത് എന്നാണ്’, അസ്കർ അലി പറയുന്നു.