AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bethlehem Kudumba Unit: “നിവിന് വേണ്ടി മാത്രം ഉണ്ടാക്കിയ പടം പോലെ” ബെത്ലഹേം കുടുംബ യൂണിറ്റിനെ കുറിച്ച് ഫഹദ് ഫസിൽ

A Perfect Onam Release: Makers Open Up About Nivin Pauly's Upcoming Rom-Com Bethlehem Kudumba Unit: തണ്ണീർ മത്തൻ ദിനങ്ങൾ’ മുൻപ് തന്നെ മനസ്സിൽ ഉണ്ടായിരുന്ന ഒരു സിനിമയായിരുന്നു ഇത്. ഈ രീതിയിൽ കഥ രൂപപ്പെട്ടിരുന്നില്ലെങ്കിലും കഥാപാത്രങ്ങൾ മസ്സിലുണ്ടായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ നടന്നില്ല എങ്കിൽ ഒരു താരത്തെ സമീപിച്ച് ഇത് സിനിമയാക്കാം എന്ന ചിന്തയായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാൽ അന്ന് ചിന്തിച്ചതിനേകാൾ മികച്ച സിനിമയായി ബെത്ലഹേം കുടുംബ യൂണിറ്റ് മാറി

Bethlehem Kudumba Unit: “നിവിന് വേണ്ടി മാത്രം ഉണ്ടാക്കിയ പടം പോലെ” ബെത്ലഹേം കുടുംബ യൂണിറ്റിനെ കുറിച്ച് ഫഹദ് ഫസിൽ
ഫഹദ് ഫാസിൽ, നിവിൻ പോളിImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 20 Aug 2026 | 11:02 AM

നിവിൻ പോളിയുടെ മറ്റൊരു റോം-കോം സിനിമക്കായി കാത്തിരിക്കുകയാണ് മലയാളികൾ. ഓണം റിലീസായി ആഗസ്റ്റ് 21-ന് സിനിമ തീയറ്ററുകളിൽ വെത്തും. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നിർമ്മാതാക്കളായ ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ദിലീഷ് പോത്തനും. മൂവരുടെയും നേതൃത്വത്തിലുള്ള ഭാവന സ്റ്റുഡിയോസാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഭാവനാ സ്റ്റുഡിയോസ് പുറത്തിറക്കിയ പ്രത്യേക അഭിമുഖത്തിലാണ് താരങ്ങൾ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. സംവിധാായകൻ ഗിരീഷ് എ,ഡി സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

ബെത്ലഹേം കുടുംബ യൂണിറ്റ് നിവിൻ പോളിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു സിനിമ പോലെയാണ് തോന്നിയത് എന്ന് അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറയുന്നുണ്ട്. സിനിമയുടെ ഫൂട്ടേജുകൾ വിലയിരുത്തിയാണ് ഫഹദിൻ്റെ ഈ കമൻ്റ്. “നിവിനെ ഹാപ്പിയായി സ്ക്രീനിൽ കാണുമ്പോൾ നമ്മൾ പ്രേക്ഷകർക്കും ഒരു സന്തോഷം ഉണ്ടാകും” എന്നും ഫഹദ് പറയുന്നു. “സന്തോഷം മാത്രമല്ല നിവിൻ സ്ക്രീൻ വിഷമിക്കുന്നത് കണ്ടാലും നമുക്ക് വിഷമം വരും” എന്ന് ദിലീഷ് പോത്തനും പറയുന്നു.

സിനിമയുടെ ചിത്രീകരണം ആരംഭിച്ച സമയത്ത് തന്നെ ഓണത്തിന് റിലീസ് ചെയ്യാമെന്ന് സംവിധായകൻ ഗിരീഷ് എ.ഡി പറഞ്ഞിരുന്നതായി ദിലീഷ് പോത്തൻ പറയുന്നു. അതിനുള്ള കാരണം എന്താണ് എന്ന് ദിലീഷ് പോത്തൻ സംവിധായകനോട് ചോദിക്കുന്നുണ്ട് ”ഓണത്തിന് പറ്റിയ ഒരു സിനിമയാണ് ഇത്” എന്നതാണ് ഗിരീഷ് എ.ഡി പറയുന്ന മറുപടി. ഇതൊരു ഫാമിലി സിനിമയായതുകൊണ്ട് ഒരു വെക്കേഷൻ ഫെസ്റ്റിവൽ സീസൺ നന്നായിരിക്കും എന്ന് തോന്നിയിരുന്നു. അങ്കമാലി ആലുവ ഭാഗങ്ങളിൽ തനിക്ക് പരിചയമുള്ള ഒരുപാട് ആളുകളിൽ നിന്നുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. ആളുകൾക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ സാധിക്കുന്ന കഥാപാത്രങ്ങളായിരിക്കും എന്നാണ് കരുതുന്നതെന്ന് ഗിരീഷ് പറയുന്നു.

Also Read: Sanju Samson: ബിഗ് ബോസ് മത്സരാര്‍ഥിയായി സഞ്ജു സാംസണ്‍; ക്രിക്കറ്റ് താരത്തിന്റെ വരവ് കാത്ത് അനീഷ്

‘തണ്ണീർ മത്തൻ ദിനങ്ങൾ’ മുൻപ് തന്നെ മനസ്സിൽ ഉണ്ടായിരുന്ന ഒരു സിനിമയായിരുന്നു ഇത്. ഈ രീതിയിൽ കഥ രൂപപ്പെട്ടിരുന്നില്ലെങ്കിലും കഥാപാത്രങ്ങൾ മസ്സിലുണ്ടായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ നടന്നില്ല എങ്കിൽ ഒരു താരത്തെ സമീപിച്ച് ഇത് സിനിമയാക്കാം എന്ന ചിന്തയായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാൽ അന്ന് ചിന്തിച്ചതിനേകാൾ മികച്ച സിനിമയായി ബെത്ലഹേം കുടുംബ യൂണിറ്റ് മാറി എന്നും ഗിരീഷ് പറയുന്നുണ്ട്,

“വലിയ സിനിമയാണെന്നും പറയുന്നില്ല എന്നാൽ ഓണത്തിന് കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു ക്ലീഫ് ഹാപ്പി വൈബ് സിനിമയായിരിക്കും ബെത്ലഹേം കുടുംബ യൂണിറ്റ്” എന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. കുട്ടികൾക്ക് മാത്രമല്ല ആബാലവൃദ്ധം ജനങ്ങൾക്കും ഒരുമിച്ചിരുന്ന കാണാവുന്ന സിനിമ എന്നതാണ് സംവിധായകൻ നൽകുന്ന ഉറപ്പ്. ഓണപ്പടമാണ് ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന് ഗിരിഷ് എ.ഡി ആവർത്തിച്ച് പറയുന്നുണ്ട്.

English Summary

Producers Fahadh Faasil and Dileesh Pothan revealed that their upcoming Onam release, Bethlehem Kudumba Unit, feels tailor-made for Nivin Pauly. Directed by Girish A.D, the rom-com is described as a cheerful, family-oriented festival film. The makers assure that it will be a joyful theatrical experience for audiences of all ages.

Follow Us