‘ജയിലിൽ നിന്നിറങ്ങിയ ദിലീപ് വീട്ടിൽ പാർട്ടി നടത്തി, രാഹുൽ ഈശ്വർ അടക്കം പങ്കെടുത്ത് പണം വാങ്ങി’; ആരോപണവുമായി ബൈജു കൊട്ടാരക്കര
"Dileep Paid Rahul Easwar and Others After Jail Release": Baiju Kottarakkara's Sensational Claim: എന്തിനും ഏതിനും ന്യായീകരണവുമായി വരുന്ന ആളാന് രാഹുൽ ഈശ്വർ. എന്ത് മെൻസ് കമ്മീഷനെ കുറിച്ചാണ് രാഹുൽ ഈശ്വർ സംസാരികുന്നത്. ഇപ്പോൾ അദ്ദേഹം ബിഗ് ബോസ് എന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നുണ്ടല്ലോ. മെൻസ് കമ്മീഷനാണോ അതോ സോഷ്യൽ മീഡിയയിൽ താൻ പറഞ്ഞ വാക്കാണോ ശരിയെന്ന് ആ പരിപാടിയിലെ രാഹുൽ ഈശ്വറിൻ്റെ പെരുമാറ്റം കണ്ടാൽ അറിയാം

രാഹുൽ ഈശ്വർ, ബൈജു കൊട്ടാരക്കര
നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനും രാഹുൽ ഈശ്വർ ഉൾപ്പടെയുള്ളവർക്കുമെതിരെ ഗുരുതര ആരോപണവുമായി ബൈജു കൊട്ടാരകര. കേസിൽ ജയിൽ മോചിതനായ ശേഷം ദിലീപ് വീട്ടിൽ പാർട്ടി നടത്തിയെന്നും കേസിൽ ദിലീപിനെ പിന്തുണച്ചവർക്ക് അവിടെ വച്ച് പണം നൽകിയെന്നുമാണ് ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ ബൈജു കൊട്ടാരക്കാര ആരോപിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി താൻ പ്രതീക്ഷിച്ചതാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. രാഹുൽ ഈശ്വറിൻ്റെ ബിഗ് ബോസ് പ്രവേശനത്തെ ഉൾപ്പടെ അഭിമുഖത്തിൽ ബൈജു കൊട്ടാരക്കര വിമർശിക്കുന്നുണ്ട്.
ദിലീപിന് വേണ്ടി പണം വാങ്ങി നിരന്തരം പ്രവർത്തിക്കുന്നയാളാണ് രാഹുൽ ഈശ്വർ എന്ന് ബൈജു കൊട്ടാരക്കാര ആരോപിക്കുന്നു. ഈ ആരോപണത്തിന് എന്താണ് തെളിവ് എന്ന് അവതാരകൻ്റെ ചോദ്യത്തിന്, തനിക്ക് അത് സംബന്ധിച്ച വിവരം ഉണ്ട് എന്നായിരുന്നു ബൈജു കോട്ടാരക്കരയുടെ മറുപടി.
“ദിലീപ് ജയിൽ നിന്നിറങ്ങി തോട്ടടുത്ത ദിവസം ദിലീപിൻ്റെ വീട്ടിൽ പാർട്ടി നടത്തിയതും, കോട്ടയത്തുള്ള, സിനിമാ സംഘടനയിലുയുള്ള സജി നന്ത്യാട്ട്, രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ പങ്കെടുത്തതും അവിടെ നിന്ന് പണം കിട്ടിയ വിവരങ്ങളുമെല്ലാം അന്ന് തന്നെ പുറത്ത് വന്നതാണ്” ബൈജു കോട്ടാരക്കര പറഞ്ഞു.
എന്തിനും ഏതിനും ന്യായീകരണവുമായി വരുന്ന ആളാന് രാഹുൽ ഈശ്വർ. എന്ത് മെൻസ് കമ്മീഷനെ കുറിച്ചാണ് രാഹുൽ ഈശ്വർ സംസാരികുന്നത്. ഇപ്പോൾ അദ്ദേഹം ബിഗ് ബോസ് എന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നുണ്ടല്ലോ. മെൻസ് കമ്മീഷനാണോ അതോ സോഷ്യൽ മീഡിയയിൽ താൻ പറഞ്ഞ വാക്കാണോ ശരിയെന്ന് ആ പരിപാടിയിലെ രാഹുൽ ഈശ്വറിൻ്റെ പെരുമാറ്റം കണ്ടാൽ അറിയാം. ഒരു വ്യക്തിത്വവും ഇല്ലാത്ത മനുഷ്യനാണ് രാഹുൽ ഈശ്വർ. ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അഴിഞ്ഞാട്ടത്തിന് പോകില്ലായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ വിധി ഏറെ നിരാശപ്പെടുത്തി, എങ്കിലും ഈ വിധി തന്നെയാണ് പ്രതീക്ഷിച്ചിരുന്നത് എന്നും ബൈജു കൊട്ടാരക്കര പറയുന്നു. മരിച്ചുപോയ ബാലചന്ദ്രകുമാർ പലതും തന്നോട് പറഞ്ഞിരുന്നു. നടി കോടതിയിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ താൻ പറയുന്ന കാര്യങ്ങൾ ഒന്ന് എഴുതിയെടുക്കാമോ എന്ന് ചോദിച്ചപ്പോൾ ‘ഞാൻ നിൻ്റെ സ്റ്റെനോയാണോ’ എന്ന് നടിയോട് ജഡ്ജി തിരികെ ചോദിച്ചതായി ബൈജു കൊട്ടാരക്കര ആരോപിക്കുന്നുണ്ട്.
English Summary
Director Baiju Kottarakkara alleged that actor Dileep hosted a party after his jail release to distribute money to supporters, including Rahul Easwar, whom he claims continuously defends Dileep for financial gain.