AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bethlehem Kudumba Unit: യവന കഥയിൽ ഇനി പാട്ടായി മാത്രം ഒതുങ്ങില്ല, ബി.കെ.യുവിലൂടെ അന്നയ്ക്കും പുനർജന്മം

Anna Movie Revival Through Bethlehem Kudumba Unit Song Yavana Kadhayi: സമീപകാല മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ സിനിമയാണ് ബേതലഹേം കുടുംബയൂണിറ്റ്. റൊമാന്റിക് കോമഡി ഡ്രാമ എന്ന നിലയിൽ എത്തിയ ഈ ചിത്രം പ്രായഭേദമന്യേ ഏവരെയും ആകർഷിക്കുന്നതായിരുന്നു. തിയേറ്ററിലും ഒടിടിയിലും മികച്ച പ്രതികരണമാണ് സിനിമ സ്വന്തമാക്കിയത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ഈ സിനിമയിലൂടെ വൈറലായി മാറിയ ഒരു ഗാനമുണ്ട് 'യവന കഥയിൽ'.

Bethlehem Kudumba Unit: യവന കഥയിൽ ഇനി പാട്ടായി മാത്രം ഒതുങ്ങില്ല, ബി.കെ.യുവിലൂടെ അന്നയ്ക്കും പുനർജന്മം
Bethlehem Kudumba Unit and Anna MovieImage Credit source: Social Media
Amal KV
Amal KV | Published: 07 Oct 2026 | 04:30 PM

സമീപകാല മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ സിനിമയാണ് ബേതലഹേം കുടുംബയൂണിറ്റ്. റൊമാന്റിക് കോമഡി ഡ്രാമ എന്ന നിലയിൽ എത്തിയ ഈ ചിത്രം പ്രായഭേദമന്യേ ഏവരെയും ആകർഷിക്കുന്നതായിരുന്നു. തിയേറ്ററിലും ഒടിടിയിലും മികച്ച പ്രതികരണമാണ് സിനിമ സ്വന്തമാക്കിയത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ഈ സിനിമയിലൂടെ വൈറലായി മാറിയ ഒരു ഗാനമുണ്ട് ‘യവന കഥയിൽ’. യവന കഥയിൽ എന്ന് തുടങ്ങുന്ന പഴയ പാട്ടിനെ സിനിമയിൽ വളരെ മികച്ച രീതിയിലാണ് സംവിധായകൻ ഗിരീഷ് എ. ഡി പ്ലേസ് ചെയ്തിരിക്കുന്നത്.

ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയിലൂടെ ഈ പഴയ ഗാനം തരംഗമായി മാറിയപ്പോൾ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടത് പാട്ടുകൾ ഒരുക്കിയിട്ടും പുറത്തിറങ്ങാതെ പോയ അന്ന എന്ന സിനിമയാണ്. ഇപ്പോഴിതാ പണ്ട് സംഭവിക്കാതെ പോയ അന്ന എന്ന സിനിമയ്ക്ക് പുനർജന്മം ലഭിക്കുകയാണ്. പ്രമുഖ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം ഈ സിനിമയുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. പുലിമുരുകൻ എന്ന തന്റെ ബ്ലോക്ക് ബസ്റ്റർ സിനിമയുടെ പത്താം വാർഷിക ദിനത്തിലാണ് ഈ സർപ്രൈസ് പ്രഖ്യാപനം ടോമിച്ചൻ മുളകുപാടം നടത്തിയിരിക്കുന്നത്.

Also Read: എന്നാ ഒരു ബ്രില്യൻസാ… ബേത്ലഹേം കുടുംബയൂണിറ്റ് സംവിധായകന് കയ്യടിച്ച് സോഷ്യൽ മീഡിയ

90 കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ അന്ന എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ് എന്ന് ടോമിച്ചൻ മുളകുപാടം ഫെയ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ യവനകഥയിലെ എന്ന ഗാനം ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായപ്പോൾ, അന്ന എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉണ്ടായി എന്നും അുതുകൊണ്ട്, ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമ്മകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് അന്നയുടെ നിർമ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ആ സിനിമയ്ക്ക് പുതിയ സംവിധായകനും രചയിതാവുമാണ് ഉണ്ടാവുക. ചിത്രത്തിൻ്റെ സംവിധായകനെയും അഭിനേതാക്കൾ ആരെന്നും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല എന്നും കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയം എടുക്കട്ടെ എന്നും ടോമിച്ചൻ മുളകുപാടം അറിയിച്ചു. ഹിറ്റായി മാറിയ യവന കഥയിൽ എന്ന പാട്ടിന് സം​ഗീതം ഒരുക്കിയത് ഒസേപ്പച്ചനും വരികൾ എഴുതിയത് ഷിബു ചക്രവർത്തിയുമാണ്. അവർ ഉൾപ്പെടെ ഈ സിനിമ നടക്കാതെ പോയതിന്റെ വിഷമം ബെത്ലഹേം കുടുംബ യൂണിറ്റ് റിലീസ് ആയ അവസരത്തിൽ പങ്കുവച്ചിരുന്നു.

English Summary

When the old song Yavana Kathayil became a sensation through the film Bethlehem Family Unit, the movie Anna which had remained unreleased despite having its songs composed became a major topic of discussion. Now, Anna is getting a new lease on life; prominent producer Tomichan Mulakuppadam has acquired the rights to the film.

Follow Us