AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Balan Movie: കോടികള്‍ വാരി ബാലന്‍ ! ബോക്‌സ് ഓഫീസിലും ഞെട്ടിക്കല്‍ തുടരുന്നു…

Balan Movie Box Office Collection: മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന പാന്‍ ഇന്ത്യന്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിയാണ് ബാലന്‍ ദി ബോയ്. ഇക്കഴിഞ്ഞ ജൂണ്‍ 19 നാണ് സിനിമ തിയേറ്റുകളില്‍ റിലീസ് ചെയ്തത്. സിനിമ റിലീസ് ചെയ്ത് പിതിമൂന്നാം ദിവസം പിന്നിടുമ്പോഴും പ്രേക്ഷകരുടെ പിന്തുണ കുറയുന്നില്ല. ബോക്‌സ് ഓഫീസിലും ഞെട്ടിക്കുകയാണ് ബാലനും സംഘവും.

Balan Movie: കോടികള്‍ വാരി ബാലന്‍ ! ബോക്‌സ് ഓഫീസിലും ഞെട്ടിക്കല്‍ തുടരുന്നു…
Balan Movie Image Credit source: Instagram / Chidambaram
Amal KV
Amal KV | Published: 01 Jul 2026 | 04:15 PM

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന പാന്‍ ഇന്ത്യന്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിയാണ് ബാലന്‍ ദി ബോയ്. ഇക്കഴിഞ്ഞ ജൂണ്‍ 19 നാണ് സിനിമ തിയേറ്റുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങയപ്പോള്‍ തന്നെ പ്രേക്ഷകര്‍ വലിയ ആവേശത്തിലായിരുന്നു. മികച്ച ഒരു ചിത്രമായിരിക്കും ബാലന്‍ എന്ന് ട്രെയ്‌ലറിലൂടെ തന്നെ വക്തമായിരുന്നു. ട്രെയ്‌ലറിലെ പ്രകടനം കണ്ട് തന്നെ പ്രധാന കഥാപാത്രങ്ങള്‍ക്ക് അവാര്‍ഡ് ഉറപ്പെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ട്രെയിലര്‍ ഒരു സൂചനമാത്രമായിരുന്നു എന്നാണ് പടം കണ്ട് ഇറങ്ങുന്നവര്‍ പറയുന്നത്. ഈ അടുത്തിടയക്ക് ഇത്രയും നല്ലൊരു സിനിമ കണ്ടിട്ടില്ലെന്നാണ് കടുംബ പ്രേക്ഷകര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്.

സിനിമ റിലീസ് ചെയ്ത് പിതിമൂന്നാം ദിവസം പിന്നിടുമ്പോഴും പ്രേക്ഷകരുടെ പിന്തുണ കുറയുന്നില്ല. ബോക്‌സ് ഓഫീസിലും ഞെട്ടിക്കുകയാണ് ബാലനും സംഘവും. ഇതുവരെ ആകെ ഇന്ത്യയില്‍ നിന്ന് 19 കോടിയുടെ ഗ്രോസ് കളക്ഷനാണ് ഈ സിനിമ നേടിയത്. ഇപ്പോഴും മുന്നൂറിന് മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുമുണ്ട്. പ്രമേയത്തല്‍ വലിയ പുതുമ അവകാശപ്പെടാനില്ലെന്ന് മുന്‍കൂറായി സംവിധായകനും അണിയറ പ്രവര്‍ത്തകരും പറഞ്ഞിരുന്നു എങ്കിലും ഈ സിനിമ ആകെ ഒരു ഫ്രഷ് ഫീലാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. കഥാപാത്രങ്ങളിലും അഭിനേതാക്കളിലും ലൊക്കേഷനുകളിലും സംഗീതത്തിലുമെല്ലാം വ്യത്യസ്തതകള്‍ ഒളിപ്പിച്ചിരിക്കുന്ന ചിത്രമാണിത്.

Also Read: നസ്ലെൻ്റെ ഉൾപ്പെടെ രണ്ട് മലയാളം സിനിമകൾ; ജൂലൈ തുടങ്ങുന്നത് വമ്പൻ ഒടിടി റിലീസുകൾ കൊണ്ട്

സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള അഭിനേതാവായി ഉള്ളത് ടോവിനോ തോമസാണ്. എന്നാല്‍ താരപരിവേഷത്തിലുള്ള റോളല്ല അദ്ദഹം ചെയ്തിരിക്കുന്നത്. പുതുമുഖങ്ങള്‍ ഉള്‍പ്പെയുള്ള ബാക്കി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നവര്‍ ഏറെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒരു അമ്മയുടെയും മകന്റെയും ജീവത യാത്രയും അതില്‍ അവര്‍ നേരിടുന്ന പ്രതിസന്ധികളും ആത്മസംഘര്‍ഷങ്ങളുമൊക്കെയാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. ഫര്‍സാന പാലത്തിങ്കല്‍ എന്ന പുതുമഖ നടിയാണ് സിനിമയില്‍ അമ്മയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ആദിശേഷും സിനാനുമാണ് ബാലന്റെ രണ്ട് കാലഘട്ടങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

സിനിമയുടെ പ്രധാന ലോക്കേഷനായി അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തത് വയനാട് ജില്ലയിലെ മേപ്പാടിയെ ആയിരുന്നു. വളരെ മനോഹരമായ ആ പ്രകൃതി ഭംഗിയെ അതേ രൂപത്തിലാണ് ഷൈജു ഖാലിദ് എന്ന ഹിറ്റ് ക്യാമറമാന്‍ പകര്‍ത്തിയിരിക്കുന്നത്. സിനിമയില്‍ കാണിക്കുന്ന പ്രദേശങ്ങള്‍ തേടി ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. സുഷിന്‍ ശ്യാമിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും വേറെ ലെവല്‍ എന്നാണ് ആസ്വാദകര്‍ പറയുന്നത്. സിനിമാ മേഖലയില്‍ നിന്നും വലിയ പ്രശംസയാണ് ടീം ബാലന് ലഭിക്കുന്നത്. പ്രിയദര്‍ശന്‍ മുതല്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ വരെ സിനിമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയുണ്ടായി. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി ബാലനെ വിലയിരുത്തപ്പെടും എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. ആവേശം സിനിമയുടെ സൃഷ്ടാവ് ജിത്തു മാധവനാണ് ബാലന്റെ തിരക്കഥ ഒരുക്കിയത്.

English Summary

Balan the Boy is a film directed by Chidambaram after the pan-Indian hit Manjummal Boys. The film was released in theaters on June 19. Even after the film’s release, the audience’s support has not diminished. Balan and his team are also shocking at the box office.

Follow Us