AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Balan Movie Making : മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ബുദ്ധിമുട്ടിയത് ബാലനില്‍; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സംവിധായകന്‍

Director Chidambaram opens up about Balan Movie : മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന വന്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബാലന്‍ ദി ബോയ്'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സംവിധായകനെന്ന നിലയില്‍, തന്നെ സംബന്ധിച്ചെടുത്തോളം മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ബുദ്ധിമുട്ട് നേരിട്ടത് ബാലനില്‍ ആണെന്ന് കഴിഞ്ഞ ദിവസം ചിദംബരം തുറന്ന് പറഞ്ഞിരുന്നു.

Balan Movie Making : മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ബുദ്ധിമുട്ടിയത് ബാലനില്‍; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സംവിധായകന്‍
Chidambaram About Balan MovieImage Credit source: Instagram / Chidambaram
Amal KV
Amal KV | Published: 10 Jun 2026 | 05:06 PM

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന വന്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബാലന്‍ ദി ബോയ്’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അവേശത്തിന്റെ സംവിധായകനും രചയിതാവുമായ ജിത്തു മാധവനും ചിദംബരവും ചേര്‍ന്നാണ് ബാലന്റെ കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനെന്ന നിലയില്‍, തന്നെ സംബന്ധിച്ചെടുത്തോളം മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ബുദ്ധിമുട്ട് നേരിട്ടത് ബാലനില്‍ ആണെന്ന് കഴിഞ്ഞ ദിവസം രേഖാ മേനോനുമായുള്ള അഭിമുഖത്തല്‍ ചിദംബരം തുറന്ന് പറഞ്ഞിരുന്നു.

ശരിക്കും ബാലന്‍ പ്ലാനില്‍ ഉണ്ടായിരുന്ന ചിത്രമല്ല. മഞ്ഞുമ്മല്‍ ബോയ്‌സ് കഴിഞ്ഞ് കുറേ ഓഫറുകള്‍ മുന്നില്‍ വന്നിരുന്നു. പക്ഷേ എന്ത് ചെയ്യണം എന്ന ഐഡിയ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ജിത്തു മാധവനില്‍ നിന്ന് ഒരു കഥ കേള്‍ക്കുന്നത്. അവിടെ നിന്ന് ബാലന്‍ ഓണ്‍ ആവുകയായിരുന്നു. ഇതും ഒരുതരത്തില്‍ സര്‍വൈവല്‍ സ്‌റ്റോറി തന്നൊയാണ്. പക്ഷേ മഞ്ഞുമ്മല്‍ ബോയ്‌സുമായി ഒട്ടും സാമ്യമില്ലെന്നും ചിദംബരം വ്യക്തമാക്കുന്നു. മഞ്ഞുമ്മലിനെക്കാളും തനിക്ക് ടഫ് ആയിരുന്നു ബാലന്‍. മഞ്ഞുമ്മല്‍ ഒരു പക്ക സര്‍വൈവല്‍ സ്റ്റോറി ആയിരുന്നെങ്കില്‍ ബാലന്‍ കുറേ ക്ലോസ് ഇമോഷന്‍സിന് പ്രധാന്യമുള്ള ചിത്രമാണ്.

സിനിമയില്‍ കാസ്റ്റിംഗിന് വലിയ പ്രധാന്യമുണ്ടായിരുന്നു. അതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് ഒരോ കഥാപാത്രത്തെയും തിരഞ്ഞെടുത്തത്. നായികുയുടെ കാര്യത്തില്‍ പുതിയ മുഖം വേണമെന്നത് നിര്‍ബന്ധമായിരുന്നു. പ്രഡിക്റ്റബിലിറ്റി ഒഴിവാക്കണമായിരുന്നു. ഒരോ സീനിലും ഇവര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന ആകാംഷ പ്രേക്ഷകരില്‍ വരണം. കണ്ടുപരിചയിച്ച മുഖങ്ങളാണെങ്കില്‍ അവരുടെ റിയാക്ഷനൊക്കെ പ്രേക്ഷകര്‍ക്ക് മുന്‍കൂട്ടി ഊഹിക്കാന്‍ പറ്റും. അത് ഒഴിവാക്കണമായിരുന്നു. നായികയായ, അതായാത് ബാലനിലെ അമ്മ വേഷം കൈകാര്യം ചെയ്തിരിക്കുന്ന ഫര്‍സാനയെ കാണുന്നത് ഓഡിഷനിലൂടെയാണ്. അവര്‍ ആദ്യമായാണ് ഫീച്ചര്‍ ചിത്രത്തിലേക്ക് വരുന്നതെങ്കിലും നല്ല പെര്‍ഫോമന്‍സാണ് കാഴ്ചവച്ചിരിക്കുന്നത്. ബാലനായി അഭിനയിച്ച ആദിശേഷും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളതെന്നും ചിദംബരം പറഞ്ഞു.

Also Read :ബാലന്റെ അമ്മയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ, അവാര്‍ഡ് ഉറപ്പെന്ന് കമന്റുകള്‍, ആരാണ് ഫര്‍സാന പാലത്തിങ്കല്‍?

ഇമോഷന്‍ വര്‍ക്കൗട്ട് ചെയ്യുന്നത് വെല്ലുവിളി തന്നെ ആയിരുന്നെന്നും എന്നാല്‍ ചിത്രത്തിന്റെ തീം യൂണിവേഴ്‌സലാണെന്നും സംവിധായകന്‍ വെളിപ്പെടുത്തി. സിനിമ കാനില്‍ പ്രീമിയര്‍ ചെയ്തിരുന്നു. നല്ല പ്രതികരണമാണ് കിട്ടിയത്. പലപല നാട്ടില്‍ നിന്നുള്ളവര്‍ ചിത്രം കണ്ടിട്ട് നല്ല അഭിപ്രായം പങ്കുവച്ചത് വലിയ പ്രചോദനമാണ് നല്‍കിയത്.
മഞ്ഞുമ്മല്‍ ചെയ്തതുകൊണ്ടാണ് ബാലനും സാധ്യമായതെന്നും അല്ലെങ്കില്‍ ഈ തീം കണ്‍വിന്‍സ് ചെയ്ത് നിര്‍മ്മാതാവിനെ കണ്ടെത്താന്‍ പ്രയാസമായേനെ എന്നും ചിദംബരം പറഞ്ഞു. ഈ വരുന്ന ജൂണ്‍ 19 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

English Summary

After the huge hit Manjummal Boys, Chidambaram is directing his new film ‘Balan the Boy’. The trailer of the film, which was released last day, has received a lot of attention. The story of Balan is written by Jeethu Madhavan, the director and writer of Avesham, and Chidambaram. As a director, Chidambaram had openly said in an interview that he faced more difficulties in Balan than in Manjummal Boys.

Follow Us