AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sookshmadarshini Movie: ബേസിൽ-നസ്രിയ ചിത്രം ‘സൂക്ഷമദർശിനി’; ചിത്രീകരണം പൂർത്തിയായി

Sookshmadarshini Movie Update: ഒരിടവേളക്ക് ശേഷം നസ്രിയ വീണ്ടും മലയാളത്തിൽ നായികയായെത്തുകന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Sookshmadarshini Movie: ബേസിൽ-നസ്രിയ ചിത്രം ‘സൂക്ഷമദർശിനി’; ചിത്രീകരണം പൂർത്തിയായി
Sookshmadarshini Movie. (Image Credits: Instagram)
Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 05 Aug 2024 | 06:03 PM

ബേസിൽ ജോസഫ്, നസ്രിയ നസീം (Basil Joseph Nazria Nazim) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രം ‘സൂക്ഷ്മദർശിനി’യുടെ (Sookshmadarshini) ചിത്രീകരണം പൂർത്തിയായി. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് സൂക്ഷ്മദർശിനി. ഒരിടവേളക്ക് ശേഷം നസ്രിയ വീണ്ടും മലയാളത്തിൽ നായികയായെത്തുകന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അഭർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ALSO READ: വയനാട് ഉരുൾപൊട്ടൽ; ഒരു കോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും രാംചരണും

എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥക്ക് എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്- ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം- ശരൺ വേലായുധൻ, ചിത്രസംയോജനം- ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, കലാസംവിധാനം- വിനോദ് രവീന്ദ്രൻ, മേക്കപ്പ് – ആർ ജി വയനാടൻ, വസ്ത്രാലങ്കാരം- മഷർ ഹംസ, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതീഷ് മാവേലിക്കര, പോസ്റ്റർ ഡിസൈൻ- പവിശങ്കർ, ചീഫ് അസോസിയേറ്റ്- രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ-ഷൗക്കത്ത് അലി, ക്രിയേറ്റീവ് കോൺട്രിബൂഷൻ -ഹാഷിർ