Bethlehem Kudumba Unit: “കഥ കേട്ടപ്പോൾ എൻ്റെ പഴയകാലം ഓർമ്മവന്നു”; ബെത്ലഹേം കുടുംബ യൂണിറ്റ് ജീവിതവുമായി ചേർന്നുനിൽക്കുന്നുവെന്ന് നിവിൻ!

"I Thought He Didn't Like Me!": Nivin Pauly's Hilarious Misunderstanding With Director Girish A.D: സെറ്റിൽ എത്തിയപ്പോൾ ഗിരീഷ് തന്നോട് അധികം സംസാരിക്കുന്നുണ്ടായിരുന്നില്ല. താല്പര്യമില്ലാതെയാണോ തന്നെ കാസ്റ്റ് ചെയ്തത് എന്ന തോന്നൽ ഉണ്ടായിരുന്നു. ഷോട്ട് കഴിയുമ്പോൾ പോലും ‘ആ ഓകെ’ എന്ന് മാത്രമേ പറഞ്ഞിരുന്നൊള്ളു. പിനീട് സംവിധായകനും നടനുമായ അൽത്താഫ് ഒരിക്കൽ സെറ്റിൽ വന്നപ്പോഴാണ് ഗിരീഷിൻ്റെ പ്രകൃതം എങ്ങനെയാണ് എന്ന് പറഞ്ഞു തന്നത്

Bethlehem Kudumba Unit: “കഥ കേട്ടപ്പോൾ എൻ്റെ പഴയകാലം ഓർമ്മവന്നു”; ബെത്ലഹേം കുടുംബ യൂണിറ്റ് ജീവിതവുമായി ചേർന്നുനിൽക്കുന്നുവെന്ന് നിവിൻ!

നിവിൻ പോളി

Published: 

20 Aug 2026 | 12:31 PM

പ്രേക്ഷകരുടെ എപ്പോഴുമുള്ള ആവശ്യമാണ് റൊമാൻ്റിക് കോമഡി വേഷങ്ങളിലേക്ക് നിവിൻ പോളി മടങ്ങി വരണം എന്നത്. നിവിനെ നമ്മുടെ നാട്ടിലെ ഒരു പയ്യനായി കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതു കൊണ്ടാവാം അത്. ആ പരാതി ഇനി കുറച്ച് കാലത്തേക്ക് കേൾക്കേണ്ടിവരില്ല. ‘സർവം മായ’ എന്ന സിനിമക്ക് പ്രേക്ഷകർ വലിയ വിജയമാണ് നൽകിയത്. തുടർന്ന് പുറത്തുവന്ന ‘പ്രതിച്ഛായ’ എന്ന പൊളിറ്റിക്കൽ ഡ്രാമയും മികച്ച പ്രതികരണം നേടി. മലയാളികൾക്കുള്ള ഓണ സമ്മാനമായി ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ നിവിനെ നായകനാക്കി ഗിരിഷ് എ.ഡി സംവിധാനം ചെയ്ത റോം-കോം സിനിമ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തീയറ്ററുകളിലെത്താൻ തയ്യാറെടുക്കുകയാണ്.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയുടെ വിഷേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ നിവിൻ പോളി. സിനിമക്ക് താൻ ജനിച്ചു വളർന്ന സാഹചര്യങ്ങളുമായും ജീവിതവുമായും ഏറെ ബന്ധമുണ്ടെന്ന് നിവിൻ പോളി പറയുന്നു. സംവിധായകൻ ഗിരീഷ് എ.ഡിയുമൊത്തുള്ള നിവിൻ്റെ ആദ്യ സിനിമയാണ് ബെത്ലഹേം കുടുംബ് യൂണിറ്റ്. ഗിരീഷ് എ.ഡിയുടെ പെരുമാറ്റത്തിൽ ആദ്യം ആശങ്കീ തോന്നിയെന്നും പിന്നീടാണ് അദ്ദേഹത്തിൻ്റെ രീതി മനസ്സിലായത് എന്നും നിവിൻ പറയുന്നുണ്ട്. നിർമ്മാതാക്കളായ ഭാവ സ്റ്റുഡിയോസ് പുറത്തുവിട്ട അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്.

ഗിരീഷിൻ്റെ സിനികൾ പോലെ തന്നെ സെറ്റിലും തമാശയും ആഘോഷങ്ങളുമായിരിക്കും എന്നാണ് താൻ ആദ്യം കരുതിയത്. എന്നാൽ തീർത്തും വ്യത്യസ്തമായിരുന്നു കാര്യങ്ങൾ എന്ന് നിവിൻ പറയുന്നു. സെറ്റിൽ എത്തിയപ്പോൾ ഗിരീഷ് തന്നോട് അധികം സംസാരിക്കുന്നുണ്ടായിരുന്നില്ല. താല്പര്യമില്ലാതെയാണോ തന്നെ കാസ്റ്റ് ചെയ്തത് എന്ന തോന്നൽ ഉണ്ടായിരുന്നു. ഷോട്ട് കഴിയുമ്പോൾ പോലും ‘ആ ഓകെ’ എന്ന് മാത്രമേ പറഞ്ഞിരുന്നൊള്ളു. പിനീട് സംവിധായകനും നടനുമായ അൽത്താഫ് ഒരിക്കൽ സെറ്റിൽ വന്നപ്പോഴാണ് ഗിരീഷിൻ്റെ പ്രകൃതം എങ്ങനെയാണ് എന്ന് പറഞ്ഞു തന്നത്.

Also Read: Bethlehem Kudumba Unit: “നിവിന് വേണ്ടി മാത്രം ഉണ്ടാക്കിയ പടം പോലെ” ബെത്ലഹേം കുടുംബ യൂണിറ്റിനെ കുറിച്ച് ഫഹദ് ഫസിൽ

“ഗിരീഷ് ഹാപ്പിയല്ലേ? എനിക്ക് ഒരു അശങ്കയുണ്ട് എന്ന് അൽത്താഫിനോട് പറഞ്ഞു. ‘ഇനി നാണൽ അവാർഡ് കിട്ടിയാലും ‘ഓ കിട്ടിയോ ഓകെ’ എന്നതായിരിക്കും അദ്ദേഹത്തിൻ്റെ ആറ്റിറ്റ്യൂഡ് എന്നായിരുന്നു അൽത്താഫിൻ്റെ മറുപടി” നിവിൻ പറഞ്ഞു.

തനിക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരുപാട് കാര്യങ്ങൾ ബെത്ലഹേം കുടുംബ യൂണിറ്റിൽ ഉണ്ട് എന്നും കഥ കേട്ടപ്പോൾ തൻ്റെ പഴയ കാലം ഓർമ്മവന്നു എന്നും നിവിൻ പോളി പറയുന്നുണ്ട്. “ഞാൻ ജനിച്ചു വളർന്നത് ഒരു പള്ളിയുടെ മു8ന്നിലാണ് അവിടുത്തെ അങ്ങാടിയിൽ ഇത്തരം കുടുംബ യൂണിറ്റുകൾ ഉണ്ടായിരുന്നു. നാട്ടിലെ കാര്യങ്ങൾ എല്ലാം നോക്കി നടത്തിയിരുന്ന ചേട്ടന്മാമാരെ കുറിച്ചും എൻ്റെ പഴയ കാലവും ഒക്കെയാണ് കഥ വായിക്കുമ്പോൾ ഓർമയിലേക്ക് വന്നത്” നിവിൻ പറയുന്നു

പള്ളിയിലെയും നാട്ടിലെയും എല്ലാ പരിപാടികളിലും ഈ കുടുംബ യൂണിറ്റിലെ ഓരോ കുടുബവും ആക്ടീവായിരിക്കും. അന്ന് സുഹൃത്തുക്കളോടൊപ്പം കളിക്കൻ പോകുന്നതും നാട്ടിലെ പരിപാടികളും അങ്ങനെ തനിക്ക് ഏറെ റിലേറ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് സിനിമ. എല്ലാവരുടെയും നാട്ടിൽ ഇങ്ങനെയുള്ള ഒരു ചേട്ടനും ഗ്യാങ്ങും അവരുടെ ഒരു ലോകവും ഉണ്ടാകും എന്ന് നിവിൻ പോളി പറയുന്നു.

English Summary

Nivin Pauly returns to his romantic-comedy roots with the upcoming Onam release Bethlehem Kudumba Unit. Directed by Girish A.D., the film’s story closely mirrors Nivin’s own upbringing near a church. The actor also shared humorous anecdotes about initially misunderstanding the director’s unusually quiet and reserved demeanor on set.

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit: “നിവിന് വേണ്ടി മാത്രം ഉണ്ടാക്കിയ പടം പോലെ” ബെത്ലഹേം കുടുംബ യൂണിറ്റിനെ കുറിച്ച് ഫഹദ് ഫസിൽ
Sanju Samson: ബിഗ് ബോസ് മത്സരാര്‍ഥിയായി സഞ്ജു സാംസണ്‍; ക്രിക്കറ്റ് താരത്തിന്റെ വരവ് കാത്ത് അനീഷ്
Kakkanad Movie Theatre : തിയേറ്റർ ഇല്ലാത്ത ന​ഗരം എന്ന ചീത്തപ്പേര് മാറി, കാക്കനാട് മാജിക് ഫ്രെയിംസിന്റെ മൾട്ടിപ്ലക്സ് തുറന്നു, ഇനി പടം കാണാൻ ഓടേണ്ട!
Vk Sreeraman- Pulikkali: കണ്ടാൽ ഓക്കാനം വരും, പുരുഷന്മാർക്ക് മാറും വയറും വരുന്നത് വൈകൃതം! പുലിക്കളിയെ വിമർശിച്ച് നടൻ വി കെ ശ്രീരാമൻ
Actor Yash Malaviya: അച്ഛനെയും അമ്മയെയും പൂട്ടിയിട്ടു, ഇനി വരില്ലെന്നും പറഞ്ഞു! കൊച്ചുണ്ടാപ്രിയുടെ ഓർമ്മകളിൽ യഷ്
Akhil Marar : വിവാദങ്ങൾക്കിടെ അഖിൽ മാരാരുടെ മാസ് ! കോടികൾ വിലവരുന്ന പുതിയ റേഞ്ച് റോവർ സ്വന്തമാക്കി താരം
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്