Bethleheme Kudumba Unit: ഇതാണോ റഫറൻസ് ബുക്ക് ഓഫ് ദ ഇയർ! BKU അ‌രിച്ചുപെറുക്കി ഒടിടി കാഴ്ചക്കാർ

Bethlehem Kudumba Unit Movie References: നിവിൻ പോളിയും മമിത ബൈജുവും നായിക നായകന്മാരായി എത്തിയ ബേത്ലഹേം കുടുംബയൂണിറ്റ് തിയേറ്ററിലെ വൻ സക്സസിനുശേഷം ഒ.ടി.ടിയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. ഒ.ടി.ടി റിലീസിന് പിന്നാലെ സിനിമയിലെ ഓരോ സീനുകളെയും ഷോട്ടുകളെയും സംഭാഷണങ്ങളെയും എന്തിന് ചെറിയ എക്സ്പ്രഷനുകളെ വരെയും സോഷ്യൽ മീഡിയ സിനിമ പേജുകൾ ഇഴ കീറി പരിശോധിക്കുകയാണ് ഇപ്പോൾ.

Bethleheme Kudumba Unit: ഇതാണോ റഫറൻസ് ബുക്ക് ഓഫ് ദ ഇയർ! BKU അ‌രിച്ചുപെറുക്കി ഒടിടി കാഴ്ചക്കാർ

Bethlehem Kudumba Unit Movie, Girish AD

Published: 

03 Oct 2026 | 04:15 PM

നിവിൻ പോളിയും മമിത ബൈജുവും നായിക നായകന്മാരായി എത്തിയ ബേത്ലഹേം കുടുംബയൂണിറ്റ് തിയേറ്ററിലെ വൻ സക്സസിനുശേഷം ഒ.ടി.ടിയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. ഒ.ടി.ടി റിലീസിന് പിന്നാലെ സിനിമയിലെ ഓരോ സീനുകളെയും ഷോട്ടുകളെയും സംഭാഷണങ്ങളെയും എന്തിന് ചെറിയ എക്സ്പ്രഷനുകളെ വരെയും സോഷ്യൽ മീഡിയ സിനിമ പേജുകൾ ഇഴ കീറി പരിശോധിക്കുകയാണ് ഇപ്പോൾ.

ആ അരിച്ചുപറക്കലിൽ നെറ്റിസൺസ് കണ്ടെത്തിയ ഏറ്റവും രസകരമായ കാര്യം സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന റഫറൻസുകളാണ്. തിയേറ്ററിൽ സിനിമ കണ്ടപ്പോൾ ആരും ശ്രദ്ധിക്കാതിരുന്നതും എന്നാൽ പക്കാ റഫറൻസുമായ ഒട്ടേറെ കാര്യങ്ങൾ ഈ സിനിമയിൽ ഉണ്ട്. ശ്രീനിവാസനും മോഹൻലാലും നായകനായ പട്ടണപ്രവേശം എന്ന സിനിമ മുതൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് റീലുകളിലെ വരെ സംഭാഷണങ്ങളും സാഹചര്യങ്ങളും ബേത്ലഹേം കുടുംബയൂണിറ്റിൽ റഫറൻസ് ആയി സംവിധായകൻ ഗിരീഷ് എ.ഡി ഉപയോഗിച്ചിട്ടുണ്ട്.

Also Read: എന്റെ അമ്മക്ക് ഒന്നും ഓർമ്മയില്ല അതുകൊണ്ട്..; ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് പിന്നിലെ സ്നേഹ കഥയെ കുറിച്ച് ദിലീപും കാവ്യയും

സിനിമയിൽ നിവിൻ പോളിയുടെ സഹോദരനായി എത്തിയ സംഗീത് പ്രതാപ് ഷോർട്ട് ഫിലിം ഡയറക്റ്റ് ചെയ്യുമ്പോൾ ടേക്ക് പറയുന്നതിന് പകരം അയ്യപ്പാ എന്നാണ് കമാൻഡ് കൊടുക്കുന്നത്. ഇത് പൃഥ്വിരാജ് നായകനായ ഹീറോ എന്ന സിനിമയിൽ നിന്ന് എടുത്തതാണ്. അതുപോലെ സിനിമയുടെ അവസാനം നടക്കുന്ന ക്ലൈമാക്സ് ഫൈറ്റ് കാന്താര എന്ന സിനിമയിൽ നിന്ന് ആണ് റഫർ ചെയ്തിരിക്കുന്നത്.

സ്ഫടികത്തിലെ വെടി വെച്ചാൽ പൊട്ടാത്ത കരിമ്പാറയെ നീയൊന്നു കുലുക്കി, എന്ന മാതിരി പസങ്കളെ പാത്താൽ പിടിക്കാത് പാക്ക പാക്ക താൻ പിടിക്കും, എന്താടാ നിന്റെ തലയിൽ മരംകൊത്തിയെ പോലെ ഒരു ചുവന്ന കെട്ട്, മീശ മാധവനിലെ ഇപ്പൊ തരാം എന്നാൽ പിന്നെ തരാം, സുരാജ് വെഞ്ഞാറമൂടിന്റെ ചേട്ടാ ബ്രേക്ക് ഉണ്ടെങ്കിൽ ഒന്ന് അപ്ലൈ ചെയ്തേക്കു, എന്റെ അടുത്തു നിൽക്കാൻ യേശുവുണ്ടേ എല്ലാരും വരുവിൻ എന്ന ഡാൻസ്, ചന്ദ്രലേഖയിലെ സാത്തുക്കുടി ജ്യൂസ് എന്നിങ്ങനെ നീളുന്നു റഫറൻസുകൾ.

English Summary

Following its massive theatrical success, the film Bethlehem Kudumbayunit starring Nivin Pauly and Mamitha Baiju has now arrived on OTT platforms. Since its digital release, social media movie pages have been meticulously dissecting every aspect of the film, from individual scenes, shots, and dialogues down to the subtlest of expressions.

Loading...
Unable to load recommendations.
Follow Us
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കഴുകി ഉപയോഗിക്കാതെ അടുക്കളയില്‍ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങള്‍
എൻടോർക്ക് 150 , ടിവിഎസ്സിന്റെ സ്റ്റൈലിഷ് സ്കൂട്ടർ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ