AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Dileep: എന്റെ അമ്മക്ക് ഒന്നും ഓർമ്മയില്ല അതുകൊണ്ട്..; ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് പിന്നിലെ സ്നേഹ കഥയെ കുറിച്ച് ദിലീപും കാവ്യയും

അമ്മയ്ക്ക് പേരുകൾ ഓർമ്മയുണ്ടെങ്കിലും തങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് അമ്മയെ കൊണ്ടുവരാൻ പറ്റാതിരുന്നത്. എന്നാൽ അമ്മയ്ക്ക് പകരം തന്റെ സിനിമകളിൽ അമ്മമാരുടെ വേഷത്തിലെത്തിയ അമ്മമാരെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് തനിക്ക് തോന്നി. അങ്ങനെയാണ് ഈ താരങ്ങളെല്ലാം ഇവിടെ അണിചേർന്നത് എന്നാണ് ദിലീപ് പറയുന്നത്.......

Dileep: എന്റെ അമ്മക്ക് ഒന്നും ഓർമ്മയില്ല അതുകൊണ്ട്..; ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് പിന്നിലെ സ്നേഹ കഥയെ കുറിച്ച് ദിലീപും കാവ്യയും
Dileep And Kavya MadhavanImage Credit source: Social Media
Ashli C
Ashli C | Published: 03 Oct 2026 | 02:14 PM

നടൻ ദിലീപിന്റെ സംരംഭമാണ് “ദേ പുട്ട്”. ചെന്നൈയിൽ ദേ പുട്ടിന്റെ പുതിയ ഔട്ട്ലെറ്റ് തുറന്നപ്പോൾ മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളായ ശാരദയും ഷീലയും ഉദ്ഘാടകരായി എത്തിയതിന് പിന്നിലെ ഹൃദ്യമായ കാരണത്തെ കുറിച്ചാണ് ഇപ്പോൾ ദിലീപും കാവ്യയും മനസ്സ് തുറക്കുന്നത്. തങ്ങളുടെ ആദ്യത്തെ ഔട്ട്ലെറ്റ് സ്വന്തം അമ്മമാരെ കൊണ്ടാണ് ഉദ്ഘാടനം ചെയ്യിച്ചത്. എന്നാൽ ഇപ്പോൾ എന്റെ അമ്മയ്ക്ക് അൽഷിമേഴ്സ് ബാധിച്ചതിനാൽ ചടങ്ങിന് എത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ്.

തങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ…

അമ്മയ്ക്ക് പേരുകൾ ഓർമ്മയുണ്ടെങ്കിലും തങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് അമ്മയെ കൊണ്ടുവരാൻ പറ്റാതിരുന്നത്. എന്നാൽ അമ്മയ്ക്ക് പകരം തന്റെ സിനിമകളിൽ അമ്മമാരുടെ വേഷത്തിലെത്തിയ അമ്മമാരെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് തനിക്ക് തോന്നി. അങ്ങനെയാണ് ഈ താരങ്ങളെല്ലാം ഇവിടെ അണിചേർന്നത് എന്നാണ് ദിലീപ് പറയുന്നത്.

ALSO READ:ആ സംഭവമാണ് എന്നെ മൈ ഡിയർ കുട്ടിച്ചാത്തനിൽ എത്തിച്ചത്; നടി സോണിയ

പരമ്പരാഗതവും ആധുനികവുമായ 124 അധികം വിഭവങ്ങളാണ്…

അതേസമയം ശാരദ, ഷീല എന്നിവർക്കൊപ്പം സീമ, രാധിക ശരത്കുമാർ, മീന, കലാമാസ്റ്റർ, ഗായിക സുജാത, പ്രിയദർശൻ, അശോകൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ഉദ്ഘാടനം ചടങ്ങിൽ എത്തിയിരുന്നു. താരനിബിഡമായ ദേ പുട്ടിന്റെ ഉദ്ഘാടനത്തിന്റെ വീഡിയോകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ തന്നെയാണ്.

കേരളത്തിന്റെ തനിമയും രുചി വൈഭവങ്ങളും ഒരുപോലെ ഒത്തു വരുന്ന ദേ പുട്ടിൽ പരമ്പരാഗതവും ആധുനികവുമായ 124 അധികം വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലും ഗൾഫിലും വൻവിജയം സ്വന്തമാക്കിയ ശേഷമാണ് ഈ സംരംഭം ഇപ്പോൾ ചെന്നൈ നഗരത്തിലേക്ക് ചുവട് വച്ചിരിക്കുന്നത് തമിഴ്നാട്ടിലെ ഫുഡ് ലവേഴ്സിന് ഇതൊരു വേറിട്ട അനുഭവമായിരിക്കും എന്ന പ്രതീക്ഷയിലാണ് ദിലീപ്.

ENGLISH SUMMARY

“De Puttu” is a venture owned by actor Dileep. Dileep and Kavya are now opening up about the heartwarming reason behind inviting Sharada and Sheela—beloved stars cherished by Malayalis—to inaugurate the new De Puttu outlet in Chennai; notably, they had their own mothers inaugurate their very first outlet.

Follow Us