AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bha.Bha.Ba : നാളത്തെ വമ്പൻ അപ്ഡേറ്റ് മുമ്പ് ഒരു ചെറിയ അപ്ഡേറ്റ്; ഭഭബ-യുടെ ഓവർസീസ് വിതരണ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റു പോയി

Bha.Bha.Ba Movie Update : ഭഭബ-യുടെ പ്രധാന അപ്ഡേറ്റ് നാളെ ജൂലൈ നാലാം തീയതി ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്.

Bha.Bha.Ba : നാളത്തെ വമ്പൻ അപ്ഡേറ്റ് മുമ്പ് ഒരു ചെറിയ അപ്ഡേറ്റ്; ഭഭബ-യുടെ ഓവർസീസ് വിതരണ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റു പോയി
Bha Bha BaImage Credit source: Special Arrangement
Jenish Thomas
Jenish Thomas | Published: 03 Jul 2025 | 10:10 PM

ദിലീപിൻ്റെ ഭഭബ എന്ന സിനിമയുടെ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. നാളെ ജുലൈ നാലാം തീയതിയോട് ഭഭബയുടെ പ്രധാന അപ്ഡേറ്റുണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. എന്നാൽ അതിൻ്റെ മുമ്പ് ചെറിയ ഒരു അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ദിലീപ് ചിത്രത്തിൻ്റെ അണിയറപ്രവത്തകർ. ഭഭബയുടെ ഓവർസീസ് വിതരണ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റു പോയിരിക്കുകയാണ്. ഫാർസ് ഫിലിംസാണ് ചിത്രത്തിൻ്റെ ഓവർസീസ് വിതരണ അവകാശം സ്വന്തമാക്കിട്ടുള്ളത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ നിർമിച്ചിരിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭയം, ഭക്തി, ബഹുമാനം എന്നാണ് സിനിമയുടെ പേരിൻ്റെ പൂർണ്ണരൂപം. ദിലീപിന് പുറമെ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ : Aamir Khan Coolie Poster: ഇത് കത്തും! പക്കാ മാസ് റോളിലാകുമോ ദഹാ, ആമിര്‍ ഖാന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌

ദിലീപിനും ധ്യാനും വിനീതിനും പുറമെ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മാസ് കോമഡി എൻ്റർടെയ്നറായിട്ടാണ് ഭഭബ ഒരുക്കിയിരിക്കുന്നത്.

വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചിട്ടുള്ളത്. അരുൺ മോഹനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ഷാൻ റഹ്മാനാണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ.

 

Follow Us