Bhavana: ‘കാലം വാർത്തെടുത്ത തിരിച്ചുവരവ്’; പുതിയ ഭാവത്തിലും രൂപത്തിലും ഭാവന; ആശംസകള്‍ നേര്‍ന്ന് താരങ്ങൾ
എല്ലാ വെല്ലുവിളികളെയും മറികടന്ന പുതിയ ഭാവത്തിലും രൂപത്തിലും സധൈര്യം മുന്നോട്ടു വരുന്ന താരത്തെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ നടി ആദ്യമായി നിർമാണ പങ്കാളിയാകുന്ന ചിത്രം ‘അനോമി’യുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.

Bhavana
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ഭാവന. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കരിയറിലും വ്യക്തി ജീവിതത്തിലും വലിയ വെല്ലുവിളികളാണ് താരം നേരിട്ടിരുന്നത്. എന്നാൽ എല്ലാ വെല്ലുവിളികളെയും മറികടന്ന പുതിയ ഭാവത്തിലും രൂപത്തിലും സധൈര്യം മുന്നോട്ടു വരുന്ന താരത്തെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ നടി ആദ്യമായി നിർമാണ പങ്കാളിയാകുന്ന ചിത്രം ‘അനോമി’യുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
ചിത്രം ജനുവരി 30ന് പ്രദർശനത്തിനെത്തുവെന്നാണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചത്. ‘കാലം വാർത്തെടുത്ത തിരിച്ചുവരവ്’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. സാറാ ഫിലിപ്പ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. അഴിച്ചിട്ട മുടി വാരിക്കെട്ടി നിശ്ചയദാർഢ്യത്തോടെ നടന്നുവരുന്ന ഭാവനയെ റീലിൽ കാണാം. ഭാവനയുടെ കരിയറിലെ 23 വർഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെയിൽ 89 ചിത്രങ്ങളിൽ ഭാവന അഭിനയിച്ചു. ഭാവനയുടെ തൊണ്ണൂറാമത്തെ ചിത്രമാണ് ‘അനോമി.
Also Read:2025 ലാലേട്ടൻ തൂക്കി 2026 ഉം തൂക്കും; തീയറ്ററിലേക്ക് എത്തുന്നത് ഏഴ് മോഹന്‍ലാല്‍ ചിത്രങ്ങൾ
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് താരത്തിനു ആശംസകളുമായി എത്തുന്നത്. ഭാവനയുടെ പുതിയ ചിത്രത്തിന്റെ റീൽ നിമിഷങ്ങൾക്കകം വൈറലായി. മഞ്ജു വാരിയർ, റിമ കല്ലിങ്കൽ, പാർവതി, അമൽ നീരദ്, തെന്നിന്ത്യൻ താരങ്ങളായ സൂര്യ, ജ്യോതിക തുടങ്ങി നിരവധി പേർ ഭാവനയുടെ റീൽ പങ്കുവച്ചു. ‘പുതിയ ഇന്നിങ്സിന് ആശംസകൾ’ എന്നാണ് ഭാവനയ്ക്ക് നന്മകൾ നേർന്ന് സൂര്യ കുറിച്ചത്.