Big Boss Malayalam Season 7: ഇത് കഥയല്ലിത് ജീവിതം… കളിമണ്ണ് പോലുമില്ലല്ലോ? ശോഭയ് ക്കെതിരെ പരിഹാസവുമായി അഖിൽ മാരാർ
Akhil Marar Reply To Shobha Vishwanath: എന്താടി ശോഭേ നീ ആ കാലമാടനെ പുറത്താക്കാൻ അവസരം കിട്ടിയിട്ട് പുറത്താക്കാതിരുന്നത്? അഖിൽ തന്നെ ഫിസിക്കലി അസോൾട്ട് ചെയ്തു എന്ന ശോഭയുടെ ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അഖിൽ മാരാർ.
ബിഗ് ബോസിന്റെ സീസൺ 7 അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. കപ്പ് ആരടിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ ബിഗ് ബോസ് സീസൺ സെവനിൽ എത്തിയിട്ടും സീസൺ അഞ്ചിലെ മത്സരാർത്ഥികൾ തമ്മിലുള്ള പോര് ഇനിയും അവസാനിക്കുന്നില്ല. സീസൺ അഞ്ചിലെ വിജയിയായ അഖിൽ മാരാറും ശോഭാ വിശ്വനാഥുമാണ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ കൊമ്പ് കോർക്കുന്നത്.
ഇപ്പോൾ ഇതാ അഖിൽ തന്നെ ഫിസിക്കലി അസോൾട്ട് ചെയ്തു എന്ന ശോഭയുടെ ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അഖിൽ മാരാർ. ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ വിജയിയായ അഖിലിന് കപ്പ് കിട്ടിയത് താൻ കൊടുത്ത ഗിഫ്റ്റ് ആണെന്നാണ് ശോഭയുടെ അവകാശവാദം. ഇതിനാണ് അഖിൽ മാരാർ ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുന്നത്. തനിക്ക് കിട്ടിയ ബിഗ് ബോസ് ട്രോഫി ശോഭ ഗിഫ്റ്റ് ആയി തന്നതാണെങ്കിൽ പ്രേക്ഷകർ കഷ്ടപ്പെട്ട് ചെയ്ത വോട്ടെല്ലാം പാഴായില്ലേ എന്നാണ് ചോദിക്കുന്നത്.
താൻ ഫിസിക്കലി അസോൾട്ട് ചെയ്തെങ്കിൽ അത് അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്ത തന്നെ പുറത്താക്കാനുള്ള ബുദ്ധി ശോഭയ്ക്ക് വേണമായിരുന്നു എന്നും. പക്ഷേ ശോഭയ്ക്ക് ആ ബുദ്ധി ഇല്ലാതെ പോയി എന്നും അഖിൽമാരാർ പറയുന്നു. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ആണ് അഖിൽമാരാർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. നമുക്കിന്ന് കഥയില്ലിതു ജീവിതം എന്ന കഥയിലേക്ക് കടക്കാം എന്നും ഇത് തിരുവനന്തപുരത്തുനിന്നുമുള്ള ഒരു കഥയാണ് എന്നുമാണ് വീഡിയോയിലൂടെ ശോഭയെ അഖിൽ മാരാർ പരിഹസിക്കുന്നത്.
View this post on Instagram
ഇത് എനിക്ക് ഗിഫ്റ്റ് കിട്ടിയ സമ്മാനമാണ് എന്റെ കൈയിലുള്ളത് തന്നത് ആരാണെന്ന് അറിയാമോ? തിരുവനന്തപുരത്ത് ഉള്ള ഒരു സുഹൃത്താണ്. താൻ പേര് പറയുന്നില്ലെന്നും പറഞ്ഞാൽ പിന്നെ കേസാവും കേരളത്തിലെ സൈബർ പോലീസിനെ നോക്കാൻ ഒരുപാട് പ്രശ്നങ്ങൾ വേറെയും ഉണ്ട്. ഈ വ്യക്തിക്ക് സോഷ്യൽ മീഡിയയിൽ ആരെങ്കിലും കമന്റ് ഇട്ടാൽ കേസാണ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പേര് പറഞ്ഞാൽ കേസ് എന്നിങ്ങനെ അഖിൽ മാരാർ പരിഹാസം തുടർന്നു.
എന്താടി ശോഭേ നീ ആ കാലമാടനെ പുറത്താക്കാൻ അവസരം കിട്ടിയിട്ട് പുറത്താക്കാതിരുന്നതെന്നും അതിനാണ് ബുദ്ധി വേണമെന്ന് പറയുന്നത് അതില്ല തലക്കകത്ത് കളിമണ്ണ് ആണെങ്കിലും തലച്ചോറ് കുറെ വർക്ക് ചെയ്യും അതു പോലുമില്ലല്ലോ എന്നും അഖില്‍ മാരാർ കൂട്ടിച്ചേർത്തു. അതേസമയം അഖിൽ ഭാരാർ തന്നെ ഫിസിക്കൽ അസോൾട്ട് നടത്തിയപ്പോൾ താനോ ജുനൈസോ ഒന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ അന്ന് പുറത്താകുമായിരുന്നു എന്നായിരുന്നു ശോഭ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത് ഇതിനാണ് ഇപ്പോൾ അഖിൽ മാരാർ പരിഹാസവുമായി എത്തിയിരിക്കുന്നത്.