Big boss Malayalam Season 8: വമ്പൻ ട്വിസ്റ്റ്! ഗായത്രി സുരേഷ് ബിഗ് ബോസ് വീടിന് പുറത്തേക്ക്
Big boss Malayalam Season 8 Gayatri Suresh Evicted:ഈ സീസണിലെ ഏറ്റവും ആകർഷകമായ ഒരു ടാസ്ക് ആയിരുന്നു ഡെമോക്രസി അതായത് ജനാധിപത്യം എന്ന പ്രധാന പ്രമേയത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു ടാസ്ക്. എന്നാൽ ഇതുതന്നെയാണ് ഗായത്രി സുരേഷിനെ വീടിന് പുറത്തേക്ക് എത്തിച്ചത്. ഈ സീസണിൽ 100 ദിവസവും കഞ്ഞിയും പയറും മാത്രം കഴിച്ചു മുന്നോട്ടു പോവുക അല്ലെങ്കിൽ കൂട്ടത്തിൽ ഒരാളെ നോമിനേറ്റ് ചെയ്തു പുറത്താക്കുക എന്നതായിരുന്നു മത്സരാർത്ഥികൾക്ക് ലഭിച്ച അന്ത്യ ശാസനം..........

Gayathri Suresh
ആകാംക്ഷയോടെ കാത്തിരുന്ന പ്രേക്ഷകർക്കും മുന്നിലേക്ക് ഇത്തവണ ബിഗ് ബോസ് വമ്പൻ മത്സരാർത്ഥികളെയാണ് ഇറക്കിയിരിക്കുന്നത്. തുടക്കം മുതൽ ട്വിസ്റ്റുകളുടെ മുൾമുനയിലാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ഉറ്റുനോക്കി കൊണ്ടിരുന്ന ഒരു മത്സരാർത്ഥി ആയിരുന്നു നടി ഗായത്രി സുരേഷ്.
ഇപ്പോഴിതാ ഷോ ആരംഭിച്ച് രണ്ടുദിവസം കഴിയുമ്പോൾ തന്നെ നടി ഗായത്രി സുരേഷ് വീടിന് പുറത്തേക്ക് എത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് പ്രേക്ഷകരുടെ വോട്ടിനപ്പുറം മത്സരാർത്ഥികളുടെ മാത്രം തീരുമാനപ്രകാരം ആദ്യ സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് ബിഗ് ബോസിന്റെ പടിയിറങ്ങുന്നത്.
കഞ്ഞിയും പയറും മാത്രം കഴിച്ചു മുന്നോട്ടു പോവുക….
ഈ സീസണിലെ ഏറ്റവും ആകർഷകമായ ഒരു ടാസ്ക് ആയിരുന്നു ഡെമോക്രസി അതായത് ജനാധിപത്യം എന്ന പ്രധാന പ്രമേയത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു ടാസ്ക്. എന്നാൽ ഇതുതന്നെയാണ് ഗായത്രി സുരേഷിനെ വീടിന് പുറത്തേക്ക് എത്തിച്ചത്. ഈ സീസണിൽ 100 ദിവസവും കഞ്ഞിയും പയറും മാത്രം കഴിച്ചു മുന്നോട്ടു പോവുക അല്ലെങ്കിൽ കൂട്ടത്തിൽ ഒരാളെ നോമിനേറ്റ് ചെയ്തു പുറത്താക്കുക എന്നതായിരുന്നു മത്സരാർത്ഥികൾക്ക് ലഭിച്ച അന്ത്യ ശാസനം. എന്നാൽ പട്ടിണി കിടന്നിട്ടായാലും ആദ്യത്തെ ഓപ്ഷൻ തിരഞ്ഞെടുക്കാൻ ചില മത്സരാർത്ഥികൾ തയ്യാറായിരുന്നെങ്കിലും വൈകാരികതയെക്കാൾ ഗെയിം ആണ് ഇവിടെ ആവശ്യമെന്ന് ക്യാപ്റ്റനായ ജസീല പർവീൺ മറ്റു മത്സരാർത്ഥികളെ ഓർമിപ്പിക്കുകയായിരുന്നു.
ALSO READ:റിനി ആൻ ജോർജ് പുറത്തേക്കോ… എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്
ഗായത്രി സുരേഷിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു
അങ്ങനെ ഓരോരുത്തരായി പലരെയും നോമിനേറ്റ് ചെയ്തു. ഇതിൽ പ്രധാനമായും വന്നത് റിനി ആൻ ജോർജ്, ഗായത്രി സുരേഷ്, ആർ ജെ അഞ്ജലി എന്നിവരുടെ പേരുകൾ ആയിരുന്നു. എന്നാൽ ജനാധിപത്യപരമായ അധികാരം ഉൾക്കൊണ്ടുകൊണ്ട് അന്തിമമായ തീരുമാനം എടുക്കേണ്ടത് ക്യാപ്റ്റൻ ജസീല പർവീണിന്റെ ചുമതലയായിരുന്നു. തുടർന്ന് മൃദുല വിജയ്, സുമേഷ് ചന്ദ്രൻ എന്നിവരുമായും കൂടിയാലോചന നടത്തിയ ശേഷം ഇവർ ഗായത്രി സുരേഷിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ ഇതൊട്ടും പ്രതീക്ഷിച്ചില്ല എന്നാണ് ഗായത്രി സുരേഷ് പ്രതികരിച്ചത്. കഴിഞ്ഞ സീസണുകളിൽ ഫിനാലെ അല്ലെങ്കിൽ പ്രാങ്കുകളുടെ ഭാഗമായിട്ടൊക്കെയാണ് ഈ സ്പോട്ട് എവിക്ഷൻ ഉണ്ടായിരുന്നത്. എന്നാൽ ഷോ തുടങ്ങി രണ്ടാം ദിവസം പുറത്തേക്ക് പോകേണ്ടി വരുന്നത് ഗായത്രി സുരേഷിനെ മാത്രമല്ല മറ്റ് മത്സരാർത്ഥികളെയും ഒരേപോലെ ഞെട്ടിച്ചിട്ടുണ്ട്. മാത്രമല്ല ഗായത്രി സുരേഷിനെ ഇത്തരത്തിൽ രണ്ടുദിവസം കഴിയുമ്പോൾ തന്നെ പുറത്തേക്ക് വിട്ടത് അന്യായമാണ് എന്നാണ് പ്രേക്ഷകരുടെയും അഭിപ്രായം.
യഥാർത്ഥ ഗെയിം പോലും തുടങ്ങാതെ ഒരു വ്യക്തിക്ക് അവരുടെ യാതൊരുവിധത്തിലുള്ള കഴിവുകളോ സ്വന്തം വ്യക്തിത്വമോ പോലും ആ ഷോയിൽ പ്രകടിപ്പിക്കാൻ സാധിക്കാതെ തന്നെ ആ വ്യക്തിയെ പുറത്താക്കുന്നത് ശരിയല്ല എന്നാണ് പല പ്രേക്ഷകരും കമന്റ് ചെയ്യുന്നത്. മാത്രമല്ല മത്സരാർത്ഥികളും ഇതേ രീതിയിലുള്ള അഭിപ്രായമാണ് ഷോയ്ക്ക് അകത്ത് ഉന്നയിക്കുന്നത്.അതേസമയം 21 മത്സരാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഗായത്രി സുരേഷ് പുറത്തുപോകുന്നതോടെ ഇനി 20 മത്സരാർത്ഥികളും ആയി ഷോ മുന്നോട്ടു പോകും.
ENGLISH SUMMARY
Actress Gayathri Suresh has left the Big boss house just two days after the show started. This is the first time in the history of Bigg Boss Malayalam that Gayathri Suresh is being evicted from the house through the first spot eviction, based solely on the decision of the contestants, rather than the audience’s votes.