Big Boss Malayalam Season 8: താൻ കാരണം ഞാൻ സ്നേഹിച്ച പാർട്ടി പോലും എന്നെ കൂവി പുറത്താക്കി, എല്ലാം നഷ്ടപ്പെട്ടു! പൊട്ടിക്കരഞ്ഞ് റിനി ആൻ ജോർജ്

Big Boss Malayalam Season 8 Rini Ann George:എനിക്ക് കുറച്ച് പൈസ തരാമോ എങ്കിൽ ഞാൻ പൊയ്ക്കോളാം. അതും കൂടി ഇല്ലാത്ത അവസ്ഥയിലാണ് ഞാനിപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്.ആര് മറന്നാലും ഞാൻ തന്നെ മറക്കില്ല. എന്നെ ജീവിക്കാൻ പോലും സമ്മതിക്കില്ല. എന്റെ പാർട്ടി ഞാൻ ഇഷ്ടപ്പെട്ട ഒരു പാർട്ടി ഉണ്ടായിരുന്നു ആ പാർട്ടിയിൽ നിന്ന് പോലും എന്നെ ആളുകൾ പുറത്താക്കി അത് താൻ കാരണമാണ്. എന്നെ അത്രയ്ക്ക് താൻ വേദനിപ്പിച്ചു..........

Big Boss Malayalam Season 8: താൻ കാരണം ഞാൻ സ്നേഹിച്ച പാർട്ടി പോലും എന്നെ കൂവി പുറത്താക്കി, എല്ലാം നഷ്ടപ്പെട്ടു! പൊട്ടിക്കരഞ്ഞ് റിനി ആൻ ജോർജ്

Rini Ann George

Published: 

08 Sep 2026 | 07:34 PM

ബിഗ് ബോസ് വീട്ടിൽ പൊട്ടിക്കരഞ്ഞു നടി റിനി ആൻ ജോർജ്. ഷോയിൽ എത്തിയത് മുതൽ റിനിയുമായി കൊമ്പ് കോർക്കുകയാണ് രാഹുൽ ഈശ്വർ. അത്തരത്തിൽ രാഹുൽ ഈശ്വർ കാരണം താൻ ഷോ വിട്ടു പോവുകയാണ് എന്നാണ് ഇനി റിനി പറയുന്നത്. തനിക്കിനിയിവിടെ നിൽക്കണ്ടെന്നും താൻ എന്റെ കരിയറും ജീവിതവും എല്ലാം നശിപ്പിച്ചുവെന്ന് റിനി പറയുന്നു. ഇരുവരും തമ്മിൽ ഉണ്ടായ വാക്കു തർക്കത്തിനടുവിൽ പൊട്ടിക്കരയുന്ന റിനിയോട് ഒരു മുപ്പത് സെക്കൻഡ് എനിക്ക് തരൂ എന്ന് രാഹുൽ ഈശ്വർ പറയുന്നുമുണ്ട്.

റിനിയുടെ വാക്കുകൾ ഇങ്ങനെ

നിങ്ങളെ ഞാൻ ഏതെങ്കിലും രീതിയിൽ പ്രതിയാക്കിയിട്ടുണ്ടോ? പിന്നെ എന്തിനാണ് നിങ്ങൾ എന്നോട് ഇങ്ങനെ ചെയ്യുന്നത്. ഞാനിപ്പോഴും ആ ട്രോമയിൽ നിന്നും രക്ഷപ്പെട്ടിട്ടില്ല. എനിക്ക് മാനസികമായി നല്ല പ്രയാസമുണ്ട്. ഞാനീ ഷോയിൽ നിൽക്കണമെന്ന് താൻ ആഗ്രഹിക്കുന്ന പോലെ തന്നെ താൻ ഇവിടെ വേണമെന്ന് ഞാനും ആ​ഗ്രഹിക്കുന്നു. നിങ്ങൾ എന്നോട് സംസാരിക്കാൻ വരണ്ട. ഒരു സ്ത്രീയോട് ചെയ്യാവുന്നതിന്റെ പരമാവധി ഈ സമൂഹം എന്നോട് ചെയ്തിട്ടുണ്ട്. നിങ്ങളെല്ലാവരും കൂടി എന്നെ പുറത്താക്കിക്കോ എനിക്ക് പുറത്തു പോകണം എനിക്ക് ഇവിടെ പറ്റില്ല.

ALSO READ:വമ്പൻ ട്വിസ്റ്റ്! ഗായത്രി സുരേഷ് ബിഗ് ബോസ് വീടിന് പുറത്തേക്ക്

എന്റെ എല്ലാ സാധ്യതകളും തകർന്ന ഒരു സമൂഹത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. എനിക്ക് കുറച്ച് പൈസ തരാമോ എങ്കിൽ ഞാൻ പൊയ്ക്കോളാം. അതും കൂടി ഇല്ലാത്ത അവസ്ഥയിലാണ് ഞാനിപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്. എന്റെ കരിയറിൽ നിന്ന് പോലും താനെന്നെ തകർത്തു കളഞ്ഞു. എനിക്ക് ബിഗ് ബോസിനെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. എന്നെ എല്ലാവിധത്തിലും തകർത്തു കളഞ്ഞതിൽ പ്രധാനി താനാണ്.

ആര് മറന്നാലും ഞാൻ തന്നെ മറക്കില്ല. എന്നെ ജീവിക്കാൻ പോലും സമ്മതിക്കില്ല. എന്റെ പാർട്ടി ഞാൻ ഇഷ്ടപ്പെട്ട ഒരു പാർട്ടി ഉണ്ടായിരുന്നു ആ പാർട്ടിയിൽ നിന്ന് പോലും എന്നെ ആളുകൾ പുറത്താക്കി അത് താൻ കാരണമാണ്. എന്നെ അത്രയ്ക്ക് താൻ വേദനിപ്പിച്ചു.

എന്നാണ് റിനി ആൻ ജോർജ് പറയുന്നത്. അതേസമയം ഇതൊക്കെ പുറത്തുള്ള കാര്യങ്ങളാണ് പുറത്തുനിന്നും സംഭവിച്ച കാര്യങ്ങൾ ഹൗസിനുള്ളിൽ സംസാരിക്കരുത് എന്ന് ബിഗ്ബോസ് തന്നെ ഇരുവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം ബിഗ് ബോസ് വീട്ടിൽ റിനി ആൻ ജോർജ് വേണ്ടത് തന്റെ ആവശ്യമാണെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. റിനി ഇവിടെ വേണം എനിക്ക് ഒരുപാട് കണക്കുകൾ തീർക്കാനുണ്ട് അതിന് റിനി ഇവിടെത്തന്നെ വേണമെന്നും രാഹുൽ പ്രതികരിച്ചു.

ENGLISH SUMMARY

Actress Rini Ann George burst into tears in the Bigg Boss house. Rahul Easwar has been fighting with Rini since she entered the show. Now Rini says that she is leaving the show because of Rahul Easwar. Rini says that she does not want to stay here anymore and that he has ruined my career and life.

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8: വെറുതെയല്ല ഇവർ ബിഗ് ബോസിൽ എത്തിയത്! മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ യഥാർത്ഥ മാനദണ്ഡങ്ങൾ ഇതാ!
“ഇനി നീ മൈക്കിൽ പറഞ്ഞില്ലെങ്കിൽ ഞാൻ അഭിനയിക്കില്ല എന്ന് ദുൽഖർ പറഞ്ഞു”; സംഭവം വിവരിച്ച് അയാം ഗെയിം സംവിധായകൻ
Magic Mushroom OTT : റിലീസായിട്ട് എട്ട് മാസം; നാദിർഷ-വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം മാജിക് മഷ്റൂ ഇന്ന് ഒടിടിയിൽ എത്തും
Big boss Malayalam Season 8: വമ്പൻ ട്വിസ്റ്റ്! ഗായത്രി സുരേഷ് ബിഗ് ബോസ് വീടിന് പുറത്തേക്ക്
Bethlehem Kudumba Unit : എക്കാലത്തെയും മികച്ച കളക്ഷൻ, എമ്പുരാനെ സൈഡാക്കി ബത്ലഹേം കുടുംബയൂണിറ്റ്! ഇനി മുന്നിലുള്ളത് ഒരേയൊരു ചിത്രം
AI Vintage Photos: 46 വർഷം കൊണ്ട് പൊക്കം കുറഞ്ഞതാ 80ൽ ഞാൻ ഇങ്ങനെയായിരുന്നു; പക്രു ചേട്ടന്റെ വിന്റേജ് ചിത്രങ്ങൾ വൈറൽ
വാങ്ങിക്കാൻ ഒരു ടഫുമില്ല! 1499 രൂപ വില, ഐടെൽ ടഫ് എത്തി
ഇന്നോവ ഹൈക്രോസ് ഫേസ് ലിഫ്റ്റ് വരുന്നു
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്