AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ഒരാഴ്ചയാണ് അന്ന് കരഞ്ഞത്; മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ

Actress Krishna Prabha:കിട്ടുമെന്ന് കരുതി ഒരുപാട് പ്രതീക്ഷിച്ച സിനിമകളിലെ അവസരം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് താൻ മാനസികമായി തളർന്നത് എന്നാണ് താരം പറയുന്നത്. തനിക്ക് കിട്ടുമെന്ന് ഉറപ്പായിരുന്ന പറഞ്ഞ് എല്ലാം ഉറപ്പിച്ച രണ്ട് റോളുകൾ തനിക്ക് നഷ്ടപ്പെട്ടു.അതുമായി ബന്ധപ്പെട്ട ആളുകളുമായി എനിക്ക് ഇപ്പോഴും നല്ല ബന്ധമുണ്ട് പക്ഷെ അത് അന്ന് തന്നെ വല്ലാതെ മാനസികമായ തളർത്തി കളഞ്ഞു. ഒരാഴ്ചയാണ് അതിന്റെ പേരിൽ കരഞ്ഞിരുന്നത്....

ഒരാഴ്ചയാണ് അന്ന് കരഞ്ഞത്; മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ
Actress Krishna PrabhaImage Credit source: Instagram
Ashli C
Ashli C | Published: 03 Apr 2026 | 11:20 AM

താൻ മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ചും അത് അതിജീവിച്ചത് എങ്ങനെയെന്നും പറയുകയാണ് നടി കൃഷ്ണപ്രഭ. ആ ഒരു സംഭവത്തിന് പിന്നാലെ താൻ ഒരാഴ്ചയാണ് കരയുകയും മാനസികമായി തളരുകയും ചെയ്തതെന്ന് നടി പറയുന്നു. തന്റെ കരിയറുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് തന്നെ വല്ലാതെ തളർത്തിയത് എന്ന് നടി. കിട്ടുമെന്ന് കരുതി ഒരുപാട് പ്രതീക്ഷിച്ച സിനിമകളിലെ അവസരം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് താൻ മാനസികമായി തളർന്നത് എന്നാണ് താരം പറയുന്നത്. തനിക്ക് കിട്ടുമെന്ന് ഉറപ്പായിരുന്ന പറഞ്ഞ് എല്ലാം ഉറപ്പിച്ച രണ്ട് റോളുകൾ തനിക്ക് നഷ്ടപ്പെട്ടു.

അതുമായി ബന്ധപ്പെട്ട ആളുകളുമായി എനിക്ക് ഇപ്പോഴും നല്ല ബന്ധമുണ്ട് പക്ഷെ അത് അന്ന് തന്നെ വല്ലാതെ മാനസികമായ തളർത്തി കളഞ്ഞു. ഒരാഴ്ചയാണ് അതിന്റെ പേരിൽ കരഞ്ഞിരുന്നത്. എന്നാൽ താൻ കരഞ്ഞാലും എനിക്ക് അവരെ വിളിച്ചു പറയാൻ പറ്റില്ലല്ലോ എനിക്ക് സങ്കടമായി ഞാൻ കരയുകയാണ് എനിക്ക് ആ ക്യാരക്ടർ തരണമെന്ന്. അങ്ങനെ പറയാൻ പറ്റുമോ ഒരിക്കലും ഇല്ല. സിനിമ എന്ന് പറഞ്ഞാൽ അങ്ങനെയാണ് കാരണം ഇപ്പോൾ ഒരു ടീം ഉണ്ടെങ്കിൽ ഒരാൾ ഓക്കെ പറഞ്ഞാലും മറ്റു രണ്ടുപേർ നോ പറഞ്ഞാൽ അത് കഴിഞ്ഞു.

ALSO READ:ആള് സുഖമായിരിക്കുന്നു; തന്റെ പങ്കാളിയെ കുറിച്ച് നടി കൃഷ്ണപ്രഭ

അതൊക്കെ പിന്നീടാണ് ഞാൻ മനസ്സിലാക്കിയെടുത്തത് ഇപ്പോൾ എന്റെ പാട്ടും ഡാൻസും ആണെങ്കിൽ എനിക്കും എന്റെ സാറിനും തീരുമാനിച്ചാൽ മതി എന്ത് വേണം എങ്ങനെ വേണമെന്ന്. സിനിമ എന്ന് പറഞ്ഞാൽ അങ്ങനെയല്ല ഒരുപാട് പേരുടെ തീരുമാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഒടുവിലാണ് അതുണ്ടാകുന്നത്. ആ സമയത്ത് പക്ഷേ എനിക്ക് അത് മനസ്സിലാക്കാനുള്ള ബോധം ഉണ്ടായിരുന്നില്ല. പിന്നീട് ഞാൻ തന്നെ എന്റെ കാര്യങ്ങളിലേക്ക് പോയി എന്നാണ് നടി പറയുന്നത്. കരഞ്ഞിരുന്നത് കൊണ്ട് കാര്യമായില്ല എന്ന് ബോധം തിരിച്ചറിവ് എനിക്ക് ഉണ്ടായപ്പോൾ ഞാൻ അതിൽ നിന്നെല്ലാം മറികടന്ന് മുന്നോട്ടേക്ക് പോയി ഒരുപക്ഷേ എല്ലാവർക്കും അങ്ങനെ സാധിച്ചുകൊള്ളണം എന്നില്ല.

മനുഷ്യന്റെ മാനസികാവസ്ഥ പലതരത്തിൽ ആയിരിക്കും എല്ലാവർക്കും ചില കാര്യങ്ങളെ ഈസി ആയിട്ട് ഹാൻഡിൽ ചെയ്യാൻ പറ്റില്ല. ഒരുപക്ഷേ ഇപ്പൊ എനിക്ക് ഒരു സംഭവം വരുമ്പോൾ എന്റെ വീട്ടിൽ നിന്നും അമ്മയിൽ നിന്നും കിട്ടുന്ന പിന്തുണ എല്ലാവർക്കും കിട്ടിയെന്നു വരില്ല. നമുക്ക് ഒരു സംഭവം ഉണ്ടാകുമ്പോൾ വീട്ടിൽ നിന്നും ലഭിക്കുന്ന പിന്തുണ കൂടി അപേക്ഷിച്ച് ആയിരിക്കും കാര്യങ്ങൾ നമുക്ക് അത് കൈകാര്യം ചെയ്യാൻ കഴിയുക എന്നുകൂടിയാണ് നടി പറഞ്ഞുവെക്കുന്നത്.

അതേസമയം ട്വന്റി ട്വന്റിയിൽ നിന്നും തനിക്കും ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരം വന്നിരുന്നു എന്നും താൻ അത് വേണ്ട എന്ന് വെച്ചതാണെന്നും നടി പറയുന്നു. ചോദിക്കുന്നവർക്ക് ബോധമില്ലെങ്കിലും അതിന് ഒക്കെ പറയുന്നവർക്ക് ഒരു ബോധം വേണ്ടേ. ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകേണ്ടത് ആ മണ്ഡലത്തെക്കുറിച്ച് അറിയാവുന്ന, അതിനുവേണ്ടി ഒരുപാട് ആത്മാർത്ഥമായി പ്രവർത്തിച്ച ആളുകളാണ് അങ്ങനെയുള്ള ആളുകൾ മാത്രമേ വിജയിച്ചിട്ട് കാര്യമുള്ളൂ എന്നും നടി പറയുന്നു.

Follow Us