Lakshmi Priya: ദാമ്പത്യം അവസാനിപ്പിക്കാൻ ഒരുങ്ങി ലക്ഷ്മിപ്രിയ? ‘ചേർത്ത് വെച്ചാലും ചേരാത്ത ജീവിതമെന്ന് പോസ്റ്റ്, പിന്നീട് പിന്‍വലിച്ചു!
Lakshmi Priya Divorce:താനും ഭർത്താവ് ജയേഷും വേർപിരിയുന്നുവെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ പങ്കുവെച്ചതെന്ന തരത്തിലുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
വിവാഹമോചന സൂചന നൽകി നടിയും ബിഗ്ബോസ് താരവുമായ ലക്ഷ്മിപ്രിയ. താനും ഭർത്താവ് ജയേഷും വേർപിരിയുന്നുവെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ പങ്കുവെച്ചതെന്ന തരത്തിലുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചേർത്ത് വെച്ചാലും ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണെന്നായിരുന്നു വൈറൽ കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ ഇത് പിന്നീട് പിൻവലിക്കുകയായിരുന്നു.
നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തി നിൽക്കുന്ന ഈ വേളയിൽ തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. പലവട്ടം ചിന്തിച്ച് ഉറപ്പിച്ചതിനു ശേഷമാണ് ഇതെന്നും കുറിപ്പിൽ പറയുന്നുണ്ട്. കുടുംബവിശേഷങ്ങൾ ഒരിക്കലും താൻ സോഷ്യൽമീഡിയയിൽ അമിതമായി പങ്കുവെയ്ക്കാറില്ലെന്നും ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് തന്റെ വിശ്വസമെന്നും കുറിപ്പിൽ പറയുന്നു. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന തങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് താൻ പറയുന്നതെന്നാണ് പോസ്റ്റ്.
Also Read:നാദിർഷയുടെ മകളുടെ പിറന്നാൾ ആഘോഷമാക്കി നമിതയും മീനാക്ഷിയും
ആദ്യ കാലങ്ങളിൽ ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കുമെന്നും എന്നാൽ എവിടെയോ ആ കണക്ഷൻ തങ്ങൾക്ക് നഷ്ടമായിരിക്കുന്നുവെന്നും തെറ്റുകളും കുറ്റങ്ങളും തന്റേതാണ്. എല്ലാം തന്റെ പ്രശ്നമാണെന്നും പങ്കുവച്ച കുറിപ്പിൽ പറയുന്നു. സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ടെന്നും സ്വകാര്യത മാനിക്കാൻ അപേക്ഷിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷ്മിപ്രിയ-ജയേഷ് ദാമ്പത്യമാണ് പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയം. അതേസമയം ബിഗ് ബോസ് ഷോ ഒരു മാൻഡ്രക്കാണോയെന്ന സംശയവും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്. കാരണം ബിഗ് ബോസിനു ശേഷം തിരിച്ച് വന്നശേഷമാണ് നടിയും അവതാരകയുമായ ആര്യയ്ക്ക് തന്റെ പ്രണയം നഷ്ടമായത്. അതുപോലെ ഷോയിൽ നിന്നും പുറത്ത് വന്നശേഷമാണ് നടി വീണ നായരും ഭർത്താവും വേർപിരിഞ്ഞത്.