Rithu Manthra: ജോജു ചേട്ടൻ്റെ മുൻപിൽ അഭിനയിക്കാൻ പേടി ഉണ്ട്; പുതിയ ചിത്രത്തെകുറിച്ച് ഋതുമന്ത്ര
Rithu Manthra About Joju George: സൈജു കുറുപ്പ്, വിനീത് തട്ടിൽ, ബിറ്റോ ഡേവിസ് എന്നിവർക്കൊപ്പം ഋതു മന്ത്ര, ഐശ്വര്യ ചന്ദ്രൻ തുടങ്ങിയ യുവതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിനെത്തിയ ഋതു മന്ത്രയുടെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജോജുവിനൊപ്പം അഭിനയിക്കുന്നതിൻ്റെ ആകാംക്ഷയും ഒപ്പം ഭയത്തെക്കുറിച്ചുമാണ് ഋതു തുറന്നുപറയുന്നത്.
പണി എന്ന ബോക്‌സ് ഓഫീസ് ഹിറ്റിന് ശേഷം ജോജു ജോർജിൻ്റെ സംവിധാനത്തിൽ വീണ്ടും ഒരു മലയാളം ചിത്രം കൂടി. മലയാള സിനിമ കാത്തിരുന്ന ജോജുവിൻ്റെ അടുത്ത സംവിധാന മികവിന് ചാലക്കുടിയിൽ തുടക്കമായി. ‘പരിപാടി’ എന്നാണ് ചിത്രത്തിൻ്റെ പേര്. സിനിമാ പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും നടന്നത്. ‘2018’-ൻ്റെ നിർമാതാക്കളാണ് ചിത്രത്തിനു പിന്നിൽ.
സൈജു കുറുപ്പ്, വിനീത് തട്ടിൽ, ബിറ്റോ ഡേവിസ് എന്നിവർക്കൊപ്പം ഋതു മന്ത്ര, ഐശ്വര്യ ചന്ദ്രൻ തുടങ്ങിയ യുവതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിനെത്തിയ ഋതു മന്ത്രയുടെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജോജുവിനൊപ്പം അഭിനയിക്കുന്നതിൻ്റെ ആകാംക്ഷയും ഒപ്പം ഭയത്തെക്കുറിച്ചുമാണ് ഋതു തുറന്നുപറയുന്നത്.
ALSO READ: മുഖ്യമന്ത്രിയാവാൻ യോഗ്യത ആർക്ക്? UDFൽ വിഡി സതീശനല്ല, മറ്റൊരാൾ
ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയും മോഡലുമാണ് ഋതു മന്ത്ര. തൻ്റെ പുതിയ പടത്തിൻ്റെ വിശേഷങ്ങളെക്കുറിച്ചാണ് ഋതു പറയുന്നത്. ജോജു ചേട്ടന്റെ മുൻപിൽ അഭിനയിക്കാൻ പേടി ഉണ്ട്.ഡയറക്ടർ എന്ന നിലയിൽ ജോജുചേട്ടൻ സ്ട്രിക്ട് ആണ്. ജോജു ചേട്ടൻ്റെ കൂടെ അഭിനയിക്കുന്നത് ആദ്യമായാണ്. അതിൻ്റെ നല്ല പേടിയും ടെൻഷനും എനിക്കുണ്ട്.
ഋതു മന്ത്ര
Reflect on your patterns ✨#Rithumanthra pic.twitter.com/qMbQ6UY1ek
— Rithu Manthra (@RithuManthra) October 5, 2023
ചേട്ടൻ പണി എന്ന ചിത്രം ചെയ്തപ്പോൾ എല്ലാരും പറഞ്ഞ് കേട്ടിട്ടുണ്ട് ആള് വളരെ നല്ലൊരു സംവിധായകനാണെന്നും ഒപ്പം വളരെ സ്ട്രിക്റ്റാണെന്നും. ജോജു ചേട്ടൻ്റെ കയ്യിൽ നിന്ന് വഴക്ക് കേൾക്കുമോ എന്നാണ് എനിക്ക് നല്ല പേടി. എന്തായാലും ഞാനിപ്പോൾ വളരെ എക്സൈറ്റ്മെൻ്റിലാണ്. വളരെ സന്തോവുമുണ്ടെന്നാണ് ഋതു മന്ത്ര പറഞ്ഞത്.