Bigg Boss Malayalam Season 8: മെൻസ് കമ്മീഷനെന്നും പറഞ്ഞ് നടന്നതാ, ഇപ്പൊ ഇതാ അവസ്ഥ! ട്രോളിൽ നിറഞ്ഞ് രാഹുൽ ഈശ്വർ

Rahul Easwar Getting Trolls - Bigg Boss Malayalam Updates : ട്രോളർമാരുടെ പ്രധാന നോട്ടപ്പുള്ളിയായി രാഹുൽ നിൽക്കുന്ന അവസരത്തിലാണ്, ഇന്ന് ജസീലയെ കയ്യിൽ കോരിയെടുക്കുന്ന ദൃശ്യങ്ങളും ഫോട്ടോകളും പുറത്തുവന്നത്. ഇപ്പോൾ ഇതിനെ ആധാരമാക്കിയാണ് പ്രധാനമായും ട്രോളുകൾ വരുന്നത്. മെൻസ് കമ്മീഷൻ യാഥാർത്ഥ്യമാക്കണമെന്ന് പറഞ്ഞു പോയ ആളാണ്, ഇപ്പോഴത്തെ...

Bigg Boss Malayalam Season 8: മെൻസ് കമ്മീഷനെന്നും പറഞ്ഞ് നടന്നതാ, ഇപ്പൊ ഇതാ അവസ്ഥ! ട്രോളിൽ നിറഞ്ഞ് രാഹുൽ ഈശ്വർ

Rahul Eswar Jaseela Bigg Boss

Published: 

15 Sep 2026 | 09:40 PM

ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരുന്ന മത്സരാർത്ഥിയാണ് രാഹുൽ ഈശ്വർ. മലയാളി ഹൗസ് എന്ന സമാന സ്വഭാവമുള്ള റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിന്നർ ആയ രാഹുൽ ഈശ്വർ ഈ സീസണിൽ എത്തുകയാണെങ്കിൽ അത് ഏറെ ആവേശകരമാകും എന്നതാണ് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഉണ്ടായിരുന്ന പ്രതീക്ഷ. ആ പ്രതീക്ഷ പോലെ തന്നെ രാഹുൽ ഈശ്വർ ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ മത്സരാർത്ഥിയായി എത്തുകയും ചെയ്തു.

ഷോയുടെ ലോഞ്ച് വേദിയിൽ തന്നെ രാഹുൽ ഈശ്വർ താൻ ഈ മത്സരത്തിൽ പങ്കെടുക്കുന്നത് ഒരൊറ്റ ലക്ഷ്യം കൊണ്ടാണ് എന്ന് പറഞ്ഞിരുന്നു. പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിനും ആയി മെൻസ് കമ്മീഷൻ യാഥാർത്ഥ്യമാക്കുക എന്ന സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കുക, അതിനുള്ള വികാരം ഉണ്ടാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് രാഹുൽ മോഹൻലാലിനോട് പറഞ്ഞിരുന്നത്. ഹൗസിൽ എത്തിയപ്പോഴും തുടക്കത്തിൽ രാഹുൽ അത് ആവർത്തിച്ചു.

Also Read : എന്നെ തൊട്ടുപോകരുത്! വമ്പൻ അടി, ശ്രീലക്ഷ്മിയും കടൽക്കൊമ്പനും നേർക്കുനേർ

പക്ഷേ രാഹുൽ പതിയെ തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്മാറിയെന്നും മെൻസ് കമ്മീഷൻ വേണമെന്ന് പറഞ്ഞു വന്നയാൾ ഇപ്പോൾ മുഴുവൻ സ്ത്രീകളുടെ അവകാശങ്ങളെ പറ്റിയാണ് സംസാരിക്കുന്നതെന്ന് എന്നാണ് ട്രോളർമാർ പറയുന്നത്. ബിഗ് ബോസ് ഹൗസിൽ ശക്തമായി നടക്കുന്ന വാഗ്വാദങ്ങളിൽ ഒന്നും രാഹുൽ ഈശ്വർ സജീവമായി നിൽക്കാതെ, വനിതാ മത്സരാർത്ഥികൾക്ക് ഒപ്പം നിന്ന് അവരോട് കൂടുതൽ ആശയവിനിമയം നടത്തി, അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പോകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത് എന്നുമാണ് ട്രോളർമാർ വിമർശിക്കുന്നത്. നന്മ മരം കളിച്ച് പ്രേക്ഷക പിന്തുണ നേടിയെടുക്കാനുള്ള രാഹുലിന്റെ തന്ത്രമായി ഇതിനെ വ്യാഖ്യാനിക്കുന്നവർ ഉണ്ട്.

അങ്ങനെ മൊത്തത്തിൽ ട്രോളർമാരുടെ പ്രധാന നോട്ടപ്പുള്ളിയായി രാഹുൽ നിൽക്കുന്ന അവസരത്തിലാണ്, ഇന്ന് ജസീലയെ കയ്യിൽ കോരിയെടുക്കുന്ന ദൃശ്യങ്ങളും ഫോട്ടോകളും പുറത്തുവന്നത്. ഇപ്പോൾ ഇതിനെ ആധാരമാക്കിയാണ് പ്രധാനമായും ട്രോളുകൾ വരുന്നത്. മെൻസ് കമ്മീഷൻ യാഥാർത്ഥ്യമാക്കണമെന്ന് പറഞ്ഞു പോയ ആളാണ്, ഇപ്പോഴത്തെ അവസ്ഥ ഇതാണ് എന്നാണ് രാഹുലിനെ പലരും ട്രോളുന്നത്. അതേ സമയം ഈ ആഴ്ചിയിലെ ലീഡർ സ്ഥാനം ലഭിച്ചിരിക്കുന്നതും രാഹുൽ ഈശ്വറിനാണ്.

English Summary

Just as Rahul has become a prime target for trolls, visuals and photos showing him carrying Jaseela in his arms have surfaced today; these images are now the primary focus of the trolling.

Loading...
Unable to load recommendations.
Follow Us
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?