Bigg Boss Malayalam Season 8: ഹൗസിനെ നയിക്കാൻ ഷിജിൻ, ഈ ആഴ്ചയിലെ ലീഡറെ തിരഞ്ഞെടുത്തു
hijin Selected as New Bigg Boss House Leader: ഇനി ബിഗ് ബോസ് ഹൗസിൽ പുതിയ ഭരണം. ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ ലീഡറായി ഷിജിനെ തിരഞ്ഞെടുത്തു. കടൽ കൊമ്പനും ഷിജിനും ആണ് ഈ ആഴ്ചയിലെ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചവർ. ഇവരിൽനിന്ന് ആരു വേണം ലീഡർ ആവാൻ എന്ന് നിശ്ചയിക്കാൻ കൺഫഷൻ റൂമിൽ വച്ച് ഓരോ മത്സരാർത്ഥികളുടെയും വോട്ടിങ്ങ് നടത്തിയിരുന്നു.
ഇനി ബിഗ് ബോസ് ഹൗസിൽ പുതിയ ഭരണം. ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ ലീഡറായി ഷിജിനെ തിരഞ്ഞെടുത്തു. കടൽ കൊമ്പനും ഷിജിനും ആണ് ഈ ആഴ്ചയിലെ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചവർ. ഇവരിൽനിന്ന് ആരു വേണം ലീഡർ ആവാൻ എന്ന് നിശ്ചയിക്കാൻ കൺഫഷൻ റൂമിൽ വച്ച് ഓരോ മത്സരാർത്ഥികളുടെയും വോട്ടിങ്ങ് നടത്തിയിരുന്നു. ഓരോ മത്സരാർത്ഥികളും തങ്ങൾക്ക് താല്പര്യമുള്ള ആളുകളുടെ പേര് എഴുതി ബാലറ്റ് ബോക്സിൽ നിക്ഷേപിക്കുകയും. തുടർന്നത് എല്ലാവരുടെയും മുമ്പിൽ വച്ച് എണ്ണി നോക്കിയുമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.
പേര് ബിഗ് ബോസിനെ കാണിച്ചുകൊണ്ട് വേണമായിരുന്നു എഴുതാൻ. എന്താണ് ആ പേരിലേക്ക് എത്താൻ ഉള്ള കാരണം എന്നും പറയാൻ ബിഗ് ബോസ് പറയാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഗായത്രിയാണ് ബാലറ്റ് ബോക്സിലെ വോട്ടുകൾ രേഖപ്പെടുത്തിയ പേപ്പറുകൾ എടുത്ത് എണ്ണി നോക്കി വിജയിയെ പ്രഖ്യാപിച്ചത്. കടൽക്കൊമ്പിൽ ആകെ 9 വോട്ടുകൾ ആണ് ലഭിച്ചത്. ഷിജിന് ലഭിച്ചതാകട്ടെ 10 വോട്ടുകളും. അങ്ങനെ ഇഞ്ചോടിഞ്ച് മത്സരത്തിൽ വിജയിച്ച് ഷിജിൻ ഹൗസിന്റെ പുതിയ ലീഡർ ആയി മാറി. ഇതിലെ മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ കടൽ കൊമ്പനും ഷിജിനു വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്.
താൻ ഇതുവരെ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങൾ എല്ലാം പാലിക്കാൻ ശ്രമിക്കും. ഞാനിതുവരെ ഒരു ക്ലാസിൽ പോലും ലീഡർ ആയിട്ടില്ല. പക്ഷേ തന്റെ മനസ്സിൽ ജനാധിപത്യം എങ്ങനെയായിരിക്കണം എന്നുള്ള ഒരു കാഴ്ചപ്പാട് ഉണ്ട്. ആ രീതിയിലുള്ള ഒരു ഭരണം കാഴ്ച വയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്ന് ഷിജിൻ പറഞ്ഞു.
എന്നാൽ ഷിജിന്റെ ഈ ലീഡർ പദവിയെ എതിർത്തുകൊണ്ട് താഷി രംഗത്തെത്തി. കിച്ചണിൽ ആവശ്യത്തിന് ഭക്ഷണ സാമഗ്രികൾ ഇല്ല എന്നത് ചൂണ്ടിക്കാട്ടിയാണ് താഷി തന്റെ എതിർപ്പ് തുറന്നു പറഞ്ഞത്. ആവശ്യത്തിന് റേഷൻ ഇല്ലാത്ത സാഹചര്യത്തിൽ ഇവിടെയൊരു ലീഡറിന്റെ സ്ഥാനം വേണ്ടതില്ല എന്നതാണ് താഷി പറഞ്ഞത്. അതുകൊണ്ട് താൻ ഈ തീരുമാനത്തെ അംഗീകരിക്കുന്നില്ല എന്നും താഷി പറഞ്ഞു. ഇനി അഥവാ ഷിജിന്റെ നേതൃത്വത്തിൽ ഇവിടെ റേഷൻ എത്തിച്ചാൽ ലീഡറെ അംഗീകരിക്കുമെന്നും താഷി വ്യക്തമാക്കി. ഈയാഴ്ചയിലെ നോമിനേഷൻ ലിസ്റ്റിൽ ഹൗസിലെ എല്ലാ അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ലീഡർ ആയതിനാൽ ഷിജിനെ ഈ നോമിനേഷൻ ലിസ്റ്റിൽ നിന്ന് നീക്കി.