AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Aswanth Kok: ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും… കോക്കിനെ റോസ്റ്റ് ചെയ്ത് കേരള പോലീസ്

Kerala Police Roasts Movie Reviewer Aswanth Kok: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ പിടിയിലായ പ്രമുഖ സിനിമ റിവ്യൂവർ അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്. കേരള പോലീസിന്റെ ഒദ്യോ​ഗിക് ഫെയ്ബുക്ക് പേജിലൂടെയാണ് മദ്യപിച്ച് വാഹനം ഓടിച്ച് പ്രശ്നംങ്ങൾ സൃഷ്ടിച്ചതിനെ പരിഹാസ രൂപേണ റോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമകളെ വ്യത്യസ്തമായ രീതിയിൽ റിവ്യൂ ചെയ്തുകൊണ്ടാണ് അശ്വന്ത് കോക്ക് കുറ‍ഞ്ഞ കാലം കൊണ്ട് പ്രശസ്തി നേടിയത്. കോക്കിന്റെ അതേ ശൈലി തന്നെ കടമെടുത്തുകൊണ്ടാണ് കേരളാ പോലീസും റിവ്യൂവറെ റിവ്യൂ ചെയ്തിരിക്കുന്നത്.

Aswanth Kok: ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്, സെക്കൻഡ് ഹാഫിൽ ഫൈനും കേസും… കോക്കിനെ റോസ്റ്റ് ചെയ്ത് കേരള പോലീസ്
Kerala Police Roasts Aswanth Kok, Image Credit source: Facebook / Kerala Police, Aswanth Kok
Amal KV
Amal KV | Published: 29 Sep 2026 | 04:15 PM

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ പിടിയിലായ പ്രമുഖ സിനിമ റിവ്യൂവർ അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്. കേരള പോലീസിന്റെ ഒദ്യോ​ഗിക് ഫെയ്ബുക്ക് പേജിലൂടെയാണ് മദ്യപിച്ച് വാഹനം ഓടിച്ച് പ്രശ്നംങ്ങൾ സൃഷ്ടിച്ചതിനെ പരിഹാസ രൂപേണ റോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമകളെ വ്യത്യസ്തമായ രീതിയിൽ റിവ്യൂ ചെയ്തുകൊണ്ടാണ് അശ്വന്ത് കോക്ക് കുറ‍ഞ്ഞ കാലം കൊണ്ട് പ്രശസ്തി നേടിയത്. കോക്കിന്റെ അതേ ശൈലി തന്നെ കടമെടുത്തുകൊണ്ടാണ് കേരളാ പോലീസും റിവ്യൂവറെ റിവ്യൂ ചെയ്തിരിക്കുന്നത്.

​ഡ്രിങ്ക് ആന്റ് ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ എന്ന പടത്തിന് അശ്വന്ത് കോക്കിന് പത്തിൽ പൂജ്യം റേറ്റിം​ഗ് ആണ് കേരളാ പോലീസ് കൊടുത്തിരിക്കുന്നത്. ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്… സെക്കൻഡ് ഹാഫിൽ ഫൈനും കേസും… എന്നതാണ് ക്യാച്ച് ലൈൻ. പടം വൻ പരാജയം മെന്നും പോലീസ് തങ്ങളുടെ പോസ്റ്റിൽ പറയുന്നു. പോസ്റ്റിൽ പറയുന്നതിങ്ങനെ മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻ മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാൽ ഡ്രൈവ് ചെയ്യരുത്, സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കൂ.

Also Read: ‘രണ്ട് പ്രധാന നടന്മാർ, 30 കോടി ബജറ്റ്’; വമ്പൻ തിരിച്ചുവരവിനൊരുങ്ങി ലാൽ ജോസ്!

കഥ- സ്ഥിരം അബദ്ധം, ഒട്ടും വ്യക്തതയില്ലാത്ത തിരക്കഥ, ക്ലൈമാക്സ് – ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ, പ്രൊഡക്ഷൻ കോസ്റ്റ് – പിഴ, ആശുപത്രി ചെലവ്, ഓഡിയൻസ് റെസ്പോൺസ് – വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും.

Follow Us