Bigg Boss Malayalam: ഐശ്വര്യയോ, താഷിയോ? ബ്ലഫ് മാസ്റ്റർ ടാസ്ക് ആര് തൂക്കും

നേഹയുടെ നിയമലംഘനം മൂലം റദ്ദായ ബ്ലഫ് മാസ്റ്റർ ടാസ്ക് വീണ്ടും അംരംഭിച്ച് ഇപ്പോൾ അവസാന ഘടത്തിലേക്ക് അടുക്കകയാണ്. ആരാണ് ടാസ്കിൽ വിജയിക്കുക എന്ന പ്രവചിക്കുക ബുദ്ധിമുട്ടാണെങ്കിലും. ഐശ്വര്യയ്ക്കും താഷിക്കുമാണ് മുൻതൂക്കം. കാരണം ഇരുവരും ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഐശ്വര്യയുടെ കൈയിലെ 14 നമ്പർ പെട്ടിയിലാണ് നാല് ലക്ഷം രൂപയുള്ളത്. റദ്ദായിപ്പോയ ടാസ്കിൽ നേഹക്ക് കിട്ടിയ 4 ആം നമ്പർ പെട്ടിയിലായിരുന്നു 4 ലക്ഷം രൂപ. ഈ പെട്ടി സ്വാപ്പിങ്ങിലൂടെ ഐശ്വര്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

Bigg Boss Malayalam: ഐശ്വര്യയോ,  താഷിയോ? ബ്ലഫ് മാസ്റ്റർ ടാസ്ക് ആര് തൂക്കും

Aiswarya , Thashi

Updated On: 

21 Nov 2026 | 12:22 AM

നേഹയുടെ നിയമലംഘനം മൂലം റദ്ദായ ബ്ലഫ് മാസ്റ്റർ ടാസ്ക് വീണ്ടും അംരംഭിച്ച് ഇപ്പോൾ അവസാന ഘടത്തിലേക്ക് അടുക്കുകയാണ്. ആരാണ് ടാസ്കിൽ വിജയിക്കുക എന്ന് പ്രവചിക്കുക ബുദ്ധിമുട്ടാണെങ്കിലും. ഐശ്വര്യയ്ക്കും താഷിക്കുമാണ് മുൻതൂക്കം. കാരണം ഇരുവരും ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഐശ്വര്യയുടെ കൈയിലെ 14 ാം നമ്പർ പെട്ടിയിലാണ് നാല് ലക്ഷം രൂപയുള്ളത്. റദ്ദായിപ്പോയ ടാസ്കിൽ നേഹക്ക് കിട്ടിയ 4 ആം നമ്പർ പെട്ടിയിലായിരുന്നു 4 ലക്ഷം രൂപ. ഈ പെട്ടി സ്വാപ്പിങ്ങിലൂടെ ഐശ്വര്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ നേഹ തനിക്ക് കിട്ടിയ പെട്ടിയിലാണ് 4 ലക്ഷം രൂപയുണ്ടായിരുന്നത് എന്ന് താഷിയോടും വിപിനോടും വെളിപ്പെടുത്തിയതിനെ തുടർന്ന് ബി​ഗ്ബോസ് ആ ടാസ്ക് റദ്ദാക്കുകയാണ് ഉണ്ടായത്. അങ്ങനെ അതിനെ തുടർന്ന് ബ്ലഫ് മാസ്റ്റർ ടാസ്ക് വീണ്ടും പുനരാരംഭിക്കുകയായിരുന്നു ബി​ഗ് ബോസ്. അതിൽ നിന്ന് നേഹയെ ഒഴിവാക്കുകയും ചെയ്തു. ടാസ്ക് വീണ്ടും തുടങ്ങിയപ്പോൾ ഐശ്വര്യ തിരഞ്ഞെടുത്ത 14 ാം നമ്പർ പെട്ടിയിൽ തന്നെയായിരുന്നു 4 ലക്ഷം രൂപ ഉണ്ടായിരുന്നത്.പണപ്പെട്ടി കിട്ടയ ആൾ അത് തങ്ങളുടെ കൈവശം ആണെന്ന് ആർക്കും സൂചന നൽകാതെയും മറ്റുള്ളവർ ആരുടെ കൈവശമാണ് അതുള്ളത് എന്നും കണ്ടുപിടിക്കുന്നതാണ് ടാസ്ക്.

Also Read: ആസിഫോ, വിക്കിയോ, താഷിയോ? ആരാണ് ഈ ആഴ്ച പുറത്തേക്ക്

തന്റെ കൈവശമാണ് ആ തുകയുള്ള പെട്ടി കിട്ടിയത് എന്ന് ആർക്കും ഒരുവിധത്തിലുള്ള സൂചനയും നൽകാതെയാണ് ഐശ്വര്യ പരമാവധി കളിച്ച് വന്നത്. എന്നാൽ തുടത്തിൽ തന്നെ ഷിജിൻ ഐശ്വര്യയെ സംശയിക്കുന്നുണ്ട്. അതിന് കാരണമായി പറഞ്ഞത്, ആദ്യത്തെ വട്ടം 4 ാം നമ്പർ പെട്ടിയിലായിരുന്നു പണം ഉള്ളതെങ്കിൽ ഇപ്പോഴത് 14 ാം നമ്പർ പെട്ടിയിൽ ആകാൻ സാധ്യതയുണ്ടെന്നാണ്. എന്നാൽ ആദ്യ റൗണ്ടുകളിൽ തന്നെ ഷിജിൻ മത്സരത്തിൽ നിന്ന് പുറത്തായി.

തുടർന്ന് ഇപ്പോൾ മത്സരം ഏകദേശം അവസാന ​ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിലെ സാഹചര്യം വിലയിരുത്തിയാൽ താഷി പുറത്തായില്ല എങ്കിൽ മിക്കവാറും ഐശ്വര്യക്ക് പണിയാകും. കാരണം താഷിയുടെ സംശയ പട്ടികയിൽ രണ്ട് പേരാണ് പ്രധാനമായും ഉണ്ടായിരുന്നത് ആസിഫും ഐശ്വര്യയും. ആസിഫ് ഔട്ടായ സ്ഥിതിക്ക് താഷിയുടെ എല്ലാ സംശയവും ഐശ്വര്യയിലേക്കാണ് സ്വാഭാവികമായും വരിക. അങ്ങനെ ഇവരിൽ ആര് ടാസ്ക് തൂക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

English Summary

The ‘Bluff Master’ task, which had been cancelled due to a rule violation by Neha, has resumed and is now nearing its final stage. Although it is difficult to predict who will emerge victorious, Aishwarya and Thashi currently hold an advantage, as both have delivered excellent performances so far.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Khasim: കുടുംബത്തിൽ നിന്ന് പുറത്താക്കും!ചെയ്യരുതെന്ന് അമ്മ പറഞ്ഞു, ഞാനത് പാലിച്ചു! ഷംനാ ഖാസിം
ധനുഷിൻ്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ‘ഓം’ റിലീസ്; സിനിമയിൽ രാഷ്ട്രീയമുണ്ടോ? മറുപടിയുമായി സംവിധായകൻ
Actor Robin Varghese: ജോണി വാക്കറിലെ നാലംഗ സംഘത്തിലെ ഷെല്ലി; നടൻ റോബിൻ വർഗീസ് അന്തരിച്ചു
Samantha Ruth Prabhu Welcomes Baby Boy: ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സമാന്ത; കുഞ്ഞിൻ്റെ പേര് അറിയേണ്ടേ ?
“അതിനകത്ത് ഞാൻ ജീവിക്കുകയായിരുന്നു”; വർഷങ്ങൾക്ക് ശേഷം ബിഗ് ബോസ് ഓർമ്മകളും നിലപാടും പങ്കുവെച്ച് മണിക്കുട്ടൻ
‘Om’ Theater Response: ‘ഫ്രെയിമിൽ എവിടെ നിന്നാലും രാജാവ്’; ‘ഓം’ തിയേറ്ററുകളിൽ തൂക്കിയത് മമ്മൂട്ടി, ധനുഷിനെക്കാൾ തിളങ്ങിയത് മെഗാസ്റ്റാറെന്ന് ആദ്യ പ്രതികരണങ്ങൾ
കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുള്ള സുസുക്കിയുടെ സ്കൂട്ടർ
ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തേണ്ട വഴിപാടുകൾ!
ചിലന്തി ശല്യം മടുത്തോ? വീട്ടിൽ തന്നെയുണ്ട് എളുപ്പവഴികൾ
ഓർമ്മശക്തി കൂട്ടാം; തലച്ചോറിൻ്റെ ആരോഗ്യത്തിന് കഴിക്കേണ്ട 8 സൂപ്പർ ഫുഡുകൾ
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?