Actor Robin Varghese: ജോണി വാക്കറിലെ നാലംഗ സംഘത്തിലെ ഷെല്ലി; നടൻ റോബിൻ വർഗീസ് അന്തരിച്ചു
Actor Robin Varghese: ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കവിയൂർ മുണ്ടിയപ്പള്ളി തേരാട്ട് ടിവി വർഗീസിന്റേയുംയും ഏലിക്കുട്ടിയുടെയും മകനാണ് റോബിൻ വർഗീസ്. നാലുവർഷത്തോളമായി ഇദ്ദേഹം കുടുംബത്തോടെ കാലിഫോർണിയയിലാണ് താമസിക്കുന്നത്.കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിൻ വർഗീസ് കലാരംഗത്ത് സജീവമാകുന്നത്. ഇതിനിടയിലാണ് മമ്മൂട്ടി നായകനായി 1992 റിലീസ് ചെയ്ത ജോണിവാക്കറിലേക്ക് റോബിൻ വർഗീസിന് അവസരം ലഭിക്കുന്നത്........
നടൻ റോബിൻ വർഗീസ് അന്തരിച്ചു. 90കളിൽ യുവാക്കളുടെ ഹരമായി മാറിയ മമ്മൂട്ടി ചിത്രം ജോണിവാക്കറിലെ നാലംഗ സംഘത്തിലെ ഷെല്ലി എന്ന കഥാപാത്രത്തിലൂടെയാണ് റോബിൻ വർഗീസ് പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. അമേരിക്കയിലെ കാലിഫോർണിയയിലാണ് അന്ത്യം.
ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കവിയൂർ മുണ്ടിയപ്പള്ളി തേരാട്ട് ടിവി വർഗീസിന്റേയുംയും ഏലിക്കുട്ടിയുടെയും മകനാണ് റോബിൻ വർഗീസ്. നാലുവർഷത്തോളമായി ഇദ്ദേഹം കുടുംബത്തോടെ കാലിഫോർണിയയിലാണ് താമസിക്കുന്നത്.
മമ്മൂട്ടിയുടെ സഹോദരന്റെ കൂട്ടുകാരനാണ്…
കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിൻ വർഗീസ് കലാരംഗത്ത് സജീവമാകുന്നത്. ഇതിനിടയിലാണ് മമ്മൂട്ടി നായകനായി 1992 റിലീസ് ചെയ്ത ജോണിവാക്കറിലേക്ക് റോബിൻ വർഗീസിന് അവസരം ലഭിക്കുന്നത്. ചിത്രത്തിൽ ഷെല്ലി എന്ന കഥാപാത്രം മമ്മൂട്ടിയുടെ സഹോദരന്റെ കൂട്ടുകാരനാണ്.
തുടർന്ന് സോളമന്റെ മണവാട്ടി എന്നൊരു സിനിമയിലും റോബിൻ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചില കണ്ണട ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാര്യ ജോസി, മക്കൾ എമി, എർലിൻ. സംസ്കാരം ന്യൂയോർക്ക് വച്ചാണ് നടക്കുന്നത്.
അതേസമയം പ്രശസ്ത സംവിധായകൻ ജയരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി രഞ്ജിത എന്നിവർ തകർത്ത് അഭിനയിച്ച ചിത്രമാണ് ജോണിവാക്കർ. 1992ൽ റിലീസ് ചെയ്ത ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ജോണി വർഗീസ് എന്ന കഥാപാത്രം തന്റെ അനിയനോടൊപ്പം കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാതന്തു. അന്നത്തെ യുവത്വത്തെ ഏറെ ആകർഷിച്ച സിനിമയായിരുന്നു ജോണിവാക്കർ. മാത്രമല്ല ഇന്നും ഈ സിനിമയ്ക്ക് നിരവധി ആരാധകരുണ്ട്.
ENGLISH SUMMARY
Actor Robin Varghese has passed away. He became well-known to audiences through his role as ‘Shelly’—one of the four friends in the Mammootty-starrer *Johnny Walker*, a film that became a sensation among the youth in the 1990s. He breathed his last in California, USA.