AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ബിഗ് ബോസിൽ 10 ദിവസേ നിൽക്കുന്നുള്ളൂവെന്നൊക്കെ പറഞ്ഞാണ് അനുമോൾ പോയത്; അഭിഷേക് ശ്രീകുമാർ

Abhishek Sreekumar About Anumol :അനുമോൾ ഭയങ്കര സെൻസെറ്റീവ് ആണെന്നാണ് അഭിഷേക് പറയുന്നത്. ചെറിയൊരു കാര്യത്തിന്റെ പുറത്ത് തങ്ങൾ ഒരുവർഷം മിണ്ടാതിരുന്നുവെന്നും അഭിഷേക് പറയുന്നു.

Bigg Boss Malayalam Season 7: ബിഗ് ബോസിൽ 10 ദിവസേ നിൽക്കുന്നുള്ളൂവെന്നൊക്കെ പറഞ്ഞാണ് അനുമോൾ പോയത്; അഭിഷേക് ശ്രീകുമാർ
Anumol Image Credit source: facebook
Sarika KP
Sarika KP | Published: 12 Sep 2025 | 06:05 PM

ബി​ഗ് ബോസ് സീസൺ ഏഴിൽ ഏറ്റവും കൂടുതൽ കണ്ടന്റ് നൽകിയ താരമാണ് നടി അനുമോൾ. കഴിഞ്ഞ കുറച്ച് നാളുകളായി നെ​ഗറ്റീവ് കണ്ടന്റ് ആണെങ്കിലും ഇതിനോടകം തന്നെ വലിയൊരു ആരാധക നിരയേ സൃഷ്ടിച്ചെടക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അനുമോളെ കുറിച്ച് മുൻ ബിഗ് ബോസ് താരം അഭിഷേക് ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ബി​ഗ് ബോസിൽ പോകുന്നതിനു മുൻപ് തന്നെ വിളിച്ചിരുന്നുവെന്നും ഹൗസിൽ എങ്ങനെ നിൽക്കണമെന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ താൻ പറഞ്ഞ് നൽകിയെന്നുമാണ് അഭിഷേക് പറയുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അഭിഷേകിന്റെ പ്രതികരണം.

അനുമോൾ ഭയങ്കര സെൻസെറ്റീവ് ആണെന്നാണ് അഭിഷേക് പറയുന്നത്. ചെറിയൊരു കാര്യത്തിന്റെ പുറത്ത് തങ്ങൾ ഒരുവർഷം മിണ്ടാതിരുന്നുവെന്നും അഭിഷേക് പറയുന്നു. നല്ല സുഹൃത്തുക്കളായി നിൽക്കുന്ന സമയത്ത് തന്നെ വിളിച്ച് ഒരു ഉദ്ഘാടനത്തിനു കൂടെ വരുമോയെന്ന് ചോദിച്ചു. താൻ അത് സമ്മതിച്ചുവെന്നാണ് അഭിഷേക് പറയുന്നത്. തലേദിവസം വിളിച്ച് പോകണ്ടേയെന്ന് ചോദിച്ചപ്പോൾ താൻ തമാശയ്ക്ക് എവിടെ എന്തിന് എന്ന് ചോദിച്ചു, ഇത് കേട്ട് അനുമോൾ ദേഷ്യപ്പെട്ടു. ഇത് കേട്ടപ്പോൾ ഫോൺ വെച്ച് പോടി താൻ വരുന്നില്ലെന്ന് പറഞ്ഞ് കട്ട് ചെയ്തുവെന്നാണ് അഭിഷേക് പറയുന്നത്. അതിന് ശേഷം ഒരു വർഷത്തോളം മിണ്ടിയില്ലെന്നും അഭിഷേക് പറഞ്ഞു.

Also Read:‘മനോഹരമായിട്ടാണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്‍തു തന്നത്, എന്നും വെള്ളമൊഴിച്ച് കളയാന്‍ പറ്റില്ല’: രേണു സുധി

പിന്നീട് ഒരു ദിവസം തന്റെ വീട് ചങ്ങനാശേരി അല്ലേ എന്ന് ചോദിച്ച് വിളിച്ചുവെന്നും എന്നാൽ അല്ല ചെങ്ങന്നൂരാണെന്ന് പറഞ്ഞ് താൻ ഫോൺ കട്ട് ചെയ്തുവെന്നുമാണ് അഭിഷേക് പറയുന്നത്. ബി​ഗ് ബോസിൽ പോകുന്നതിനു രണ്ട് ദിവസം മുൻപ് താൻ വിളിച്ച് പോകുവാണെന്ന് പറഞ്ഞു. ഇപ്പോഴെങ്കിലും വിളിച്ചല്ലോയെന്നായിരുന്നു മറുപടി. ബിഗ് ബോസിൽ പോയാൽ 10 ദിവസേ നിൽക്കുന്നുള്ളൂവെന്നൊക്കെ പറഞ്ഞാണ് പോയതെന്നാണ് അഭിഷേക് പറയുന്നത്.