Renu Sudhi: ‘മനോഹരമായിട്ടാണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്‍തു തന്നത്, എന്നും വെള്ളമൊഴിച്ച് കളയാന്‍ പറ്റില്ല’: രേണു സുധി
Renu Sudhi Opens Up About Hair Extensions: ബിഗ് ബോസില്‍ പോകാന്‍ വേണ്ടിയല്ല താൻ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത് എന്നും റൂമ മാമുമായി നല്ല സൗഹൃദത്തില്‍ ആയതു കൊണ്ടാണ് അവിടെ പോയതെന്നുമാണ് രേണു പറയുന്നത്.
ബിഗ് ബോസ് സീസൺ ഏഴ് ആരംഭിക്കുന്നതിനു മുൻപ് തന്നെ പ്രഡിക്ഷൻ ലിസ്റ്റിൽ ഉയർന്നുകേട്ട പേരായിരുന്നു സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. പ്രവചനങ്ങൾ ശരിവച്ച് രേണു ബിഗ് ബോസിലേക്ക് എത്തി. എന്നാൽ ഇതിനു ശേഷം പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കണ്ട രേണുവിനെയായിരുന്നില്ല ബിഗ് ബോസ് വീട്ടിൽ കണ്ടത്.
പ്രേക്ഷകരുടെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താവുന്ന കാഴ്ചയാണ് ഓരോ ദിവസവും ഹൗസിൽ കണ്ടത്. വീട്ടിലെത്തിയ രേണ 71 ക്യാമറയ്ക്ക് പോലും കാണാൻ സാധിക്കാത്ത വിധം മാറി നിൽക്കുകയായിരുന്നു. ഗെയിമിലും പ്രശ്നങ്ങളിലും ഒന്നും രേണു ഇടപ്പെടാറില്ല. ഇതിനിടെയിൽ പലതവണയായി തനിക്ക് വീട്ടിൽ പോകണമെന്ന ആവശ്യം രേണു ഉയർത്തി. ഒടുവിൽ താരത്തിന്റെ ആവശ്യം പരിഗണിച്ച് ഓണം സ്പെഷ്യൽ എപ്പിസോഡിൽ രേണു സുധി സ്വമേധയ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്യുകയായിരുന്നു.
ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയ താരം പഴയ രീതിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് . ഇതിനിടെയിൽ താരം ഹെയര്‍ എക്സ്റ്റന്‍ഷനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹെയര്‍ എക്സ്റ്റന്‍ഷനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ഉത്തരം നൽകുകയാണ് രേണു. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ ഒരു അഭിമുഖത്തിൽ രേണു പറഞ്ഞു.
ബിഗ് ബോസില്‍ പോകാന്‍ വേണ്ടിയല്ല താൻ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത് എന്നും റൂമ മാമുമായി നല്ല സൗഹൃദത്തില്‍ ആയതു കൊണ്ടാണ് അവിടെ പോയതെന്നുമാണ് രേണു പറയുന്നത്. അവർ തന്നെയാണ് തന്റെ പുരികത്തില്‍ മൈക്രോബ്ലേഡിങ് ചെയ്തുതന്നത്. താൻ ബോട്ടോക്‌സ് ചെയ്യാനാണ് വീണ്ടും അവിടെ പോയത്. എന്നാൽ ഇവിടെയെത്തിയ തന്നോട് നല്ല നീളമുള്ള മുടി ഇഷ്ടമാണോ എന്നും ചോദിച്ചുവെന്നു അങ്ങനെയാണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്‍തതെന്നാണ് രേണു പറയുന്നത്.
ഇത് ചെയ്താൽ ആഴ്ചയിൽ ഒരിക്കല്‍ മാത്രമേ തല നന്നായി കഴുകാന്‍ പറ്റൂ. അല്ലെങ്കിൽ അത് പോകും. അഞ്ചുമണിക്കൂറോളം എടുത്താണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത്. മനോഹരമായിട്ടാണ് അവർ ഹെയർ എക്സറ്റൻഷൻ ചെയ്‍തു തന്നതെന്നാണ് രേണു പറയുന്നത്.